കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവം; മേളയുടെ ഭാഗമായി വിളംബര ജാഥ നടന്നു

കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവം; മേളയുടെ ഭാഗമായി വിളംബര ജാഥ നടന്നു

കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങളോടെ ആരംഭിച്ചു. നവംബർ 6 8 9 10 തിയ്യതികളിലായി, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ,എ എം എൽ പി സ്കൂൾ ,കുന്ദമംഗലം എയുപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി വിളംബര ജാഥ നടന്നു. കുന്ദമംഗലം എയുപി സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ എ എം എൽ പി സ്കൂളിൽ സമാപിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് […]

Read More
 ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം. ഇതിന്റെ പ്രകമ്പനം ദില്ലിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് വിവരം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായത്. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ജനത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ന് വൈകിട്ട് 4.16 നായിരുന്നു സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രി നേപ്പാളിൽ […]

Read More
 ക്ലാസ് മുറിയില്‍ തെരുവനായയുടെ ആക്രമണം;ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥിനിക്ക് കടിയേറ്റു

ക്ലാസ് മുറിയില്‍ തെരുവനായയുടെ ആക്രമണം;ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥിനിക്ക് കടിയേറ്റു

മണ്ണാർക്കാട് കോട്ടോപാടത്ത് ക്ലാസ് മുറിയില്‍ തെരുവനായയുടെ ആക്രമണം. ക്ലാസ് നടക്കുന്നതിനിടെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ് കടിയേറ്റത്. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ ഇടുപ്പിനാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ 10.30-ന് സ്‌കൂളില്‍ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് വിവരം. ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുന്‍സീറ്റിലിരുന്ന മെഹ്‌റയെ കടിക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ […]

Read More
 നിപ ബാധിച്ച ഒൻപത് വയസുകാരന്റെ ചികിത്സാ വിജയം പഠിക്കാൻ ജപ്പാനിൽ നിന്നുള്ള മെഡിക്കൽ സംഘം കോഴിക്കോട്

നിപ ബാധിച്ച ഒൻപത് വയസുകാരന്റെ ചികിത്സാ വിജയം പഠിക്കാൻ ജപ്പാനിൽ നിന്നുള്ള മെഡിക്കൽ സംഘം കോഴിക്കോട്

നിപ പ്രതിരോധത്തിനായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി നടത്തിയ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജപ്പാൻ സർക്കാരിന്റെ പ്രതിനിധി സംഘം സന്ദർശനം നടത്തി. നിപ മൂർച്ഛിച്ച് വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന രോഗിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാൻ മിംസിലെ ചികിത്സയിലൂടെ കഴിഞ്ഞിരുന്നു. ഇത് ഉള്‍പ്പെടെയുള്ള ചികിത്സാ മികവുകൾ പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജപ്പാൻ സംഘത്തിന്റെ സന്ദർശനം.ജപ്പാനിലെ നാഷണൽ സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിസിനിലെ (എൻ.സി.ജി.എം) മുതിർന്ന ഉദ്യോഗസ്ഥരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. എൻ.സി.ജി.എമ്മിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ […]

Read More
 മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം; യുവാവിന് ദാരുണാന്ത്യം

മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം; യുവാവിന് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ഡിയോറിയയിൽ മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു.ശിവന്റെ രൂപമായ ‘മഹാകാൽ’ എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്. ഞായറാഴ്ചയാണ് സംഭവം. അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള രോഹിത് ജയ്‌സ്വാളാണ് മരിച്ചത്. ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതിനിടയിൽ ജയ്‌സ്വാൾ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാൾ നാവിൽ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയിൽ […]

Read More
 കുന്ദമംഗലം കോളേജ് തെര‌ഞ്ഞെടുപ്പ് :എംഎസ്എഫ്- കെഎസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണം, ഹൈക്കോടതിയിൽ ഹർജി

കുന്ദമംഗലം കോളേജ് തെര‌ഞ്ഞെടുപ്പ് :എംഎസ്എഫ്- കെഎസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണം, ഹൈക്കോടതിയിൽ ഹർജി

കുന്ദമംഗലം കോളജിൽ കൗണ്ടിങിനിടെ ബാലറ്റ് പേപ്പർ നശിപ്പിച്ച സംഭവത്തിൽ എംഎസ്എഫ്- കെഎസ് യു പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. എംഎസ്എഫ്- കെ എസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റുകളിൽ റീ പോളിങ് നടത്താൻ നിർദേശിക്കണം. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. കുന്ദമംഗലം ഗവണ്മെന്‍റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഈ ആവശ്യം […]

Read More
 കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി: ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി: ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നത് എന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറി ഹാജരാകുന്നതിനായി ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

Read More
 സംസ്ഥാനത്ത് നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് നരഹത്യ നടത്തിയിരിക്കുകയാണ് വനിതാ സംസ്ഥാന ഭാരവാഹികൾ അടക്കം ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് […]

Read More
 സിക്ക വൈറസ്; പൊതു ജാഗ്രത പാലിക്കണം; വീണ ജോർജ്

സിക്ക വൈറസ്; പൊതു ജാഗ്രത പാലിക്കണം; വീണ ജോർജ്

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് […]

Read More
 സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി എംഎൽഎ പി.ടി.എ റഹീം

സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി എംഎൽഎ പി.ടി.എ റഹീം

സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ അനുവദിച്ച് എംഎൽഎ പി.ടി.എ റഹീം. എംഎൽഎയുട 2022-23 വർഷത്തെ വികസന നിധിയിൽ നിന്നും 7.35 ലക്ഷം രൂപ ചെലവിട്ടാണ് 12 ഓ​ക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങിയത്. പുള്ളന്നൂർ സ്പർശം ഓഫീസ് കോംപ്ലക്സിൽ വെച്ചു നടന്ന ചടങ്ങിൽ എഎൽഎ പിടിഎ റഹീം ഓ​ക്സിജൻ കോൺസെൻട്രേറ്ററുകൾ നാടിന് സമർപ്പിച്ചു. എ.പി ഷാനവാസിന്റെ നേതൃത്വത്തിൽ സ്പർശം ടീം അം​ഗങ്ങൾ ഓ​ക്സിജൻ കോൺസെൻട്രേറ്ററുകൾ എംഎൽഎയിൽ നിന്ന് ഏറ്റ് വാങ്ങി. ചടങ്ങിൽ ആസിം വെളിമണ്ണ സ്പർശം റീ ക്രിയേഷൻസെന്റർ […]

Read More