മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കാതെ ബില്ലുകളിലെ നിലപാടില്‍ മാറ്റമില്ല ; ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കാതെ ബില്ലുകളിലെ നിലപാടില്‍ മാറ്റമില്ല ; ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ട് വന്ന് വിശദീകരിക്കാതെ ബില്ലുകളുടെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരല്ല മുഖ്യമന്ത്രിയാണ് വരേണ്ടതെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. പക്ഷേ ധൂര്‍ത്തിന് കുറവില്ലെന്നും ഗവര്‍ണർ രൂക്ഷ വിമര്‍ശനമുന്നയിച്ചു.ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ ആര്‍ക്കും സുപ്രികോടതിയെ സമീപിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വ്യക്തതയ്ക്ക് വേണ്ടിയാകാം സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇതിനെ സ്വാഗതം ചെയ്യുന്നു. മന്ത്രിമാരല്ല മുഖ്യമന്ത്രിയാണ് ബില്ലിനെക്കുറിച്ച് തന്നോട് വിശദീകരിക്കേണ്ടത്.സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. പക്ഷേ ധൂര്‍ത്തിന് കുറവില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് […]

Read More
 വ്യാജ ബിരുദ കോഴ്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; സ്ഥാപന ഉടമ ഒളിവിൽ

വ്യാജ ബിരുദ കോഴ്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; സ്ഥാപന ഉടമ ഒളിവിൽ

കോഴിക്കോട് കുന്ദമംഗലത്ത് വ്യാജ ബിരുദ കോഴ്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്.ഇന്റർ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്ന പേരിൽ ബിരുദ കോഴ്സ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുന്ദമംഗലം സിന്ധു തീയേറ്ററിന് എതിർ വശത്തായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ21 ആളുകളാണ് പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയായ ഷാഫി അബ്ദുള്ള ഷുഹൂരിഒരു കോടി രൂപയാണ് വിദ്യാർത്ഥികളിൽ നിന്ന് തട്ടിയെടുത്തത്. പരാതികളുടേയും പോലീസിന് ലഭിച്ച രഹസ്യാന്വേഷണത്തിന്റേയും ഭാഗമായികുന്ദമംഗലം എസ് എച്ച് ഒ ശ്രീ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ […]

Read More
 രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഫലസ്തീൻ വിഷയത്തെ സി.പി.എം ദുരുപയോഗം ചെയ്യുന്നു;വി ഡി സതീശൻ

രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഫലസ്തീൻ വിഷയത്തെ സി.പി.എം ദുരുപയോഗം ചെയ്യുന്നു;വി ഡി സതീശൻ

ലീഗിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ് രാഷ്ട്രീയ നേട്ടമാണെന്ന് ഇപ്പോഴും സി.പി.എം പറയുന്നത്. സി.പി.എമ്മിനെക്കാള്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന കേഡര്‍ പാര്‍ട്ടിയാണ് ലീഗ്. നേതൃത്വം ഒരു തീരുമാനം പറഞ്ഞാല്‍ താഴേത്തട്ടിലുള്ള അണികള്‍ വരെ അതിനൊപ്പം നില്‍ക്കും. പാണക്കാട് സാദിഖ് അലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച ചെയ്‌തെടുത്ത ഒരു തീരുമാനത്തെ ധിക്കരിച്ച് ഒരു ലീഗ് പ്രവര്‍ത്തകനും സി.പി.എം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നിട്ടും സി.പി.എം എന്തിനാണ് ലീഗിന്റെ പിന്നാലെ നടക്കുന്നത്? കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങള്‍ ഇല്ലെന്ന് രണ്ട് തവണ […]

Read More
 സംസ്ഥാനത്ത് നടക്കുന്നത് ധൂർത്ത്; സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ

സംസ്ഥാനത്ത് നടക്കുന്നത് ധൂർത്ത്; സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാരെന്നും ഗവർണർ വിമർശിച്ചു. സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്സിറ്റി ബില്ലെന്നും ഗവർണർ. അധികച്ചെലവ് വരുന്ന കാര്യങ്ങൾ അവതരിപ്പിക്കണമെങ്കിൽ തന്റെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് […]

Read More
 മലക്കപ്പാറയിൽ പിഞ്ചുകുഞ്ഞിന് ആംബുലൻസ് നൽകാത്ത സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

മലക്കപ്പാറയിൽ പിഞ്ചുകുഞ്ഞിന് ആംബുലൻസ് നൽകാത്ത സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

മലക്കപ്പാറയിൽ ജി പി എസ് പ്രവർത്തിക്കാത്തതിനാൽ പിഞ്ചുകുഞ്ഞിന് ആംബുലൻസ് വിട്ടുനൽകിയില്ലെന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.അതിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയോടും ട്രൈബൽ ഓഫീസറോടും ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറോടും വിഷയത്തിൽ റിപ്പോർട്ട് തേടി. വീരാൻകുടി ഊരിലെ ആറുമാസം പ്രായമുള്ള അപസ്മാരം ബാധിച്ച കുഞ്ഞിനാണ് ആംബുലൻസ് കിട്ടാതെ രണ്ടര മണിക്കൂർ അവശനിലയിൽ ആശുപത്രിയിൽ കിടക്കേണ്ടി വന്നത്.രാമനാഥൻ ശോഭന ദമ്പതികളുടെ അപസ്മാരം ബാധിച്ച ആറുമാസം പ്രായമുള്ള അർച്ചന എന്ന കുഞ്ഞിനെ കാനനപാത താണ്ടിയാണ് മലക്കപ്പാറയിലെ റോഡരികിൽ എത്തിച്ചത്. ആ സമയം ട്രൈബൽ […]

Read More
 ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സൗജന്യ ബ്ലൂ ടിക്ക്; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സൗജന്യ ബ്ലൂ ടിക്ക്; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് സൗജന്യമായി ബ്ലൂ ടിക്ക് ലഭിക്കുമെന്ന പ്രചരിക്കുന്ന സന്ദേശം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി പോലീസ്. വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും.ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് […]

Read More
 ആരാധനാലയങ്ങലെ വെടിക്കെട്ട് നിരോധനം; അപ്പീൽ നൽകാനൊരുങ്ങി സർക്കാരും ദേവസ്വം ബോർഡും

ആരാധനാലയങ്ങലെ വെടിക്കെട്ട് നിരോധനം; അപ്പീൽ നൽകാനൊരുങ്ങി സർക്കാരും ദേവസ്വം ബോർഡും

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്നും കോടതി വിധി വിശദമായി പരിശോധിക്കുമെന്നും ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ വ്യക്തമാക്കി.പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെടിക്കെട്ട് നിരോധിച്ചത്. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് അമിത് റാവൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More
 ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന മുസ്‌ലിം യുവാക്കൾക്ക് ക്രൂരമർദനം; മർദനമേറ്റവർക്കെതിരെ കേസെടുത്ത് പൊലീസ്

ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന മുസ്‌ലിം യുവാക്കൾക്ക് ക്രൂരമർദനം; മർദനമേറ്റവർക്കെതിരെ കേസെടുത്ത് പൊലീസ്

മധ്യപ്രദേശിലെ മഹാറാണ പ്രതാപ് നഗറിൽ ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന മുസ്‌ലിം യുവാക്കൾക്ക് ബജ്രംഗ് ദളുകാരുടെ ക്രൂരമർദനം.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അതേസമയം, മർദിച്ച ബജ്രംഗ് ദളുകാർക്കെതിരെ കേസെടുക്കാത്ത പൊലീസ് മർദനമേറ്റ മുസ്‌ലിം യുവാക്കൾക്കെതിരെ കേസെടുത്തു. ബജ്രംഗ് ദളുകാർ മുസ്‌ലിം യുവാക്കളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്നതിനെയും സംസാരിച്ചതിനെയും ചോദ്യംചെയ്തുകൊണ്ടാണ് മർദനം. നിരവധി പേർ ചേർന്നാണ് ക്രൂരമായി മർദിക്കുന്നത്.‘രണ്ട് യുവാക്കൾ ഒരു ഹിന്ദു യുവതിയുടെ കൂടെ ചുറ്റിക്കറങ്ങുന്നതായി ഞങ്ങൾക്ക് പരാതി ലഭിച്ചു. ഇവരെ ചോദ്യംചെയ്തതിനെ തുടർന്ന് […]

Read More
 ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധം; പാലക്കാട് പോലീസ് ജീപ്പ് തകർത്ത യുവാവ് അറസ്റ്റിൽ

ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധം; പാലക്കാട് പോലീസ് ജീപ്പ് തകർത്ത യുവാവ് അറസ്റ്റിൽ

പാലക്കാട് ഒറ്റപ്പാലത്ത് പോലീസ് ജീപ്പ് തകർത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാണിയംകുളം സ്വദേശി ശ്രീജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ നിര്‍ത്തിയിട്ടിരുന്ന ഒറ്റപ്പാലം പൊലീസിന്റെ ജീപ്പാണ് യുവാവ് തകര്‍ത്തത്. സംഭവം നടക്കുന്ന സമയത്ത് യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധമാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ക്കാന്‍ കാരണമായതെന്ന് ശ്രീജിത്ത് പറഞ്ഞു. പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പാണ് തകര്‍ത്തത്.ശ്രീജിത്തിന് ചില മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും സൂചനയുണ്ട്. പ്രതിയെ വിശദമായി […]

Read More
 കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നു; തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാൻ ആലോചന

കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നു; തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാൻ ആലോചന

തൃക്കാക്കരയിൽ രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെയുള്ള രാത്രി കാല കച്ചവടം നിരോധിക്കാൻ ആലോചന. രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്ന പശ്ചാത്തലത്തിലാണ് നഗരസഭയുടെ തീരുമാനം. പരീക്ഷണ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് കടകൾ അടച്ചിടുന്നത്. നാളെ നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും. രാത്രികാല കച്ചവടങ്ങൾ ധാരാളമായി നടക്കുന്ന പ്രദേശമാണ് തൃക്കാക്കര. ഭക്ഷ്യശാലകൾ കേന്ദ്രീകരിച്ചാണ് രാത്രികാല കച്ചവടം പൊടിപൊടിക്കുന്നത്. നഗരസഭയുടെ പുതിയ തീരുമാനത്തെ പൊതുജനങ്ങളും വ്യവസായികളും എങ്ങനെ കാണുമെന്നാണ് ഇനി […]

Read More