ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്:ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റ് ശക്തം

ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്:ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റ് ശക്തം

കേരളത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും നേരത്തെ ഓറഞ്ച് അലര്‍ട്ട് ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്തമാണ്.കഴിഞ്ഞ ദിവസങ്ങളിലായി ശ്രീലങ്കയ്ക്ക്‌ […]

Read More
 കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കക്കോടി ടൗണിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി ട്രാഫിക്ക് പോലീസിനെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. ഗതാഗത നിയമ ലംഘനം കണ്ടെത്താനായി കക്കോടിയില്‍ എഐ ക്യാമറ സ്ഥാപിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കിയതായും പോലീസ് അറിയിച്ചു. ഫറോക്ക് പഴയ പാലത്തിലെ കുട്ടികളുടെ പാര്‍ക്കില്‍ തടസ്സമായി നില്‍ക്കുന്ന ചീനവല നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കോര്‍പ്പറേഷന്‍ പ്രതിനിധി അറിയിച്ചു. പെരിങ്ങളം ജംഗ്ഷനിലെ അപകട സാധ്യത കുറക്കാന്‍ സ്പീഡ് […]

Read More
 സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്.

സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്.

സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. സിപിഎമ്മിന്‍റെ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്‍റെ നീക്കം. നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് […]

Read More
 പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാം: ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാം: ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാന്‍ അവസരമൊരുക്കി യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ആരംഭിക്കുന്നു. പരീക്ഷണാര്‍ഥം തുടങ്ങുന്ന ഓപ്പണ്‍ ഹൗസ് നവംബര്‍ 10ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാലു വരെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടക്കും.ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, കോണ്‍സുല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും […]

Read More
 അമ്മയുടെ അന്ത്യചുംബനത്തിന് 5 നാൾ കാത്തിരിപ്പ്; മോർച്ചറി തണുപ്പ് വിട്ട് ലിബ്ന, ഇന്ന് സംസ്കാരം

അമ്മയുടെ അന്ത്യചുംബനത്തിന് 5 നാൾ കാത്തിരിപ്പ്; മോർച്ചറി തണുപ്പ് വിട്ട് ലിബ്ന, ഇന്ന് സംസ്കാരം

അമ്മയുടെ അന്ത്യചുംബനത്തിനായി അഞ്ച് നാൾ മോർച്ചറി തണുപ്പിൽ കാത്ത് കിടന്ന ലിബ്നയെന്ന 12 വയസുകാരിയുടെ മൃതദേഹം അവസാനമായി മലയാറ്റൂർ നീലിശ്വരം എസ് എൻ ഡി പി സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചു. കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച ലിബ്‌നയുടെ ഉറ്റവരെ കാണിക്കാനായി ദിവസങ്ങൾ കാത്തുവച്ച ശേഷമാണ് മൃതദേഹം ഇന്ന് സംസ്കരിക്കാനായി തീരുമാനിച്ചത്. രാവിലെ 10.30 യോടെ ലിബ്ന പഠിച്ച മലയാറ്റൂർ നീലിശ്വരം എസ് എൻ ഡി പി സ്കൂളിൽ പൊതുദർശനത്തിനായി മൃതദേഹം എത്തിച്ചു.മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യാഞ്ജലി […]

Read More
 പ്രശസ്‌ത ഫുഡ്‌ വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്‌ത ഫുഡ്‌ വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്‌ത ഫുഡ്‌ വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ്‌ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്‌ളോഗ്‌ കൂട്ടായ്‌മയിലെ വ്ലോ​ഗറായിരുന്നു രാഹുൽ. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് രാഹുൽ. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്‌മയാണ്‌ ഈറ്റ്‌ കൊച്ചി ഈറ്റ്‌. കഴിഞ്ഞ ദിവസം പോലും രാഹുൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്ക് ഫണ്ട് നൽകുന്ന […]

Read More
 ആലുവ ബലാത്സംഗ കൊല: അസ്ഫാക് ആലം കുറ്റക്കാരൻ; പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റവും തെളിഞ്ഞുവെന്ന് കോടതി,വിധി വ്യാഴാഴ്ച

ആലുവ ബലാത്സംഗ കൊല: അസ്ഫാക് ആലം കുറ്റക്കാരൻ; പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റവും തെളിഞ്ഞുവെന്ന് കോടതി,വിധി വ്യാഴാഴ്ച

ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. ശിക്ഷ വിധി വ്യാഴാഴ്ച പറയും.പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില […]

Read More
 കടുവയ്ക്കൊപ്പം നടന്ന് നടി പൂജിത മേനോൻ; ക്യാറ്റ് വാക്ക് വിത്ത് ബി​ഗ് ക്യാറ്റ് വൈറൽ

കടുവയ്ക്കൊപ്പം നടന്ന് നടി പൂജിത മേനോൻ; ക്യാറ്റ് വാക്ക് വിത്ത് ബി​ഗ് ക്യാറ്റ് വൈറൽ

മുംബൈ:നടി പൂജിതാ മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടുവയോടൊപ്പം പൂജിത നടക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.ക്യാറ്റ് വാക്ക് വിത്ത് ബിഗ് ക്യാറ്റ്’ എന്ന ക്യാപ്ഷനോടെയാണ് പൂജിത വീഡിയോ പങ്കുവെച്ചത്. ‘എന്തൊരു അനുഭവമായിരുന്നു അത്. ശ്വാസമടക്കിപ്പിടിച്ച് ഒരു കടുവയ്‌ക്കൊപ്പം ഇത്ര എളുപ്പത്തിൽ നടക്കാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല, ഹാഷിമിന് നന്ദി. നിങ്ങളുടെ പ്രചോദനമില്ലെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല’-പൂജിത ഇൻസ്റ്റഗ്രാമിൽ കുറിച്ചുപട്ടായയിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് പൂജിത കടുവയ്‌ക്കൊപ്പം നടന്നത്. ഈ വീഡിയോക്ക് താഴെ രസകരമായ പല കമന്റുകളുമുണ്ട്. […]

Read More
 സംസ്ഥാന ബജറ്റ് നേരത്തെയാക്കും: ജനുവരിയിൽ അവതരിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സർക്കാർ

സംസ്ഥാന ബജറ്റ് നേരത്തെയാക്കും: ജനുവരിയിൽ അവതരിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സർക്കാർ

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍. ജനുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഫെബ്രുവരി അവസാനമോ അല്ലെങ്കിൽ മാര്‍ച്ച് ആദ്യമോ ആയിരുന്നു സംസ്ഥാന ബജറ്റിന്റെ പതിവ് രീതി.ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാൽ മാത്രം പോര, അത് പാസാക്കിയെടുക്കാൻ ആഴ്ചകൾ നീണ്ട നടപടി ക്രമങ്ങളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കിൽ ജനുവരിയിൽ തന്നെ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കണം. ധനവകുപ്പും പ്ലാനിംഗ് […]

Read More
 ഹാർദിക് പാണ്ഡ്യ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്; പ്രസിദ്ധ് കൃഷ്ണ പകരക്കാരൻ

ഹാർദിക് പാണ്ഡ്യ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്; പ്രസിദ്ധ് കൃഷ്ണ പകരക്കാരൻ

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ആൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്.ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഹാർദിക്കി​നെ ടീമിൽ നിന്നും മാറ്റിയത്. ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയായിരിക്കും ഹാർദിക്കിന്റെ പകരക്കാരൻ. ഒക്ടോബർ 19ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ഹാർദിക്കിന് കാലിന് പരിക്കേൽക്കുകയായിരുന്നു. പിന്നീട് ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനും ശ്രീലങ്കക്കുമെതിരെ നടന്ന ലോകകപ്പ് മത്സരങ്ങളിൽ ഹാർദിക് കളിച്ചിരുന്നില്ല. സെമി ഫൈനലിന് മുമ്പായി ഹാർദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ബി.സി.സി.ഐയുടെ പ്രതീക്ഷ. എന്നാൽ, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം […]

Read More