ഇസ്രയേൽ -ഹമാസ് യുദ്ധം:പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെയും ഇസ്രയേൽ ആക്രമണം

ഇസ്രയേൽ -ഹമാസ് യുദ്ധം:പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെയും ഇസ്രയേൽ ആക്രമണം

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെ ഇസ്രയേൽ ബോംബാക്രമണം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടികളടക്കമാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽ നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിന് നേരെ വെള്ളിയാഴ്ചയാണ് വ്യോമാക്രമണമുണ്ടായതെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിക്കാമെന്ന് ഈജിപ്ത് അറിയിച്ചിരുന്നു. തുടർന്ന് റഫാ അതിർത്തി വഴി ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴിയാണ് ആക്രമണമുണ്ടായതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം […]

Read More
 നേപ്പാളിൽ ശക്തമായ ഭൂകമ്പം:ഭൂചലനം ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു

നേപ്പാളിൽ ശക്തമായ ഭൂകമ്പം:ഭൂചലനം ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു

നേപ്പാളിൽ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തിൽ നൂറ്റിമുപ്പതിൽ അധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.നേപ്പാളിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പടിഞ്ഞാറൻ നേപ്പാളിലെ ജജാർകോട്ട് ജില്ലയിലുള്ള റാമിഡൻഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര […]

Read More
 ഒന്നരക്കോടിയോളം തട്ടി; മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഒന്നരക്കോടിയോളം തട്ടി; മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ബെം​ഗളൂരു: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തിയിരുന്ന എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസില്‍ അര്‍ജുന്‍ സത്യനാണ് (36) ബെംഗളൂരു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി നടത്തിവന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഇക്കഴിഞ്ഞ ജൂലായില്‍ ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ബുധനാഴ്ചയാണ് കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് […]

Read More
 പരിസ്ഥിതി, ശബ്ദ മലിനീകരണം ; സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം

പരിസ്ഥിതി, ശബ്ദ മലിനീകരണം ; സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം

പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നതിനാൽസംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു .ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More
 അന്തർ-എൻ ഐ ടി ഗെയിംസിൽ തിളങ്ങി കോഴിക്കോട് എൻ ഐ ടി

അന്തർ-എൻ ഐ ടി ഗെയിംസിൽ തിളങ്ങി കോഴിക്കോട് എൻ ഐ ടി

കോഴിക്കോട്: അഖിലേന്ത്യാ അന്തർ-എൻ ഐ ടി ഹാൻഡ്‌ബോൾ, കബഡി, ബാസ്കറ്റ്ബാൾ ടൂർണമെന്റുകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. എൻഐടികെ സൂറത്ത്കലിൽ നടന്ന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് എൻഐടിയിലെ വിദ്യാർഥികൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഒക്ടോബർ 27 നും 29 നും ഇടയിലാണ് മത്സരങ്ങൾ നടന്നത് നടന്നത്. കോച്ച് ശ്രീ. ടിബിൻ അഗസ്റ്റിൻ, ക്യാപ്റ്റൻ ജോർജ്ജ് സ്റ്റീഫൻ ലാം എന്നിവരുടെ പിന്തുണയോടെ ടീം വ്യക്തിഗത മികവ് നേടുന്നതിലും വിജയിച്ചു. ചിപ്പകുർത്തി പവൻ കല്യാൺ […]

Read More
 ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. നവംബർ 8 മുതൽ 15 വരെയാണ് പ്രത്യേക സർവീസ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ അറിയിച്ചു. KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത് 2023- “ദീപാവലി” ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർസംസ്ഥാന സർവ്വീസുകളുമായികെ.എസ്.ആർ.ടി.സി……….2023-ലെ ദീപാവലി”ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 08/11/2023 മുതൽ15/11/2023 തീയതി വരെയും യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചുജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ( എൻ സി എ എം) (കാറ്റഗറി നമ്പർ: 303/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒക്ടോബർ 31ന് നിലവിൽ വന്ന എൻട്രൻസ് ടെസ്റ്റിനുള്ള ചുരുക്ക പട്ടികയുടെ പകർപ്പ് പ്രസിദ്ധീകരിച്ചു. www.keralapsc.gov.inഅപേക്ഷ ക്ഷണിച്ചുസംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ടെക്‌നീഷ്യൻ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്കു 18 വയസ്സ് പൂർത്തീകരിച്ചിരിക്കണം. നവംബർ 25 ആണ് അവസാന […]

Read More
 പട്ടാമ്പി കൊലപാതക കേസ് : പോലീസ് തിരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി

പട്ടാമ്പി കൊലപാതക കേസ് : പോലീസ് തിരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി

പട്ടാമ്പി കൊലപാതക കേസിൽ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഇന്നലെയാണ് പട്ടാമ്പി കരിമ്പനക്കടവിൽ അൻസാർ എന്ന യുവാവിനെ വെട്ടിക്കൊന്നത്. സംഭവത്തിൽ അൻസാറിന്റെ സുഹൃത്തായ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കബീറിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തൃത്താല പോലീസും പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ്, ഫൊറൻസിക് എന്നിവരുടെ നേതൃത്വത്തിൽ പുഴയുടെ പരിസരത്ത് പരിശോധന […]

Read More
 ഹമാസിന്റെ ചാനലുകൾക്ക് നിയന്ത്രണവുമായി ടെലിഗ്രാം

ഹമാസിന്റെ ചാനലുകൾക്ക് നിയന്ത്രണവുമായി ടെലിഗ്രാം

ഗൂഗിൾ ആപ്പിൾ സ്റ്റോറുകളിലെ ഹമാസിന്റെ ചാനലുകൾക്ക് നിയന്ത്രണവുമായി ടെലിഗ്രാം. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ടെലിഗ്രാമിന്റെ പതിപ്പുകളില്‍ ഹമാസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കും ഗാസ നൗ എന്ന വാര്‍ത്താ അക്കൗണ്ടിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ലക്ഷണക്കണക്കിന് പുതിയ ഫോളോവേഴ്‌സാണ് ഹമാസിന്റെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്കെത്തിയത്. ഈ അക്കൗണ്ടുകള്‍ ടെലിഗ്രാമിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നും ടെലിഗ്രാമിന്റെ വെബ്സൈറ്റില്‍ […]

Read More
 കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്‌സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്പ് പദ്ധതിയില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ സഹായം ഉറപ്പാക്കാനായി മെഡിസെപ് നടപ്പിലാക്കി. 18 […]

Read More