കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ പിടികൂടി: ഈ വർഷത്തെ 50മത്തെ കേസാണിതെന്ന് വിജിലൻസ്

കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ പിടികൂടി: ഈ വർഷത്തെ 50മത്തെ കേസാണിതെന്ന് വിജിലൻസ്

വഴിക്കടവില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ പിടികൂടി വിജിലന്‍സ്. വഴിക്കടവ് വില്ലേജ് ഓഫീസര്‍ മുഹമ്മദ് സമീറിനെയാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.പറമ്പിലെ തേക്കുമരം വെട്ടുന്നതിനുള്ള അനുമതിക്കു വേണ്ടി വനം വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി, വഴിക്കടവ് സ്വദേശിയായ പരാതിക്കാരന്‍ ഇക്കഴിഞ്ഞ 26-ാം തീയതി വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വില്ലേജ് ഓഫീസറെ കണ്ടപ്പോള്‍ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ […]

Read More
 നൈപുണ്യ വികസന അഴിമതിക്കേസ്; എൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

നൈപുണ്യ വികസന അഴിമതിക്കേസ്; എൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

നൈപുണ്യ വികസന അഴിമതിക്കേസിൽ തെലുങ്ക് ദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യംആന്ധ്രപ്രദേശ് ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം. കേസ് നവംബർ 10 ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെ നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് 371 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസിൽ കഴിഞ്ഞ മാസമാണ് നായിഡു അറസ്റ്റിലായത്. അന്നുമുതൽ രാജമുണ്ട്രി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അദ്ദേഹം.ഒക്ടോബര്‍ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും അദ്ദേഹത്തെ […]

Read More
 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അരിയിൽ അലവിക്ക് മുസ്ലിംലീഗ് കമ്മിറ്റി സ്വീകരണം നൽകി

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിക്ക് മുസ്ലിംലീഗ് കമ്മിറ്റി സ്വീകരണം നൽകി

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിക്ക് മുസ്ലിംലീഗ് കമ്മിറ്റി സ്വീകരണം നൽകി. ഇരുപത്തിരണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിക്ക് സ്വീകരണം നൽകിയത്. പരിപാടിയിൽ എൻ എം യൂസഫ് അധ്യക്ഷത വഹിച്ചു. മേലെ കുറിയരി മുഹമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെഷറഫുദ്ദീൻ,പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി എം ബാബുമോൻ, ടി.കെ.സീനത്ത്,എം വി ബൈജു ,ഷമീന വെള്ളറക്കാട്ടിൽ,ഫാത്തിമ ജെസ്ലി .സിദ്ദിഖ്.എൻ എം. […]

Read More
 പുലിപ്പേടിയിൽ ബെംഗളുരു നഗരം:ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും

പുലിപ്പേടിയിൽ ബെംഗളുരു നഗരം:ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും

പുലിപ്പേടിയിൽ ബെംഗളുരു നഗരം. ഇന്ന് പുലർച്ചെ കുട്‍ലു ഗേറ്റിലും ശനിയാഴ്ച രാത്രി സിംഗസാന്ദ്രയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലും പുലിയെ കണ്ടതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും നി‍ർദേശിച്ചു. കുട്‍ലു ഗേറ്റിന് അടുത്തായി ഹൊസൂർ റോഡിൽ പുലിയെ കുടുക്കാൻ രണ്ട് കെണികള്‍ വനം വകുപ്പ് സ്ഥാപിച്ചു. പകൽ കുട്ടികളെ അടക്കം പുറത്ത് വിടുന്നത് ശ്രദ്ധിച്ച് വേണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തെക്കൻ ബെംഗളുരുവിലെ പ്രധാന റെസിഡൻഷ്യൽ […]

Read More
 പ്രതിപക്ഷ നേതാക്കളുടെ ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമം; പിന്നിൽ കേന്ദ്രമെന്ന് ആരോപണം

പ്രതിപക്ഷ നേതാക്കളുടെ ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമം; പിന്നിൽ കേന്ദ്രമെന്ന് ആരോപണം

പ്രതിപക്ഷ നേതാക്കളുടെ ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം. കേന്ദ്രസർക്കാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്ന് ഫോണിലും ഇ-മെയിലിലും ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് പ്രതിപക്ഷ നേതാക്കൾ ആരോപണം ഉന്നയിക്കുന്നത്തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. മഹുവ മൊയ്ത്ര, ശിവസേന(യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശശി തരൂർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എഎപി നേതാവ് രാഘവ് ഛദ്ദ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം […]

Read More
 ഇസ്രായേൽ അനുകൂല പോസ്റ്റ്; കുവൈറ്റിൽ മലയാളി നഴ്‌സിനെ ജോലിയിൽ നിന്ന് പുറത്താക്കി

ഇസ്രായേൽ അനുകൂല പോസ്റ്റ്; കുവൈറ്റിൽ മലയാളി നഴ്‌സിനെ ജോലിയിൽ നിന്ന് പുറത്താക്കി

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന് കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി. മറ്റൊരു മലയാളി നഴ്‌സിനെ പുറത്താക്കാൻ നടപടി സ്വീകരിച്ചുവരികയാണ്ഇത്തരം പ്രതികരണം നടത്തുന്നതിൽ നിന്ന് ആളുകൾ പിന്മാറണോ എന്നതിൽ അഡൈ്വസറി ഇറക്കാൻ ഭരണകൂടം ആലോചിക്കുന്നതായാണ് പുറത്ത് വരുന്ന വിവര ഇസ്രയേലിനെതിരെ പ്രതിരോധിക്കാനുള്ള അവകാശം ഫലസ്തീൻ ജനതക്കുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന രാജ്യമാണ് കുവൈറ്റ്. ജെറുസലേമിലെ അൽ അഖ്‌സ പള്ളിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര നിയമത്തിന് കീഴിൽ വരുന്നതാണെന്നും അറബ് രാജ്യങ്ങൾ ഫലസ്തീനിയൻ ജനതയുടെ ചെറുത്ത് നിൽപ്പിന് പിന്തുണ നൽകണമെന്നും […]

Read More
 ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധം: ഗതാഗത മന്ത്രി ആന്റണി രാജു

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധം: ഗതാഗത മന്ത്രി ആന്റണി രാജു

ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധം. ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെൽറ്റും സ്ഥാപിക്കുന്നത് ജീവനക്കാർക്ക് നല്ലതാണ്. ഇത് നിർബന്ധമാണ്. വഴിയിൽ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രക്ളേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി […]

Read More
 ബിസ്കറ്റ് മോഷണം ; പ്രായ പൂർത്തിയാകാത്ത ആൺകുട്ടികൾക്ക് മർദ്ദനം

ബിസ്കറ്റ് മോഷണം ; പ്രായ പൂർത്തിയാകാത്ത ആൺകുട്ടികൾക്ക് മർദ്ദനം

പലചരക്ക് കടയിൽ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചതിന് കടയുടമ പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം ബിർപൂരിലെ ഫാസിൽപൂർ ഗ്രാമത്തിൽ ഒക്ടോബർ 28 ന് നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെയാണ് പുറത്തറിയുന്നത്. കുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങൾ. ആളുകൾ നോക്കി നിൽക്കെയാണ് കടയുടമയുടെ മർദനം. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികൾ സ്ഥിരമായി കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. […]

Read More
 ആറാം ക്ലാസ്സുക്കാരന് ക്രൂര മർദ്ദനം: ട്യൂഷൻ ക്ലാസ്സ്‌ അധ്യാപകനെതിരെ പരാതി

ആറാം ക്ലാസ്സുക്കാരന് ക്രൂര മർദ്ദനം: ട്യൂഷൻ ക്ലാസ്സ്‌ അധ്യാപകനെതിരെ പരാതി

കൊല്ലത്ത് ആറാം ക്ലാസുകാരന് ക്രൂര മര്‍ദനം. ട്യൂഷന്‍ ക്ലാസ് അധ്യാപകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെയാണ് സംഭവം. ഹോംവര്‍ക്ക് ചെയ്തുവെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ച് ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പട്ടത്താനം അക്കാദമി ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍ റിയാസിനെതിരെയാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അധ്യാപകന്‍ റിയാസിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിതാവ് എസ് രാജീവന്‍ പറഞ്ഞു.മുമ്പ് ഒരു ദിവസം കുട്ടി ട്യൂഷന് പോയിരുന്നില്ല. അന്ന് പോവാത്തതിന്‍റെ ഹോം […]

Read More
 ചരിത്ര നേട്ടം; എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്കാരത്തിൽ മുത്തമിട്ട് മെസ്സി

ചരിത്ര നേട്ടം; എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്കാരത്തിൽ മുത്തമിട്ട് മെസ്സി

എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളി എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.നേരത്തെ, 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് ഓർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്ത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ അർജന്റീനയെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും […]

Read More