കാട്ടാന ശാന്തൻ; മയക്ക് വെടിവെക്കും; ജില്ലാ കളക്ടർ

കാട്ടാന ശാന്തൻ; മയക്ക് വെടിവെക്കും; ജില്ലാ കളക്ടർ

വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആന ശാന്തനാണെന്നും ചതുപ്പ് നിലത്തില്‍ നിന്നും മാറി തുറസ്സായ സ്ഥലത്ത് എത്തിച്ച് മയക്കുവെടിവെക്കുമെന്നും വയനാട് ജില്ലാ കളക്ടര്‍ രേണു രാജ്.കൂടാതെ, അടിയന്തര ഘട്ടത്തിൽ ആവശ്യം വന്നാൽ മുത്തങ്ങയിൽ നിന്നും കുങ്കി ആനകളെ എത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മയക്കുവെടിവയ്ക്കാനുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കളക്ടര്‍ വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. ആറ് മണിക്കൂര്‍ നേരമായി കാട്ടാന ജനവാസ മേഖലയില്‍ തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് മാന്തവാടി പായോട് ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര […]

Read More
 ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീ​ഗ്;കർശന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീ​ഗ്;കർശന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീ​ഗ്. എപ്പോഴും പറയുംപോലെ അല്ല, ഇത്തവണ സീറ്റ് വേണമെന്ന് കർശന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇത്തവണ സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായെമന്നും നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. സാദിഖലി തങ്ങൾ വിദേശത്ത് നിന്നെത്തിയാൽ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് യാത്ര നിരക്ക് ഏകീകരിക്കണമെന്നും കരിപ്പൂരിൽ നിന്നു പോകുന്നവരോട് മാത്രം വിവേചനം കാട്ടുന്നത് ശരിയല്ലെന്നും […]

Read More
 പഴയ പാഠ പുസ്തകങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

പഴയ പാഠ പുസ്തകങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ്ചെയ്തത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി വിരൽത്തുമ്പിലെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. ‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം.അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള […]

Read More
 ‘ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രത്യേക രാജ്യം’ പരാമര്‍ശം; വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ഡികെ സുരേഷ്

‘ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രത്യേക രാജ്യം’ പരാമര്‍ശം; വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ഡികെ സുരേഷ്

‘ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രത്യേക രാജ്യം’ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപിയും ഡികെ ശിവകുമാറിന്റെ സഹോദരനുമായ ഡികെ സുരേഷ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വിതരണത്തിലെ അനീതി ശ്രദ്ധയില്‍പ്പെടുത്താന്‍ മാത്രമാണ് താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് സുരേഷ് പറഞ്ഞു. പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയതോടെയാണ് സുരേഷിന്റെ വിശദീകരണം. ‘ജിഎസ്ടി സംഭാവന ചെയ്യുന്ന രണ്ടാമത്തെ വലിയ സംസ്ഥാനമായിട്ടും, കേന്ദ്രം കര്‍ണാടകത്തോടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടും അനീതിയാണ് കാണിക്കുന്നത്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് 51 ശതമാനം വര്‍ധനവ് നല്‍കി.’ അതിനാല്‍ ഇത് […]

Read More
 കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി സമരം; ക്യാമ്പസ് അടച്ചു; പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി

കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി സമരം; ക്യാമ്പസ് അടച്ചു; പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി

കോഴിക്കോട് എൻ ഐ ടി ക്യാമ്പസ് അടച്ചു. ഇന്നലെയുണ്ടായ വിദ്യാർത്ഥി സമരത്തിന് പിന്നാലെ ഇന്ന് മുതൽ നാലാം തീയതി വരെയാണ് അടച്ചത്. ഈ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി. വിദ്യാർഥികളോട് ഹോസ്റ്റൽ പരിസരം വിട്ടുപോകരുതെന്നും നിർദേശം നൽകി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ഏകാംഗ പ്രതിഷേധം നടത്തിയതിന് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഇന്നലെ ക്യാമ്പസ്സിനകത്തും പുറത്തും പ്രതിഷേധം നടന്നിരുന്നു .സമരത്തെ തുടർന്ന് വിദ്യാർത്ഥിയുടെ സസ്പെൻഷൻ താൽക്കാലികമായി പിൻവലിക്കാൻ […]

Read More
 ‘വിമാന യാത്രാ പ്രശ്നം പരിഹരിക്കുന്നതോ ക്ഷേമം ഉറപ്പാക്കുന്നതോ ആയ ഒന്നും ബജറ്റിലില്ല’:ഇടക്കാല ബജറ്റിൽ നിരാശയറിയിച്ച് പ്രവാസി സംഘടനകൾ

‘വിമാന യാത്രാ പ്രശ്നം പരിഹരിക്കുന്നതോ ക്ഷേമം ഉറപ്പാക്കുന്നതോ ആയ ഒന്നും ബജറ്റിലില്ല’:ഇടക്കാല ബജറ്റിൽ നിരാശയറിയിച്ച് പ്രവാസി സംഘടനകൾ

കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ നിരാശയറിയിച്ച് പ്രവാസി സംഘടനകൾ. വിമാന യാത്രാ പ്രശ്നം പരിഹരിക്കുന്നതോ ക്ഷേമം ഉറപ്പാക്കുന്നതോ ആയ ഒന്നും ബജറ്റിലില്ലെന്ന് പ്രവാസി സംഘടനാ പ്രതിനിധികൾ വിമർശിച്ചു. അതേസമയം, വ്യോമയാന രംഗത്തിനും സ്റ്റാർട്ട് അപ്പുകൾക്കുമുള്ള പരിഗണന ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് പ്രവാസി വ്യവസായികളുടെ പ്രതികരണം.സീസണിൽ കുത്തനെ കുതിക്കുന്ന വിമാന നിരക്ക്, ആവശ്യത്തിന് യാത്രാ സൗകര്യങ്ങളില്ലായ്മ, പ്രവാസി വോട്ട്, താഴ്ന്ന വരുമാനമുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികൾ, ചികിത്സാ സൗകര്യങ്ങൾ ഇങ്ങനെ പ്രവാസികളുടെ ആവശ്യങ്ങൾ ഏറെയായിരുന്നു. വിദേശത്ത് വച്ച് […]

Read More
 കോഴിക്കോട് എൻ.ഐ.ടിയിലെ ദളിത് വിദ്യാർഥിയുടെ സസ്പെൻഷൻ; ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി

കോഴിക്കോട് എൻ.ഐ.ടിയിലെ ദളിത് വിദ്യാർഥിയുടെ സസ്പെൻഷൻ; ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി

എൻ.ഐ.ടി കാമ്പസിൽ വർഗീയാന്തരീക്ഷം സൃഷ്ടിച്ച് പരിപാടി സംഘടിപ്പിച്ച ആർ.എസ്.എസിനെതിരിൽ പ്രതിഷേധിച്ച ദളിത് വിദ്യാർഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ നൽകിയ നടപടിക്കെതിരിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എൻ.ഐ.ടി കാമ്പസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കാമ്പസ് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തഷരീഫ് കെ.പി മാർച്ച് ഉദ്ഘാടനം ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നും എൻ.ഐ.ടി കാവിവൽക്കരണ ശ്രമങ്ങൾക്കെതിരിൽ വലിയ സമരങ്ങൾ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നഈം […]

Read More
 സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും; വീണ വിജയന്റെ വിഷയം ചർച്ച ചെയ്യും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും; വീണ വിജയന്റെ വിഷയം ചർച്ച ചെയ്യും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സാഹചര്യം യോഗത്തിൽ ചർച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലൻ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേന്ദ്ര ബജറ്റിൻ്റെ അവലോകനവും യോഗത്തിലുണ്ടാകും. എട്ടിന് ദില്ലിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിൻ്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

Read More
 ഭൂമി തരംമാറ്റൽ: കോഴിക്കോട് റവന്യൂ ഡിവിഷൻ ഓഫീസ് പരിധിയിൽ തീർപ്പാക്കിയത് 1254 അപേക്ഷകൾ

ഭൂമി തരംമാറ്റൽ: കോഴിക്കോട് റവന്യൂ ഡിവിഷൻ ഓഫീസ് പരിധിയിൽ തീർപ്പാക്കിയത് 1254 അപേക്ഷകൾ

കോഴിക്കോട് ജില്ലയിൽ ഭൂമി തരംമാറ്റൽ അപേക്ഷ നൽകിയവരിൽ 2461 പേരുടെ അപേക്ഷകൾ അദാലത്തിലൂടെ തീർപ്പാക്കി ഉത്തരവ് കൈമാറി. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1254 അപേക്ഷകളും വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1207 അപേക്ഷകളുമാണ് വ്യാഴാഴ്ച നടന്ന രണ്ട് അദാലത്തുകളിലൂടെ തീർപ്പാക്കിയത്.നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെൻ്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകളിൽ പരിഗണിച്ചത്. ഡിസംബർ 31 വരെയുള്ള അപേക്ഷകൾ പരിഗണിച്ചു. നിലവിൽ ഉത്തരവ് […]

Read More
 കേന്ദ്ര ബജറ്റില്‍ പാവങ്ങള്‍ക്ക് ഒന്നുമില്ല, കോര്‍പറേറ്റുകളോട് വിധേയത്വം;വി ഡി സതീശൻ

കേന്ദ്ര ബജറ്റില്‍ പാവങ്ങള്‍ക്ക് ഒന്നുമില്ല, കോര്‍പറേറ്റുകളോട് വിധേയത്വം;വി ഡി സതീശൻ

രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മ്മല സിതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. കേരളത്തെ സംബന്ധിച്ചടുത്തോളം ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ തയാറാകാത്തത് ജനങ്ങളോടുള്ള ബി.ജെ.പി സര്‍ക്കാരിന്‍റെ വെല്ലുവിളിയാണ്. ‘നാരി ശക്തി’ എന്ന് പ്രധാനമന്ത്രി അടിക്കടി […]

Read More