വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആന ശാന്തനാണെന്നും ചതുപ്പ് നിലത്തില്‍ നിന്നും മാറി തുറസ്സായ സ്ഥലത്ത് എത്തിച്ച് മയക്കുവെടിവെക്കുമെന്നും വയനാട് ജില്ലാ കളക്ടര്‍ രേണു രാജ്.
കൂടാതെ, അടിയന്തര ഘട്ടത്തിൽ ആവശ്യം വന്നാൽ മുത്തങ്ങയിൽ നിന്നും കുങ്കി ആനകളെ എത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മയക്കുവെടിവയ്ക്കാനുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കളക്ടര്‍ വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. ആറ് മണിക്കൂര്‍ നേരമായി കാട്ടാന ജനവാസ മേഖലയില്‍ തുടരുകയാണ്.

ഇന്ന് പുലർച്ചെയാണ് മാന്തവാടി പായോട് ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കര്‍ഷകരാണ് ആനയെ ആദ്യം കണ്ടത്.കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും നിര്‍ദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *