ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവാണോ നിങ്ങൾ? സുപ്രധാന അറിയിപ്പുമായി ബാങ്ക്

ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവാണോ നിങ്ങൾ? സുപ്രധാന അറിയിപ്പുമായി ബാങ്ക്

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കായി സുപ്രധാനമായ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ബാങ്ക്. ഉപഭോക്താക്കൾ ബാങ്ക് അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ അവരുടെ ഡെബിറ്റ് കാർഡ് നിർത്തലാക്കുമെന്ന് ബാങ്ക് അറിയിച്ചു. ഒക്‌ടോബർ 31 വരെയാണ് ഉപഭോക്താക്കൾക്ക് ബാങ്ക് അവസരം നൽകിയിരിക്കുന്നത്.നവംബർ ഒന്ന് മുതൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്‌സിൽ ഇതിനെ കുറിച്ചുള്ള മുന്നറിയിപ്പ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകി. […]

Read More
 ‘ലിയോ’ നിർമ്മാതാവിന്റെ  ആവശ്യം ഹൈകോടതി തള്ളി; പ്രത്യേക പ്രദർശനവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം സർക്കാരിന് എടുക്കാം

‘ലിയോ’ നിർമ്മാതാവിന്റെ ആവശ്യം ഹൈകോടതി തള്ളി; പ്രത്യേക പ്രദർശനവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം സർക്കാരിന് എടുക്കാം

തമിഴ്‍നാട്ടിൽ പുലര്‍ച്ചെ നാലിന് വിജയ് ചിത്രം ലിയോ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യത്തെ ഹൈകോടതി തള്ളി. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‍നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച […]

Read More
 രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യു ഡിഎഫ് സമരം; രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ

രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യു ഡിഎഫ് സമരം; രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ

അഴിമതി രാഷ്ട്രീയം വിഷയമാക്കി രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കന്‍റോണ്‍മെന്‍റ് ഗേറ്റ് […]

Read More
 റിലീസിന് മുമ്പെ നൂറ് കോടി കടന്നു; വിജയ് ചിത്രം ലിയോ കുതിക്കുന്നു

റിലീസിന് മുമ്പെ നൂറ് കോടി കടന്നു; വിജയ് ചിത്രം ലിയോ കുതിക്കുന്നു

വിജയ് നായകനാവുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ‘ലിയോ’ തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രീ ബുക്കിംങ് നൂറ് കോടി കടന്നു. ഒക്ടോബർ 19-ന് റിലീസ് ചെയ്യുന്ന ചിത്രം ആദ്യംദിനം പ്രദർശനത്തിനെത്തുന്ന തിയേറ്ററുകളിലെ ഒട്ടുമിക്ക ടിക്കറ്റുകളും വിറ്റു കഴിഞ്ഞു. തമിഴ്‌നാടിന് പുറമേ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും വൻ സ്വീകാര്യതയാണ് ലിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി ആദ്യയാഴ്ച്ചയിലെ ബുക്കിങ്ങിലൂടെ ഇതുവരെ 100 കോടി ലിയോ നേടിയെന്നാണ് ഇന്ത്യൻ ബോക്‌സ് ഓഫീസ് ട്രാക്കർ സാക്ക്‌നിക്കാണ് പുറത്തുവിട്ടിരിക്കുന്ന കണക്ക്. ഞായറാഴ്ച രാവിലെയാണ് ‘ലിയോ’യുടെ […]

Read More
 സ്‌നേഹിൽകുമാർ സിംഗ് വ്യാഴാഴ്ച ജില്ലാ കലക്ടറായി ചുമതലയേൽക്കും

സ്‌നേഹിൽകുമാർ സിംഗ് വ്യാഴാഴ്ച ജില്ലാ കലക്ടറായി ചുമതലയേൽക്കും

കോഴിക്കോട് ജില്ലാ കലക്ടറായി നിയമിതനായ സ്‌നേഹിൽകുമാർ സിംഗ് ഒക്‌ടോബർ 19 വ്യാഴാഴ്ച രാവിലെ 10.15ന് ചുമതലയേൽക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ ഐടി മിഷൻ ഡയറക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മീഷണർ, ഫോർട്ട് കൊച്ചി സബ് കലക്ടർ, കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ എന്നീ ചുമതലകൾ വഹിച്ചു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. റൂർഖീ ഐഐടിയിൽനിന്ന് സിവിൽ എൻജിനീയറിഗ് ബിടെക് ബിരുദവും ന്യൂദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഉത്തർപ്രദേശ് […]

Read More
 ഫലസ്തീൻ മുഫ്തിയുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

ഫലസ്തീൻ മുഫ്തിയുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീൻ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച ഗ്രാൻഡ് മുഫ്തി ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു.അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കിയ സമൂഹമാണ് ഇന്ത്യക്കാരെന്നും അതിൻ്റെ തുടർച്ച ഉറപ്പുവരുത്തുന്ന നിലപാടുകളാണ് ഇന്ത്യൻ സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഹുസൈൻ ഗ്രാൻഡ് […]

Read More
 രണ്ട് ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും

രണ്ട് ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്ന അറിയിപ്പ് നിലവിലിരിക്കെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. […]

Read More
 ഈ വർഷവും 40 ഗോൾ; ഗോൾവേട്ടയിൽ പുതിയ നേട്ടവുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഈ വർഷവും 40 ഗോൾ; ഗോൾവേട്ടയിൽ പുതിയ നേട്ടവുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ലിസ്ബൺ: 2023ൽ ഏറ്റവുമധികം ഗോൾ നേടിയ ഫുട്ബോളറെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷം 40 ഗോൾ പൂർത്തിയാക്കിയ താരം 12ാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ടിനെ (39) പിന്തള്ളിയാണ് 38കാരനായ ഇതിഹാസത്തിന്റെ അമ്പരപ്പിക്കുന്ന മുന്നേറ്റം. 2010ൽ ആദ്യമായി 40 ഗോൾ പിന്നിട്ട ക്രിസ്റ്റ്യാനോക്ക്, ശേഷം 2019ലും 2022ലും മാത്രമാണ് അതിന് കഴിയാതിരുന്നത്. യൂറോ കപ്പ് യോഗ്യത മത്സരത്തിൽ രണ്ട് ഗോൾ സ്വന്തം പേരിൽ ചേർത്താണ് താരം പുതിയ നേട്ടത്തിലെത്തിയത്. […]

Read More
 ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി

ഇന്ത്യയിൽ സ്വവർഗവിവാഹത്തിന് നിയമസാധുതയില്ല. കേസിൽ 2 ന് എതിരെ 3 എതിർ വിധികൾ വന്നതോടെയാണ് നിയമസാധുത ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും അനുകൂലിച്ച് വിധി പ്രഖ്യാപിച്ചപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവർ വിധിയോട് വിയോജിച്ചു. പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്ക് ഉണ്ടെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ ലിംഗവും […]

Read More
 തലസ്ഥാനത്ത് മഴയ്ക്ക് ശമനം ; നാശ നഷ്ടം വലിയ തോതിൽ തന്നെ

തലസ്ഥാനത്ത് മഴയ്ക്ക് ശമനം ; നാശ നഷ്ടം വലിയ തോതിൽ തന്നെ

തലസ്ഥാനത്തുണ്ടായ കനത്ത മഴയ്ക്ക് ശമനം. എന്നാൽ മഴ വിതച്ചത് വലിയ നാശനഷ്ടം. 200 ഹെക്ടറിലധികം കൃഷി നശിച്ചുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക് വ്യക്തമാക്കുന്നത്. വെളളം കയറിയ വീടുകളിൽ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിച്ചു. മഴക്ക് ശമനമുണ്ടായെങ്കിലും നഗരത്തോട് ചേര്‍ന്നുള്ള വെട്ടുകാട് മേഖലയില്‍ ഇപ്പോഴും വെള്ളകെട്ട് തുടരുകയാണ്. കണ്ണമ്മൂല, ഗൗരീശപട്ടം, വെട്ടുകാട്, കഴക്കൂട്ടം എന്നിവങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് പൂ‍ർണായും വെള്ളത്തിലായത്. മറ്റ് ഭാഗങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും വെട്ടുകാട്ട് ഇപ്പോഴും ദുരിതം തുടരുകയാണ്.ഇടവഴികളിലെല്ലാം അഴുക്കുവെളളം നിറഞ്ഞിരിക്കുകയാണ്. വിലപിടിപ്പിള്ള ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ […]

Read More