കുടുംബ വഴക്ക് ; കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ; അമ്മാവൻ അറസ്റ്റിൽ

കുടുംബ വഴക്ക് ; കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ; അമ്മാവൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ രണ്ട് ദിവസം മുൻപ് കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ കരൺ സോണിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബർ 11 ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് മക്കളോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയോടും ഭാര്യാസഹോദരിയോടും സോണിക്ക് കുടുംബ വഴക്കുണ്ടായിരുന്നു. […]

Read More
 പലസ്തീൻ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകും ; യു എ ഇ പ്രധാനമന്ത്രി

പലസ്തീൻ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകും ; യു എ ഇ പ്രധാനമന്ത്രി

പലസ്തീന്‍ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച് നിർദേശം നൽകി .മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് നൽകുക.ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നത്. കംപാഷൻ ഫോർ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിൻ. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിൻ നടത്തുന്നത്. ക്യാംപയിന് […]

Read More
 സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതി സന്ധിയിലേക്ക്. നവംബർ അഞ്ച്‌ മുതൽ എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിത കാല പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത […]

Read More
 റിസർവ്വ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ചു;  ബാങ്കുകൾക്ക് പിഴ ചുമത്തി ആർ ബി ഐ

റിസർവ്വ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ചു; ബാങ്കുകൾക്ക് പിഴ ചുമത്തി ആർ ബി ഐ

റിസർവ് ബാങ്ക് നിർദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ബാങ്കുകൾക് പിഴ ചുമത്തി റിസർവ്വ് ബാങ്ക്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ് ലിമിറ്റഡ് എന്നിവയ്ക്ക് ആണ് കോടി കണക്കിന് രൂപയുടെ പിഴ ലഭിച്ചത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയാണ് പിഴയായി നൽകേണ്ടത്. വായ്പകളും അഡ്വാൻസുകളും സംബന്ധിച്ച റിസർവ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ചതിനാണ് പിഴ. സ്വകാര്യ മേഖലാ ബാങ്കുകളിലെ ഓഹരികൾ അല്ലെങ്കിൽ വോട്ടിംഗ് അവകാശങ്ങൾ ഏറ്റെടുക്കുന്നതിനുള്ള മുൻകൂർ അനുമതി തേടേണ്ട […]

Read More
 അനധികൃത കയ്യേറ്റം;  മൂന്നാറിലേക്ക് മല കയറാനൊരുങ്ങി സർക്കാർ

അനധികൃത കയ്യേറ്റം; മൂന്നാറിലേക്ക് മല കയറാനൊരുങ്ങി സർക്കാർ

അനധികൃത കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നാറിലേക്ക് മല കയറാനൊരുങ്ങുകയാണ് സർക്കാർ. എന്നാൽ ദൗത്യസംഘത്തിന് ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ല. ആനയിറങ്കൽ ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയയിൽ മാത്രം നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ് കയ്യേറി കൃഷി ചെയ്യുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വ‍ർഷങ്ങൾക്കുമുന്പ് സർക്കാർ തിരിച്ചു പിടിച്ച ഭൂമി പോലും ഇപ്പോൾ ചെറുതുംഅനധികൃത കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നാറിലേക്ക് മല കയറാനൊരുങ്ങുന്ന സർക്കാർ വലുതുമായ കയ്യേറ്റക്കാരുടെ കൈയ്യിലാണ്. മഞ്ഞിൽ മുങ്ങിനിൽക്കുന്ന മൂന്നാർ – ബോ‍ഡിമെട്ട് ഹൈവേയിലൂടെ കയറിയിറങ്ങിച്ചെല്ലണം. നേരെയെത്തുന്നത് ആനയിറങ്കൽ ഡാമിന്‍റെ കരയിലേക്കാണ്. തേയിലത്തോട്ടവും പുൽമേടുകളും യൂക്കാലിപ്സ് […]

Read More
 വിഴിഞ്ഞം പദ്ധതി; യാഥാർഥ്യ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്ക് ; പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം പദ്ധതി; യാഥാർഥ്യ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്ക് ; പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നും സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും സതീശൻ […]

Read More
 ലിയോ ചിത്രം തിയേറ്ററിൽ എത്താൻ ദിവസങ്ങൾ ബാക്കി; ലിയോ കാണാൻ ഉള്ള പ്രേക്ഷരോട് ലോകേഷിന് പറയാനുള്ളത് ഇതാണ്

ലിയോ ചിത്രം തിയേറ്ററിൽ എത്താൻ ദിവസങ്ങൾ ബാക്കി; ലിയോ കാണാൻ ഉള്ള പ്രേക്ഷരോട് ലോകേഷിന് പറയാനുള്ളത് ഇതാണ്

തമിഴ് സിനിമയിൽ നിന്നുള്ള സമീപകാല റിലീസുകളിൽ ലിയോയോളം ഹൈപ്പ് ഉയർത്തിയ മറ്റൊരു ചിത്രമില്ല. ഒരു വിജയ് ചിത്രം എന്നതിലുപരി തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകൻ ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ വിജയ് എത്തുന്ന ചിത്രം എന്നതാണ് ഇത്രയധികം ശ്രദ്ധ ആകർഷിക്കാൻ കാരണം. സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികൾക്കിടയിൽ ഈ ദിവസങ്ങളിൽ ലിയോ മാത്രമാണ് ചർച്ച. ഇപ്പോഴിതാ ആദ്യദിനം ചിത്രം കാണാൻ തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരെ ഒരു പ്രധാന കാര്യം ഓർമ്മിപ്പിക്കുകയാണ് ലോകേഷ് കനകരാജ്. ചിത്രത്തിൻറെ ആദ്യ പത്ത് മിനിറ്റ് ഒരിക്കലും മിസ് […]

Read More
 പഞ്ചാബിൽ ആയുധ ശേഖരവുമായി രണ്ട് ഭീകരർ പിടിയിൽ

പഞ്ചാബിൽ ആയുധ ശേഖരവുമായി രണ്ട് ഭീകരർ പിടിയിൽ

പഞ്ചാബിൽ വൻ ആയുധ ശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ.ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് ഐഇഡി, രണ്ട് ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, 24 കാട്രിഡ്ജുകൾ, ഒരു ടൈമർ സ്വിച്ച്, എട്ട് ഡിറ്റണേറ്ററുകൾ, നാല് ബാറ്ററികൾ എന്നിവ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തയായി പൊലീസ് അറിയിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ സജീവ അംഗമായ ഫിർദൗസ് […]

Read More
 ടിഎസ്പിഎസ്സി പരീക്ഷകൾ തുടർച്ചയായി മാറ്റിവച്ചു,  മനംനൊന്ത ഉദ്യോഗാർഥി ആത്മഹത്യ ചെയ്തു; തെലുങ്കാന മുഴുവൻ പ്രതിഷേധം

ടിഎസ്പിഎസ്സി പരീക്ഷകൾ തുടർച്ചയായി മാറ്റിവച്ചു, മനംനൊന്ത ഉദ്യോഗാർഥി ആത്മഹത്യ ചെയ്തു; തെലുങ്കാന മുഴുവൻ പ്രതിഷേധം

ഹൈദരാബാദിൽ 23 കാരിയായ ഉദ്യോഗാർഥി ആത്മഹത്യ ചെയ്തു. യുവതി ആത്മഹത്യ ചെയ്തതിനെ തുടർന്ന് വൻ പ്രതിഷേധം. വെള്ളിയാഴ്ച വാറങ്കൽ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. അശോക് നഗറിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു പ്രവലിക.സർക്കാർ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകൾ നിരന്തരം മാറ്റിവെക്കുന്നതിൽ അസ്വസ്ഥയായിരുന്നു. അർധ രാത്രി നടന്ന പ്രതിഷേധത്തിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (ടിഎസ്‌പിഎസ്‌സി) പരീക്ഷക്ക് തയ്യാറെടുക്കാനാണ് പ്രവലിക എത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് […]

Read More
 ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം

ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം

തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം. ബസും കാറും ഓവർ ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എറണാകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവർ ഗിരീഷിനാണ് മർദനമേറ്റത്. ആറംഗസംഘം ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചു എന്നാണ് ബസുടമയുടെ പരാതി.ബസ് ജീവനക്കാർ മർദ്ദിച്ചു എന്ന് കാട്ടി കൈപ്പമംഗലം സ്വദേശികളായ കാറിൽ ഉണ്ടായിരുന്നവരും പരാതി നൽകിയിട്ടുണ്ട്. മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.

Read More