വിസ്മയം തീർത്ത് ജവാൻ; മാസം ഒന്ന് കഴിഞ്ഞിട്ടും ജവാൻ കളക്ഷനിൽ കുതിക്കുന്നു

വിസ്മയം തീർത്ത് ജവാൻ; മാസം ഒന്ന് കഴിഞ്ഞിട്ടും ജവാൻ കളക്ഷനിൽ കുതിക്കുന്നു

ചിത്രം പുറത്തിറങ്ങി മാസം ഒന്ന് കഴിഞ്ഞിട്ടും ജവാൻ കളക്ഷനില്‍ കുതിക്കുകയാണ്. പല ചിത്രങ്ങളുടെ റിലീസുകള്‍ എത്തിയിട്ടും ഷാരൂഖ് ചിത്രം ജവാന്റെ ബോക്സ് ഓഫീസിലെ കുതിപ്പ് ആര്‍ക്കും തടയാനാകുന്നില്ല. ഷാരൂഖ് ഖാന്റെ ജവാൻ മുപ്പത്തിയഞ്ചാം ദിവസം നേടിയ കണക്കുകള്‍ കേട്ട് അത്ഭുതപ്പെടുകയാണ് സിനിമ ലോകവും ആരാധകരും.ഇന്നലെ ഷാരൂഖിന്റെ ജവാൻ ഒരു കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം ആകെ 627.05 കോടിയാണ് ജവാൻ ഇതുവരെ നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ജവാൻ നേടിയത് 1117.39 കോടി […]

Read More
 എന്‍എബിഎല്‍ അംഗീകാരം നേടി സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബ്

എന്‍എബിഎല്‍ അംഗീകാരം നേടി സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബ്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സി.ഡി.സി) ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആന്‍ഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ് (Fluorescence in situ hybridization) മുതലായ പരിശോധനകളും, ബയോകെമിക്കല്‍ പരിശോധനയും ലാബോറട്ടറിയില്‍ നടത്തുന്നു. സംസ്ഥാനത്തെ പ്രധാന ലാബുകള്‍ക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിന്റെ ഭാഗമായാണ് എം.സി.സി.യിലും സി.ഡി.സി.യിലും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ […]

Read More
 സ്‌ക്രാച്ച് വീണാല്‍ സ്വയം പരിഹരിക്കും; 2028ഓടെ സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേ വിപണിയിൽ

സ്‌ക്രാച്ച് വീണാല്‍ സ്വയം പരിഹരിക്കും; 2028ഓടെ സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേ വിപണിയിൽ

2028ഓടുകൂടി ഡിസ്‌പ്ലേയില്‍ വരുന്ന സ്‌ക്രാച്ചുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് വിപണിയിലെത്തിക്കാനുള്ള ജോലികള്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ജോലി ആരംഭിച്ചതായി സിസിഎസ് ഇന്‍സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ക്രീനില്‍ സ്‌ക്രാച്ച് വീണാല്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു നിര്‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാവുകയും ചെയ്യുന്ന നാനോ കോട്ടിങ് സംവിധാനത്തോടെയുള്ള സ്‌ക്രീന്‍ ആയിരിക്കും. എന്നാല്‍ ഈ ആശയം ആദ്യമായി ചര്‍ച്ചയാകുന്ന ഒന്നല്ല. 2013ല്‍ എല്‍ജി ഫ്‌ളെക്‌സ് എന്ന […]

Read More
 ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്; ഐക്യദാർഢ്യവുമായി എം സ്വരാജ്

ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്; ഐക്യദാർഢ്യവുമായി എം സ്വരാജ്

ഹമാസ് – ഇസ്രായേൽ യുദ്ധത്തിൽ പലസ്തീൻ ജനതക്ക് ഐകദാർഢ്യവുമായി എം സ്വരാജ്. എന്ത് തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്- എന്ന തലക്കെട്ടിലാണ് സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ‘ അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്… ‘ സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂറിലെ ആദിവാസി വിഭാഗമായ നായാടി സമുദായത്തിൽപെട്ട ധർമപാലനോട് ഓഫീസർമാരിലൊരാൾ […]

Read More
 പഞ്ചായത്ത് അസി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണം;  വീ.‍ഡി സതീശൻ

പഞ്ചായത്ത് അസി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണം; വീ.‍ഡി സതീശൻ

സി.പി.എം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറി സുബൈര്‍ അലിക്ക് നാടുവിടേണ്ടി വന്നത് ഭരണത്തിന്റെ ധാര്‍ഷ്ട്യം ഒരു പാര്‍ട്ടിയേയും സര്‍ക്കാരിനെയും എത്രത്തോളം ജീര്‍ണതയില്‍ എത്തിച്ചുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സുബൈര്‍ അലിയെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും പൊലീസ് തയാറാകണം. സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പഞ്ചായത്ത് ഓഫീസില്‍ നിന്നും കണ്ടെടുത്ത സുബൈര്‍ അലിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം അംഗങ്ങള്‍ വൈസ് […]

Read More
 ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക 230 പേർ; ഭൂരിപക്ഷവും വിദ്യാർത്ഥികൾ

ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക 230 പേർ; ഭൂരിപക്ഷവും വിദ്യാർത്ഥികൾ

ഇസ്രയേലിൽ കുടുങ്ങി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രയേലിൽ നിന്ന് ഇന്ന് തിരിക്കും. 230 പേരാണ് ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. ഇസ്രയേയിലെ ഇന്ത്യൻ അംബാസിഡർ അടക്കം ഓൺലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എസ് ജയശങ്കറിൻ്റെ നേതൃത്വത്തിൽ യോഗം.ഓപ്പറേഷൻ അജയിന് ഇന്ന് ആണ് തുടക്കമായത്. ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് രാത്രി ടെൽ […]

Read More
 25,000 കോടി രൂപയുടെ ആനുകൂല്യം കുടിശിക;സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും പിണറായി മുച്ചൂടും വഞ്ചിച്ചു; കെ സുധാകരന്‍ എംപി

25,000 കോടി രൂപയുടെ ആനുകൂല്യം കുടിശിക;സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും പിണറായി മുച്ചൂടും വഞ്ചിച്ചു; കെ സുധാകരന്‍ എംപി

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് പിണറായി സര്‍ക്കാര്‍ അവരെ മുച്ചൂടും വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യാമായാണ് ഇത്രയും നിഷ്ഠൂരമായ സമീപനം ഒരു സര്‍ക്കാര്‍ 10 ലക്ഷത്തോളം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെതിരേ സ്വീകരിച്ചത്. 50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്കിയിട്ട് മാസം 4 കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഈ കൊടുംവഞ്ചനയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദുര്‍ചെലവിനും ഒരു കുറവുമില്ല. ഇഷ്ടക്കാരെയെല്ലാം ഇഷ്ടംപോലെ കുത്തിത്തിരുകുകയും […]

Read More
 ‘ബിന്ദുവേച്ചിയാണ് സൂപ്പർ താരം’; ഹരിതകർമ്മ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

‘ബിന്ദുവേച്ചിയാണ് സൂപ്പർ താരം’; ഹരിതകർമ്മ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

ആറുമാസം മുന്‍പ് കാണാതായെന്ന് കരുതിയ സ്വര്‍ണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേല്‍പ്പിച്ച ഹരിത കര്‍മ്മ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയായ ബിന്ദു എന്ന ഹരിത കര്‍മ്മ സേനാംഗത്തെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് മന്ത്രിയുടെ അഭിനന്ദനം. പ്രദേശത്തെ മുസ്തഫ എന്നയാളുടെ വീട്ടില്‍ നിന്ന് സേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. അത് പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വര്‍ണ വള കിട്ടിയതെന്നും അത് ഉടന്‍ തന്നെ ബിന്ദു മുസ്തഫയുടെ കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. […]

Read More
 കാണാതായ നെന്മാ റ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ മധുരയിൽ വെച്ച് കണ്ടെത്തി

കാണാതായ നെന്മാ റ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ മധുരയിൽ വെച്ച് കണ്ടെത്തി

കത്തെഴുതി വെച്ച് നാട് വിട്ട പാലക്കാട് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ മധുരയിൽ വെച്ച് കണ്ടെത്തി. അലിയെ പാലക്കാട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്. സിപിഐഎം നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച ശേഷമാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഓഫീസിൽ നിന്നും പോയത്. കൊല്ലങ്കോട് സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെയാണ് സുബൈർ അലിയെ കാണാനില്ലെന്ന പരാതിയിൽ നെന്മാറ പൊലീസ് അന്വേഷണം […]

Read More

വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി

കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി. വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബിയാണ് മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും മണ്ണുമാന്തിയന്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച പു​റ​മേ​രി വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വയൽ നികത്തുന്നതിനിടെ പി​ടി​കൂ​ടി​യ മ​ണ്ണു​മാ​ന്തി​ യ​ന്ത്ര​മാ​ണ് കാ​ണാ​താ​യ​ത്. താ​ലൂ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്ത് നി​ന്നും പി​ടി​കൂ​ടി​യ മ​ണ്ണ് മാ​ന്തി ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് ആ​ർ.​ഡി.​ഒ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ട​മ​ക​ൾ ​ത​ന്നെ കൊ​ണ്ടു​പോ​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ […]

Read More