ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് പിന്മാറില്ല; കെ സുരേന്ദ്രൻ

ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് പിന്മാറില്ല; കെ സുരേന്ദ്രൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച ജന പിന്തുണ കണ്ട് പ്രതികാര നടപടിയായാണ് സുരേഷ് ഗോപിക്കെതിരെ സർക്കാർ കള്ളക്കേസെടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് ബിജെപി പിൻമാറില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആയുധമാക്കുന്നുവെന്ന നിലവിളി ശബ്ദം ഇനിയും കൂടുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.സഹകരണ മേഖലയിലെ തട്ടിപ്പിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.കേരളത്തിലെ നൂറു കണക്കിന് സഹകരണ ബാങ്കുകളിൽ […]

Read More
 “ഓപ്പറേഷൻ ബ്ലൂ പ്രിന്റ്”; സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന

“ഓപ്പറേഷൻ ബ്ലൂ പ്രിന്റ്”; സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ വിജിലൻസ് മിന്നൽ പരിശോധന. ഓപ്പറേഷൻ ബ്ലൂ പ്രിൻറ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിലെ കാലതാമസവും, കെട്ടിട നമ്പർ നൽകുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിലുമാണ് പരിശോധന നടത്തുന്നതെന്ന് വിജിലൻസ് അറിയിച്ചു.വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരത്തെടുത്ത 57 ഗ്രാമപഞ്ചായത്തുകളിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി കോട്ടയം ജില്ലകളിലെ 5 ഗ്രാമപഞ്ചായത്തുകൾ […]

Read More
 ‘മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ല’ : സച്ചിൻ പൈലറ്റ്

‘മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ല’ : സച്ചിൻ പൈലറ്റ്

5 സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കാനായി ബിജെപിയിലും കോൺഗ്രസിലും ചർച്ചകൾ അന്തിമ ഘട്ടത്തിൽ. മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർ യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസിന്റ സ്ഥാനാർഥി പട്ടിക, ശനിയാഴ്ചയ്ക്കു ശേഷം മാത്രമേ പ്രഖ്യാപിക്കൂ എന്ന് നേതാക്കൾ അറിയിച്ചു. വനിതകൾക്ക് കൂടുതൽ അവസരം നൽകുന്നതാകും സ്ഥാനാർഥി പട്ടിക്കയെന്നും നേതൃത്വം വ്യക്തമാക്കി.ബിജെപി ഇത്തവണ കനത്ത വെല്ലുവിളി നേരിടുന്ന മധ്യപ്രദേശിൽ പാർട്ടി ഇതിനകം 136 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 94 […]

Read More
 ഇസ്രയേൽ ആക്രമണം; ദുരിത മുനമ്പായി ഗാസ

ഇസ്രയേൽ ആക്രമണം; ദുരിത മുനമ്പായി ഗാസ

‌ഇസ്രയേൽ ആക്രമണത്തിൽ ദുരിത മുനമ്പായി ഗാസ. ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ജനം ദുരിതത്തിൽ. ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകളില്ല. ജനജീവിതം ദുസഹമാകുന്നതായി റിപ്പോർട്ട്. ആക്രമണം തുടങ്ങിയ ശനിയാഴ്ച മുതൽ ലക്ഷക്കണക്കിന് ഗാസ നിവാസികൾ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യുഎൻ റിപ്പോർട്ട്. ഗാസയിൽ അവശ്യ വസ്തുക്കളുടെ വിതരണം അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. അതേസമയം, ബന്ദികളെ വിട്ടയ്ക്കാൻ ഹമാസുമായി ചർച്ച നടത്താൻ ഒരുങ്ങുകയാണ് തുർക്കി. സൗദി കീരീടാവകാശിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും തമ്മിൽ ടെലഫോൺ സംഭാഷണം നടത്തി. […]

Read More
 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5400 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,200 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 30 രൂപ വർധിച്ച് 4463 ൽ എത്തി. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ […]

Read More
 വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് തീരം തൊട്ടത്. കപ്പലിനെ വാട്ടർസല്യൂട്ട് നൽകി സ്വീകരിച്ചു. ഓ​ഗസ്റ്റ് മുപ്പതിന് ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് ഒന്നരമാസത്തെ യാത്ര പൂർത്തിയാക്കി തീരം തൊട്ടത്. ഈ മാസം 15നാണ് കപ്പൽ ഔദ്യോ​ഗികമായി സ്വീകരിക്കുക. അന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പൽ സ്വീകരിക്കുക. കപ്പലിലുള്ള ക്രെയിനുകളും അന്നാണ് പുറത്തിറക്കുക. ഇതിന് പിന്നാലെ ക്രെയിനുകളുമായി മറ്റ് കപ്പലുകളും എത്തും.രാജ്യത്തെ തുറമുഖങ്ങളി‍ൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും […]

Read More
 ഹുറൂൺ സമ്പന്ന പട്ടിക; ആദ്യ അമ്പതിൽ എം.എ യൂസഫലിയും ഷംസീർ വയലിലും

ഹുറൂൺ സമ്പന്ന പട്ടിക; ആദ്യ അമ്പതിൽ എം.എ യൂസഫലിയും ഷംസീർ വയലിലും

മുംബൈ: ഹുറൂണ്‍ ഇന്ത്യയും 360 വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിൽ ആദ്യ അമ്പതിൽ മലയാളി തിളക്കം. മലയാളികളായ എം.എ യൂസഫലിയും ഡോ. ഷംഷീർ വയലിലുമാണ് ആദ്യ അമ്പതിൽ ഇടം പിടിച്ചത്. പട്ടികയില്‍ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. ഡോ. ഷംഷീറിന്റെ റാങ്ക് 46.സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയും, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലുമാണ് ഉളളത്. 55,000 കോടി […]

Read More
 ഭക്തരെ ലൈംഗികമായി പീഡിപ്പിച്ചു ; സ്വയം പ്രഖ്യാപിത ആൾ ദൈവം അറസ്റ്റിൽ

ഭക്തരെ ലൈംഗികമായി പീഡിപ്പിച്ചു ; സ്വയം പ്രഖ്യാപിത ആൾ ദൈവം അറസ്റ്റിൽ

സ്വയം പ്രഖ്യാപിത ആൾ ദൈവം പീഡന കേസിൽ അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് ഭക്തരുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലി കക്റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയതായി എൻ ഡി ടി വി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ ഉണ്ട്. ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയതായി […]

Read More
 ഇന്ധനവിലയിലെ അധികനികുതി; പെട്രോൾ ഡീസൽ വില്പന ഗണ്യമായി കുറയ്ക്കുന്നതായി കണക്കുകൾ

ഇന്ധനവിലയിലെ അധികനികുതി; പെട്രോൾ ഡീസൽ വില്പന ഗണ്യമായി കുറയ്ക്കുന്നതായി കണക്കുകൾ

ഇന്ധനവിലയിലെ അധികനികുതി സംസ്ഥാനത്തെ പെട്രോൾ ഡീസൽ വില്പന ഗണ്യമായി കുറയ്ക്കുന്നതായി കണക്കുകൾ. ഡീസൽ വില്പനയിൽ ആദ്യപാദത്തിൽ മുൻ വർഷത്തേക്കാൾ 10ശതമാനവും രണ്ടാം പാദത്തിൽ 18ശതമാനവുമാണ് ഇടിവ് വന്നിട്ടുള്ളത്. അതേസമയം നികുതിഭാരം കുറവുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് ഒരൊറ്റ ദിവസത്തെ പരിശോധനയിൽ മാത്രം 320 കോടി രൂപയുടെ അനധികൃത ഇന്ധന കടത്താണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്.കൊച്ചിയിലെത്തിയ ഇതരസംസ്ഥാന ട്രക്കുകൾ കളമശ്ശേരി ഭാഗത്താണ് കൂട്ടമായി പാർക്ക് ചെയ്തിരിക്കുന്നത്. എന്നാൽ പരിസരത്തുള്ള പെട്രോൾ പമ്പുകളിലേക്ക് ഈ വാഹനങ്ങൾ ഡീസൽ അടിക്കാൻ എത്തുന്നില്ലെന്നതാണ് […]

Read More
 ഭിന്ന ശേഷി കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവം; കുടുംബത്തിന് താത്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് അബുദാബി ചാരിറ്റി സംഘടന

ഭിന്ന ശേഷി കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവം; കുടുംബത്തിന് താത്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് അബുദാബി ചാരിറ്റി സംഘടന

ഭിന്നശേഷിക്കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവത്തിൽ കിളിമാനൂർ നഗരൂരിലെ കുടുംബത്തിന് താത്കാലിക താമസത്തിന് വീട് നൽകുമെന്ന് അബുദാബിയിലെ സാംസ്‌കാരിക ചാരിറ്റി സംഘടന നൊസ്റ്റാൾജിയ അറിയിച്ചു. ലൈഫ് മിഷനിൽ വീട് പൂർത്തിയാകുന്നത് വരെ ഭിന്നശേഷക്കാരനും കുടുംബത്തിനും സംരക്ഷണം നൽകുമെന്നും സംഘടന അറിയിച്ചു. 4 ലക്ഷം രൂപയാണ് ലൈഫ് മിഷനിൽ വീടിനായി അനുവദിക്കുന്നത് ഇതിന് പുറമെ അധികമായി വരുന്ന നിർമാണത്തുക കുടുംബത്തിന് നൽകുമെന്നും നൊസ്റ്റാൾജിയ അറിയിച്ചു. അധികം വൈകാതെ കന്നുകാലി തൊഴുത്തിൽ കഴിയുന്ന നാലംഗ ദളിത് കുടുംബത്തിനെ മറ്റൊരു വീട്ടിലേക്ക് മാറ്റാനുള്ള […]

Read More