ഫറോക്കിൽ ന​ഗരസഭാ ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

ഫറോക്കിൽ ന​ഗരസഭാ ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

ഫറോക്ക് നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 10 ഭക്ഷ്യ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.ചോറ്, പൊറോട്ട, കറികൾ, മത്സ്യവിഭവങ്ങൾ, ചിക്കൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.മൊണാർക്ക് ബാർ ഹോട്ടൽ ഫറോക്ക്, ലിജിൽ ഹോട്ടൽ നല്ലൂർ , സെഞ്ച്വറി ഹോട്ടൽ ഫറോക്ക്, മിൽമ കൂൾബാർ നല്ലൂർ, MK കൂൾബാർ നല്ലൂർ ,ഹോട്ടൽ ലായിക് പേട്ട , പുതേരി ഹോട്ടൽ ഫറോക്ക് , ചാലിയാർ ഹോട്ടൽ ഫറോക്ക് , റെഡ്ക്രസൻ്റ് ഹോസ്പിറ്റൽ കാൻ്റീൻ ചുങ്കം , ഫ്ലവേഴ്സ് ഹോട്ടൽ […]

Read More
 കിലെയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണം; വി. ശിവന്‍കുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം:

കിലെയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണം; വി. ശിവന്‍കുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം:

വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണം. കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തിരമായി പിരിച്ചുവിടാനും സര്‍ക്കാര്‍ തയാറാകണം. വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ മന്ത്രി വി. ശിവന്‍കുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അല്‍പമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കില്‍ സ്വയം രാജിവച്ച് പുറത്ത് പോയി അന്വേഷണം […]

Read More
 വാടക കിലോമീറ്ററിന് 43 രൂപ, കളക്ഷന്‍ കിലോമീറ്ററിന് 25 രൂപ ; സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസും കെ എസ് ആർ ടി സി ക്ക് തലവേദന

വാടക കിലോമീറ്ററിന് 43 രൂപ, കളക്ഷന്‍ കിലോമീറ്ററിന് 25 രൂപ ; സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസും കെ എസ് ആർ ടി സി ക്ക് തലവേദന

സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാകുന്നു. കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയ ഇലക്ട്രിക് ബസുകള്‍, സ്വിഫ്റ്റിന് നല്‍കിയതാണ് വാടകക്കുരുക്കായി തിരിച്ചടിക്കുന്നത്. കെ-സ്വിഫ്റ്റിന് വലിയ വാടക കൊടുക്കേണ്ടിവരുന്നതാണ് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നത്. ഒരു ഇലക്ട്രിക് ബസ് ഒരു കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ 25 രൂപയില്‍ താഴെയാണ് വരുമാനം. ഇതേ ദൂരം ബസ്സ് ഓടിക്കാൻ വാടകയിനത്തിൽ പുതുതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക്, കെ.എസ്.ആര്‍.ടി.സി. 43 രൂപ നല്‍കണം. നൂറുശതമാനം സൗജന്യമായി കിട്ടിയ 60 […]

Read More
 അക്ഷര മുത്തശ്ശി കാർത്യായനി അമ്മ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ്

അക്ഷര മുത്തശ്ശി കാർത്യായനി അമ്മ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ്

ആലപ്പുഴ:ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള സാക്ഷരതാ പഠിതാവും അക്ഷരലോകം പരീക്ഷയിലെ റാങ്കുജേതാവുമായ കാർത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. തൊണ്ണൂറ്റിയാറാം വയസിലാണ് സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാർത്ത്യായനി അമ്മ ചരിത്രമെഴുതിയത്. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. 2018ലെ നാരീശക്തി പുരസ്കാര ജേതാവാണ് കാർത്യായനി അമ്മ. ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് കാർത്ത്യായനി അമ്മ നാരീശക്തി പുരസ്കാരം […]

Read More
 ലൈഫ് പദ്ധതിയിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് തൊഴുത്തിൽ

ലൈഫ് പദ്ധതിയിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് തൊഴുത്തിൽ

ലൈഫ് പദ്ധതിയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിൻറെ ദുരവസ്ഥയാണിത്. കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്. ലൈഫിൽ വീട് നൽകാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി. കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ വൈകി എന്ന […]

Read More
 വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പോലീസിൽ പരാതി നൽകി യുവനടി

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പോലീസിൽ പരാതി നൽകി യുവനടി

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവനടിയുടെ പരാതി നൽകി. മുംബെെ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വെെകീട്ടാണ് സംഭവം നടന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.‍ ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. വിമാനത്തിൽ വച്ച് വിഷയം എയർ ഹോസ്റ്റസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തന്നെ സീറ്റ് മാറ്റി ഇരുത്തിയല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായില്ലെന്നും യുവനടി ആരോപിക്കുന്നു. വിമാനം കൊച്ചിയിൽ […]

Read More
 പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; ഉപേക്ഷിച്ചത് അതിഥി തൊഴിലാളി ദമ്പതികൾ

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; ഉപേക്ഷിച്ചത് അതിഥി തൊഴിലാളി ദമ്പതികൾ

എറണാകുളം പെരുമ്പാവൂർ മുടിക്കലിലെ തോടിന് കരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ തോട്ടിൻ കരയിൽ നിന്നും കണ്ടെത്തിയത്. മാതാപിതാക്കൾ താമസിച്ചതായി സൂചനയുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തി. വീട്ടുടമയുടെ കൈവശം താമസക്കാരുടെ പേര് വിവരങ്ങൾ ഇല്ലാത്തത് പൊലീസിന് തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മേതല തുരങ്കം ജംഗ്ഷന് സമീപം പ്രദേശവാസിയായ ഷാജി വാടകയ്ക്ക് നൽകിയ വീട്ടിലാണ് […]

Read More
 ആരോ​ഗ്യത്തോടെയിരിക്കണം നമ്മുടെ കുഞ്ഞുങ്ങൾ; മെഡിക്കൽ ക്യാമ്പ് നടത്തി കുന്ദമം​ഗംലം ഐസിഡിഎസ്

ആരോ​ഗ്യത്തോടെയിരിക്കണം നമ്മുടെ കുഞ്ഞുങ്ങൾ; മെഡിക്കൽ ക്യാമ്പ് നടത്തി കുന്ദമം​ഗംലം ഐസിഡിഎസ്

കുന്ദമം​ഗംലം: കുഞ്ഞുങ്ങളുടെ ആരോ​ഗ്യ സംരക്ഷണത്തിനായി മെഡിക്കൽ ക്യാമ്പ് നടത്തി കുന്ദമം​ഗംലം ഐസിഡിഎസ്.വനിതാ ശിശു വികസന വകുപ്പ് പോഷണ മാസാചരണത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ കുട്ടികളുടെ മെഡിക്കൽ ക്യാമ്പ് നടത്തിയത്. ഡോക്ടർ ഷറഫിയ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് ഡോക്ടർമാരായ തമന്ന, ഷമീറ, അഞ്ജു,തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്യാമ്പിലെത്തിയ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിശോധന നടത്തി.ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കുന്ദമം​ഗംലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജിപുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി […]

Read More
 വഴിയരികിൽ നിന്ന് സ്വർണ്ണാഭരണം കളഞ്ഞു കിട്ടി; ഉടമയെ കണ്ടെത്തി തിരിച്ച് നൽകി മാതൃകയായി നജ്ല

വഴിയരികിൽ നിന്ന് സ്വർണ്ണാഭരണം കളഞ്ഞു കിട്ടി; ഉടമയെ കണ്ടെത്തി തിരിച്ച് നൽകി മാതൃകയായി നജ്ല

കുന്ദമം​ഗലം: വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടുപിടിച്ച് തിരിച്ച് നൽകി അഭിഭാഷക മാതൃകയായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടിക്കൽതാഴം ബസാറിൽ നിന്നാണ് കുന്ദമം​ഗംലം ബാറിലെ അഭിഭാഷകയായ നജ്ലയ്ക്ക് 750000രൂപ വിലമതിക്കുന്ന സ്വർണാഭരണം കളഞ്ഞുകിട്ടിയത്. തുടർന്ന് ഓട്ടോ ഡ്രൈവറായ ഉസ്മാന്റെ സഹായത്തോടെ പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടേയും മഹല്ലിന്റേയും വാട്സാപ്പ് ​ഗ്രൂപ്പുകളിൽ കളഞ്ഞ് കിട്ടിയ ആഭരണത്തെ കുറിച്ചുള്ള വിവരം പ്രചരിപ്പിച്ചിരുന്നു. ഇതോടെ ആഭരണം കളഞ്ഞുപോയതിൽ വിഷമിച്ചു കഴിയുകയായിരുന്ന ആളിലേക്കും ഈ സന്ദേശം എത്തി. ഉടമയെ കണ്ടെത്തിയതോടെ ഇവർ കുന്ദമം​ഗലം […]

Read More
 നാരീശക്തി പുരസ്‌കാര ജേതാവ് കാർത്യായനിയമ്മയുടെ മരണം ;  മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

നാരീശക്തി പുരസ്‌കാര ജേതാവ് കാർത്യായനിയമ്മയുടെ മരണം ; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

രാജ്യത്തെ പ്രായം ചെന്ന പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു.കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നൂറ്റി ഒന്ന് വയസായിരുന്നു.2018 ൽ നാരീശക്തി പുരസ്കാരം നേടിയിരുന്നു ഇവർ. കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡിൽ നാരീശക്തി പുരസ്കാര ജേതാവായ കാർത്ത്യായനി അമ്മയുടെ ഫ്ലോട്ടും ഉൾപ്പെടുത്തിയിരുന്നു. സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനിയമ്മയായിരുന്നു. 98 ശതമാനം മാർക്ക് നേടിയാണ് കാർത്ത്യായനി അമ്മ മികവ് തെളിയച്ചത്.നാലാം തരം തുല്യതാ […]

Read More