കെണിയൊരുക്കി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട വനിതകൾ; ക്രിപ്റ്റോ കറന്‍സി ഇടപാടില്‍  കോഴിക്കോട്ടെ ബിസിനസുകാരന് 2.85 കോടി നഷ്ടപ്പെട്ടു

കെണിയൊരുക്കി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട വനിതകൾ; ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ കോഴിക്കോട്ടെ ബിസിനസുകാരന് 2.85 കോടി നഷ്ടപ്പെട്ടു

കോഴിക്കോട്ടെ ബിസിനസ് കാരന് ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച് 2.85 കോടി നഷ്ടമായി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനംചെയ്ത് നാല്‍പ്പതുകാരനെ ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയാക്കിയത്.ജൂലായ് 5-നും ഓഗസ്റ്റ് 16-നും ഇടയിലെ രണ്ടുമാസകാലയളവിൽ ബിസിനസുകാരന്‍ ഇവരെ വിശ്വസിച്ച് വലിയ നിക്ഷേപം നടത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവര്‍ ലിങ്ക് അയച്ചുനല്‍കി ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കുംവിധമുള്ള വിവരങ്ങളാണ് നല്‍കിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ഇദ്ദേഹത്തിന് […]

Read More
 കരുവന്നൂർ ബാങ്ക് ക്രമക്കേട്; ഇ.‍ഡിയെ വിമർശിച്ച് എ സി മൊയ്തീൻ

കരുവന്നൂർ ബാങ്ക് ക്രമക്കേട്; ഇ.‍ഡിയെ വിമർശിച്ച് എ സി മൊയ്തീൻ

കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി എ സി മൊയ്തീൻ. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്നാണ് എ സി മൊയ്തീന്റെ വിമർശനം. ഒരു അവസരം കിട്ടിയപ്പോൾ തൃശൂർ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്. ഇലക്ഷൻ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോൾ നടത്തുന്നതെന്നും എ സി മൊയ്തീൻ പൊതുവേദിയിൽ വച്ച് കുറ്റപ്പെടുത്തി. സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നതെന്നും എസി […]

Read More
 അഫ്ഗാനിസ്താനിൽ ശക്തമായ ഭൂകമ്പം: മരണ സംഖ്യ 120 ആയി ഉയർന്നു; 1000 പേർക്ക് പരിക്കേറ്റു

അഫ്ഗാനിസ്താനിൽ ശക്തമായ ഭൂകമ്പം: മരണ സംഖ്യ 120 ആയി ഉയർന്നു; 1000 പേർക്ക് പരിക്കേറ്റു

കാബൂൾ: അഫ്ഗാനിസ്താനി HBലെ പടിഞ്ഞാറൻ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 120 പേർ മരിക്കുകയും 1000പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിലുണ്ടായത്.1,000 ത്തോളം സ്ത്രീകളെയും കുട്ടികളെയും വയോധികരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആദ്യ ഭൂചലനമുണ്ടായത്. തുടർന്ന് 5.5,4.7,6.3,5.9,4.6 തീവ്രതയുള്ള ഏഴ് തുടർചലനങ്ങളും ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്താനിൽ കഴിഞ്ഞ […]

Read More
 ഇടിമിന്നാലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഇടിമിന്നാലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഒക്‌ടോബർ 10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ […]

Read More
 സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ വിജയം; 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ലക്ഷ്യം കണ്ട് സൗദിയിലെ ആശുപത്രി

സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ വിജയം; 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ലക്ഷ്യം കണ്ട് സൗദിയിലെ ആശുപത്രി

റിയാദ്: ടാൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ “ഹസ്സന്റെയും ഹുസൈന്റെയും” വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ വിജയകരമായി പൂർത്തിയാക്കി. റിയാദ് നാഷനൽ കിങ്‌ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു 16 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം ഹസ്സനെയും ഹുസൈനെയും ജീവിതത്തിൽ ആദ്യമായി വെവ്വേറെ കിടക്കകളിൽ കിടത്തി. അനസ്തേഷ്യ, എൻഡോസ്കോപ്പി, വന്ധ്യംകരണം, മുറിവുകൾ തുറക്കൽ, കരൾ വേർപെടുത്തൽ, വൻകുടൽ, ചെറുകുടൽ വേർതിരിക്കൽ തുടങ്ങി സങ്കീർണ്ണമായ നിരവധി നടപടികൾക്ക് […]

Read More
 ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2023 ന് തുടക്കമായി

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2023 ന് തുടക്കമായി

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം 2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ പനച്ചിക്കല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പനച്ചിക്കല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരവും ശാന്തിഗ്രാമിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടന്നു. ഒക്‌ടോബര്‍ 7, 8, 14 തീയതികളിലായാണ് കേരളോത്സവവുമായി ബന്ധപ്പെട്ട് വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഒക്‌ടോബര്‍ 8 […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പി.എസ്.സി അപേക്ഷ ക്ഷണിച്ചു കേരള പിഎസ്‌സി ജനറൽ റിക്രൂട്ട്‌മെൻറ് സംസ്ഥാനതലം, ജില്ലാതലം, സ്‌പെഷൽ റിക്രൂട്ട്‌മെൻറ് സംസ്ഥാനതലം, ജില്ലാതലം, വിവിധ എൻസിഎ ഒഴിവുകൾ എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയ്യതി 15-09-2023. അപേക്ഷിക്കാനുള്ള അവസാന തീയ്യതി: ഒക്‌ടോബർ 18 അർധരാത്രി 12 മണി വരെ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷവും നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക. യോഗ്യത ഉൾപ്പെടെയുള്ള […]

Read More
 അരമണിക്കൂർ.. മൂന്ന് തവണ.. അഫ്ഗാനിസ്ഥന്റെ പടിഞ്ഞാറൻ ഭാഗത്ത്‌ ശക്തമായ ഭൂകമ്പം

അരമണിക്കൂർ.. മൂന്ന് തവണ.. അഫ്ഗാനിസ്ഥന്റെ പടിഞ്ഞാറൻ ഭാഗത്ത്‌ ശക്തമായ ഭൂകമ്പം

അഫ്ഗാനിസ്ഥാനില്‍ അര മണിക്കൂറിനുള്ളില്‍ മൂന്ന് തവണ ശക്തമായ ഭൂകമ്പമുണ്ടായി. അഫ്ഗാന്‍റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 14 പേര്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 78 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.12:19 ന് 5.6 ഉം 12:11 ന് 6.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പിന്നാലെ 12:42 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഹെറാത്ത് നഗരത്തില്‍ നിന്നും […]

Read More
 ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും

ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. യു.ഡി.എഫ്. അംഗം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയില്‍ സി.പി.എം. കൗണ്‍സിലര്‍ ഇടപെട്ടതോടെയാണ് വാക്കേറ്റത്തിലേക്ക് നീങ്ങിയത്. വാക്കേറ്റം കനത്തതോടെ യോഗം പിരിച്ചുവിട്ടു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ കാരണം. അപകടം പറ്റി ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെത്തിയ ആള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണമുന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ദിവസം അപകടം പറ്റി ആശുപത്രിയിലെത്തിയ ആളെ കുഴപ്പമൊന്നും ഇല്ല എന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ […]

Read More
 കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വർദ്ധനവിന് എതിരെ സുപ്രീം കോടതിയിൽ ഹർജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയിൽ നിന്ന് 40 രൂപയായി ഉയർത്താനുള്ള തീരുമാനത്തിന് എതിരെയാണ് സുപ്രീം കോടതിയിൽ ഹർജി.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വളരെ പ്രശസ്തമാണ്. എറണാകുളം സ്വദേശി രാജീവ് പി ആർ ആണ് ഇപ്പോൾ വില വർദ്ധിപ്പിച്ചതിന് എതിരെ ഹർജി ഫയൽ ചെയ്തത്. വില വർദ്ധനവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്‌സ്മാന്‍ […]

Read More