നിയമന തട്ടിപ്പ് കേസ്; പ്രതിപ്പട്ടികയിൽ ഉള്ളവരിൽ ആർക്കും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ല; എം.വി. ഗോവിന്ദൻ

നിയമന തട്ടിപ്പ് കേസ്; പ്രതിപ്പട്ടികയിൽ ഉള്ളവരിൽ ആർക്കും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ല; എം.വി. ഗോവിന്ദൻ

ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ പ്രതിപ്പട്ടികയിൽ ഉള്ളവരിൽ ആർക്കും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗൂഢാലോചന നടന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഗൂഢാലോചനയിൽ പൊലീസ് അന്വേഷണം വേണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇവരെയൊക്കെ പിടികൂടിയക്കഴിഞ്ഞപ്പോൾ ചില മാധ്യമങ്ങൾ പറയുന്നത് ഇവർക്കെല്ലാം ഇടതുപക്ഷ ബന്ധമുണ്ടെന്നാണ്. അഖിൽ സജീവൻ ഉൾപ്പെടെയുള്ളവരെ നേരത്തെ പാർട്ടി പുറത്താക്കിയിട്ടുള്ളതാണ്. ഇവരെല്ലാം പാർട്ടിയിൽ നിന്ന് പല ഘട്ടത്തിൽ പുറത്താക്കപ്പെട്ടവരാണ്. അഖിൽ സജീവ് സിഐടിയു ഓഫീസിലുണ്ടായിരുന്നയാളാണ്. […]

Read More
 ലോകകപ്പ്; അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശിനെ നേരിടും, ശ്രീലങ്ക- ദക്ഷിണാഫ്രിക്ക പോരാട്ടം

ലോകകപ്പ്; അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശിനെ നേരിടും, ശ്രീലങ്ക- ദക്ഷിണാഫ്രിക്ക പോരാട്ടം

ലോകകപ്പിൽ ഇന്ന് രണ്ടു മത്സരങ്ങൾ ആദ്യ മത്സരത്തൽ അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശിനെ നേരിടും. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 10.30 മുതലാണ് മത്സരം.ബംഗ്ലദേശ് ടീമിൽ പരിചയസമ്പന്നർക്കു കുറവില്ല. വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിം മുതൽ പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ വരെ നീളുന്നു. അഫ്ഗാനിസ്ഥാൻ ആവട്ടെ റഷീദ് ഖാന്റെ നേതൃത്വത്തിലാണ് അവരുടെ ആക്രമണം. റാഷിദ് മാത്രമല്ല തങ്ങൾ എന്നു തെളിയിക്കാനാണ് ഹഷ്മത്തുല്ല ഷാഹിദിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത് .എന്നാൽ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ […]

Read More
 വിവാഹ വാഗ്ദാനം നൽകി പീഡനം ; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

വിവാഹ വാഗ്ദാനം നൽകി പീഡനം ; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക് ഔട്ട് സർക്കുലർ ഉളളതിനാൽ വ്യാഴാഴ്ചയാണ് ദുബായിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞത്. തുടർന്ന് ചന്തേര പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.വിവാഹ വാഗ്ദാനം നൽകി […]

Read More
 ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുങ്ങി ഇസ്രോ

ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുങ്ങി ഇസ്രോ

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുങ്ങി ഇസ്രോ. പരീക്ഷണം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ആളില്ലാ പര്യവേഷണവാഹനങ്ങളുടെ വിക്ഷേപണ പരീക്ഷണം ഉടൻ നടക്കും. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ് ഈ മാസം നടത്തും. അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗഗൻയാൻ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണിത്. തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്, വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങളെല്ലാം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്. അന്തിമ കൂട്ടിച്ചേര്‍ക്കലുകള്‍ പുരോഗമിക്കുന്നുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രൂ എസ്‌കേപ് സിസ്റ്റം. ഇത്തരത്തില്‍ […]

Read More
 മരണം 128 വർഷം മുൻപ്: ‘സ്റ്റോൺമാൻ വില്ലി’ എന്ന മമ്മിയുടെ സംസ്ക്കാരം ഇന്ന്

മരണം 128 വർഷം മുൻപ്: ‘സ്റ്റോൺമാൻ വില്ലി’ എന്ന മമ്മിയുടെ സംസ്ക്കാരം ഇന്ന്

പെൻസിൽവാനിയ :128 വർഷം മുമ്പ് മരിച്ച ‘സ്റ്റോൺമാൻ വില്ലി’ എന്നറിയപ്പെടുന്ന മമ്മിയെ ഇന്ന് സംസ്കരിക്കും.പെൻസിൽവാനിയയിലെ ഫ്യൂണറൽ ഹോമിൽ പ്രദർശനത്തിന് വെച്ചിരിക്കുകയായിരുന്നു ഇത്രയും കാലം സ്റ്റോൺമാൻ വില്ലിയെ. മദ്യപാനിയും 1895 -ൽ റീഡിം​ഗ് ജയിലിൽ വച്ച് കിഡ്നി തകരാറു മൂലം മരിച്ച തടവുകാരനാണ് സ്റ്റോൺമാൻ വില്ലി. പോക്കറ്റടിക്കാരനായ ഇയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ ഒന്നും ആർക്കും അറിയില്ലായിരുന്നു. ജെയിംസ് പെൻ എന്ന കള്ളപ്പേരാണ് ജയിലിൽ നൽകിയിരുന്നത്.മരണ ശേഷം ഇയാളുടെ കുടുംബത്തെ കണ്ടെത്താൻ അധികൃതർ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. […]

Read More
 മുനമ്പത്ത് കടലില്‍ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുനമ്പത്ത് കടലില്‍ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുനമ്പത്ത് വ്യാഴാഴ്ച രാത്രി കടലില്‍ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പ, കടപ്പുറം സ്വദേശിയായ കൊല്ലംപറമ്പില്‍ ശരത്ത് എന്ന അപ്പുവിന്റെ മൃതദേഹമാണ് അഴീക്കോട് ഭാഗത്തുനിന്ന് കണ്ടെത്തിയത്. മറ്റുമൂന്നുപേര്‍ക്കായിലുള്ള തിരച്ചില്‍ തുടരുകയാണ്. മാലിപ്പുറം ചാപ്പ, കടപ്പുറം സ്വദേശികളായ പടിഞ്ഞാറെപ്പുരയ്ക്കല്‍ ഷാജി (54), കൊല്ലംപറമ്പില്‍ അപ്പു (22), മോഹനന്‍ (53), ആലപ്പുഴ ആര്‍ത്തുങ്കല്‍ തച്ചേടത്ത് യേശുദാസ് (രാജു 54) എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. മുങ്ങിയ വള്ളവും കണ്ടെത്താനായിട്ടില്ല. മറൈന്‍ ആംബുലന്‍സ്, കോസ്റ്റല്‍ പോലീസിസ്, […]

Read More
 നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു

നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. ‘ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ!, നീ ഇതിനോടകം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’.- നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് സൂപ്പര്‍താരം നെയ്മര്‍ തന്‍റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ […]

Read More
 നിയമന കോഴ കേസ് ; ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്ന് മുഖ്യമന്ത്രി

നിയമന കോഴ കേസ് ; ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്ന് മുഖ്യമന്ത്രി

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത് ഒരു ഗൂഡലോചനയുടെ ഭാഗമാണ് എന്ന് തെളിഞ്ഞു.സൂത്രധാരനെ കയ്യോടെ പിടികൂടി .ഗൂഡലോചനയിൽ വ്യക്തികളുണ്ട് മാധ്യമ സ്ഥാപനങ്ങളുണ്ട്.ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്തുണ്ടായി.ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു.സർക്കാർ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു.അധികാരം കിട്ടുമെന്ന് യുഡിഎഫ് മനകോട്ട കെട്ടി.സർക്കാരിന്‍റെ വിശ്വാസ്യത തകർക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന […]

Read More
 തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞു ; 8 പേർക്ക് പരുക്കേറ്റു,ഒരാളുടെ നില ഗുരുതരം

തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞു ; 8 പേർക്ക് പരുക്കേറ്റു,ഒരാളുടെ നില ഗുരുതരം

തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് 8 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ചിന്നക്കനാൽ പാപ്പാത്തിച്ചോലയിലാണ് സംഭവം. അപകട സമയത്ത് 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും പുറപ്പെട്ട തൊഴിലാളികളുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.

Read More
 ഏഷ്യൻ ഗെയിംസ്; സെഞ്ചുറി തൊട്ട് ഇന്ത്യ

ഏഷ്യൻ ഗെയിംസ്; സെഞ്ചുറി തൊട്ട് ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. […]

Read More