12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ; സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും

12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ; സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും

രാജ്യത്ത്​ 12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും. സൈഡസ്​ വാക്​സിനാണ്​ നൽകുക. ഇതിന്​ അനുമതി ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്ന്​ ബന്ധപ്പെട്ട സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ പറഞ്ഞു. ​േകാവിഡ്​ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലാണ്​ കുട്ടികളിലും പരിശോധന നടത്തുന്നത്​. എന്നാൽ, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്ന്​ പീഡിയാട്രിക്​ അസോസിയേഷൻ ഉൾപെടെ സംഘടനകൾ പറയുന്നു. സൈഡസ്​ വാക്​സിനു പിറകെ കോവാക്​സിനും അനുമതി നൽകും. കൊവാക്​സിൻ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. […]

Read More
 എന്നെ ചവിട്ടി പുറത്താക്കി, മൃഗത്തെപ്പോലെ ആട്ടിയോടിച്ചെന്നും സാബു എം.ജേക്കബ്, സര്‍ക്കാര്‍ അയച്ച ജെറ്റില്‍ തെലങ്കാനയിലേക്ക്

എന്നെ ചവിട്ടി പുറത്താക്കി, മൃഗത്തെപ്പോലെ ആട്ടിയോടിച്ചെന്നും സാബു എം.ജേക്കബ്, സര്‍ക്കാര്‍ അയച്ച ജെറ്റില്‍ തെലങ്കാനയിലേക്ക്

3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചെന്നും കേരളത്തില്‍ നിന്ന് തന്നെ ആട്ടിയോടിച്ചെന്നും കിറ്റെക്‌സ് എം.ഡി. സാബു എം.ജേക്കബ്. തെലങ്കാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ജെറ്റില്‍ സാബു ജേക്കബ് ഹൈദരാബാദിലേക്ക് തിരിച്ചു. കേരളത്തിലെ നിക്ഷേപം പിന്‍വലിച്ചതിന് പിന്നാലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരടക്കം തന്നെ വിളിച്ചെന്നും കേരളത്തില്‍ നിന്ന് ആരും വിളിച്ചില്ലെന്നും മാധ്യമങ്ങളോട് സാബു എം.ജേക്കബ് പറഞ്ഞു . കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും തന്നെ മൃഗത്തെ പോലെ വേട്ടയാടി ചവിട്ടിപ്പുറത്താക്കിയതാണെന്നും സാബു എം.ജേക്കബ്.

Read More
 കോവിഡിന് പിന്നാലെ സിക്ക ; സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

കോവിഡിന് പിന്നാലെ സിക്ക ; സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക […]

Read More
 ശക്തമായ മഴ തുടരും;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനം നിരോധിച്ചു

ശക്തമായ മഴ തുടരും;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനം നിരോധിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഇതിന് പുറമെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍09-07-2021 : ഇടുക്കി10-07-2021 : ഇടുക്കി, കണ്ണൂർ11-07-2021 : കോഴിക്കോട്, വയനാട്12-07-2021 : കണ്ണൂർ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 09-07-2021: തിരുവനന്തപുരം, […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 43,393 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 43,393 പുതിയ കോവിഡ് കേസുകൾ

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേര്‍ക്ക് കോവിഡ് ബാധിച്ചു. 44,459 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2.98 കോടി പേരാണ് രോഗമുക്തി നേടിയത്. വിവിധ സംസ്ഥാനങ്ങളിലായി 4.58 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 911 മരണമാണ് ഇന്നലെ മാത്രം മഹാമാരി മൂലം സംഭവിച്ചത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.05 ലക്ഷമായി ഉയര്‍ന്നു. അതേസമയം ഇന്നലെ 40.23 ലക്ഷം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തു. 36.89 കോടി വാക്സിനാണ് […]

Read More
 ജില്ലയിൽ ഇന്ന് 1708 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1708 പേർക്ക് കോവിഡ്

ജില്ലയില്‍ 1708 പേര്‍ക്ക് കോവിഡ് രോഗമുക്തി 1048, ടി.പി.ആര്‍ 13.90 % ജില്ലയില്‍ ഇന്ന് 1708 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1682 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. 12610 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1048 പേര്‍ കൂടി രോഗമുക്തി നേടി. 13.90 ശതമാനമാണ് ടെസ്റ്റ് […]

Read More
 സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെ കരുതിയിരിക്കുക; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെ കരുതിയിരിക്കുക; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന ​ഗുരുതരമായ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഇതിനെതിരെ രക്ഷിതാക്കൾക്ക് ബോധ വൽക്കരണം നൽകുക എന്നതാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് ലക്‌ഷ്യം വെക്കുന്നത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം : രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകകുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി […]

Read More
 പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം ശനിയാഴ് ച്ച

പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം ശനിയാഴ് ച്ച

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ ശനിയാഴ് ച്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ നടത്തുന്ന കുടുംബസത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കു ചേരും.യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ എറണാകുളത്തെ വസതിയിലും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വസതിയിലും പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും മലപ്പുറത്തെ വസതിയിലും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ […]

Read More
 സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ല; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍കുമാര്‍ ഹൈക്കോടതിയിൽ

സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ല; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍കുമാര്‍ ഹൈക്കോടതിയിൽ

കൊല്ലം വിസ്മയ കേസിൽ സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിച്ചേക്കും. വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദിച്ചെന്നാണ് കിരണിന്റെ മൊഴി.എന്നാൽ മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ […]

Read More