പ്രതിയുടെ കൃത്യമായ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ ഈ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കപ്പെടരുത്; വി ടി ബൽറാം

പ്രതിയുടെ കൃത്യമായ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ ഈ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കപ്പെടരുത്; വി ടി ബൽറാം

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സംഭവത്തില്‍ പ്രതിയുടെ രാഷ്ട്രീയ ബന്ധം രക്ഷപ്പെടാനുള്ള മാര്‍ഗമാകരുതെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. അതുറപ്പിക്കാന്‍ കേരളത്തിന് കഴിയണമെന്നും വിടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ജമ്മു കശ്മീരിലെ കഠ്‌വയിലെ പിഞ്ചു കുഞ്ഞിന്റെ നേര്‍ക്കുണ്ടായ ക്രൂരമായ പീഡനക്കൊലപാതകത്തേപ്പോലെത്തന്നെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് വണ്ടിപ്പെരിയാറില്‍ നിന്ന് ഈ കേരളവും കേള്‍ക്കാനിടവന്നിട്ടുള്ളത്. നിരന്തരമായ റേപ്പിനിരയാക്കപ്പെട്ട കുഞ്ഞ് അതിക്രൂരമായി കഴുത്തുഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു. കെട്ടിത്തൂക്കുന്നതിനിടയില്‍ കണ്ണു തുറന്ന് […]

Read More
 ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ; പ്രത്യേക സിബിഐ സംഘത്തെ നിയോഗിക്കണം

ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ; പ്രത്യേക സിബിഐ സംഘത്തെ നിയോഗിക്കണം

സി പി എം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരന്‍ അബ്‌ദുൽ സത്താറാണ് കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന്, ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് വെളിപ്പെടുത്തിയിരുന്നു. താനടക്കം നാലുപേരടങ്ങുന്ന ആര്‍എസ്എസ്സംഘമാണ് ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സുബീഷ് പറഞ്ഞത്. സുബീഷിന്റെ വെളിപ്പെടുത്തല്‍ […]

Read More
 കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി സർക്കാർ

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി സർക്കാർ

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മുഖ്യമന്ത്രി കൊവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണ് സഹായം. അപേക്ഷ സമര്‍പ്പിക്കാനായി ഇന്നുമുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും. ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് കുടുംബങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഇതിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ […]

Read More
 ഓഫീസ്‌ കയറിയിറങ്ങി ചെരുപ്പ് തേയില്ല;സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ്; നടപടികള്‍ക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍

ഓഫീസ്‌ കയറിയിറങ്ങി ചെരുപ്പ് തേയില്ല;സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ്; നടപടികള്‍ക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, […]

Read More
 ലാംഡ വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തി; ഡെൽറ്റയേക്കാൾ അപകടകാരി

ലാംഡ വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തി; ഡെൽറ്റയേക്കാൾ അപകടകാരി

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത്​ ഏറ്റവും ഉയർന്ന​ കോവിഡ്​ മരണനിരക്കുള്ള പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്​.പാൻ അമേരിക്കൻ ഹെൽത്ത്​ ഓർഗനൈസേഷൻ റിപ്പോർട്ട്​ പ്രകാരം മേയ്​, ജൂൺ മാസങ്ങളിൽ പെറുവിൽ സ്​ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്ന്​ യൂറോ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു. ജൂൺ 30നകം എട്ട്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ […]

Read More
 പുനസ്സംഘടനാ പ്രഖ്യാപനം വൈകിട്ട്;യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം

പുനസ്സംഘടനാ പ്രഖ്യാപനം വൈകിട്ട്;യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടന ഇന്ന്. വൈകുന്നേരം അഞ്ചരയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ മതസാമുദായിക വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിച്ചേക്കും.ഇതോടെ നിലവിലെ മന്ത്രിസഭയുടെ അംഗബലം 81 ആകും. സഖ്യകക്ഷികളായ ജെഡിയു, പശുപതി കുമാര്‍ പരാസിന്റെ നേതൃത്വത്തിലുള്ള എല്‍ജെപി എന്നിവരും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് മുന്നോടിയായി കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് […]

Read More
 അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി വിജിലന്‍സിനു മുന്നില്‍ എത്തുന്നത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ ഷാജി നല്‍കിയ മൊഴിയും വിജിലന്‍സ് ശേഖരിച്ച തെളിവുകളും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ഷാജിക്കെതിരെ ഉയര്‍ന്ന […]

Read More
 ആവേശ സെമിയിൽ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പ് ഫൈനലില്‍

ആവേശ സെമിയിൽ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പ് ഫൈനലില്‍

യൂറോ കപ്പിലെ ആവേശകരമായ സെമിയില്‍ മുന്‍ചാമ്പ്യൻമാരായ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു.ഷൂട്ടൗട്ടില്‍ 4-2നാണ് മാന്‍സിനിയുടെ ടീമിന്റെ ജയം.നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു.60ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയുടെ അസിസ്റ്റില്‍ ചീസയാണ് ഇറ്റലിക്ക് ലീഡ് നല്‍കിയത്. എന്നാല്‍ 20മിനിറ്റിനുള്ളില്‍ ഓല്‍മയുടെ അസിസ്റ്റില്‍ നിന്ന് മൊറാറ്റ സ്‌പെയിനിന്റെ സമനില ഗോള്‍ നേടി. സ്‌പെയിനിന്റെ ഓല്‍മോ, മൊറാറ്റ എന്നിവരുടെ പെനാല്‍റ്റിയാണ് പാഴായത്.ജെറാഡ്, തിയാഗോ എന്നിവരാണ് സ്‌പെയിനിനായി വലകുലിക്കിയത്. ഗോളി ഡൊണാറുമയുടെ തകര്‍പ്പന്‍ സേവുകളാണ് ഇറ്റലിയെ […]

Read More
 സ്വാമി പ്രകാശാനന്ദ സമാധിയായി

സ്വാമി പ്രകാശാനന്ദ സമാധിയായി

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി . 99 വയസായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്നു. വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ സമാധിയിരുത്തും. ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂര്‍ സ്വദേശിയാണ്. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ […]

Read More
 സാധാരണക്കാരന് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും വര്‍ധനവ്

സാധാരണക്കാരന് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും വര്‍ധനവ്

സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് സാധാരണക്കാരന് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടിയത്.ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.42 രൂപ നല്‍കേണ്ടിവരും. ഒരു ലിറ്റര്‍ ഡീസലിന് 96.11 ആണ് കൊച്ചിയില്‍ നിലവിലെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 102.19 രൂപയാണ് വില. 17 പൈസയുടെ വര്‍ധനവ് കൂടി വന്നതോടെ ഡീസലിന് തിരുവനന്തപുരം […]

Read More