ദ്വീപിലെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തെ ഇല്ലാതാക്കും; ദ്വീപ് സന്ദർശിക്കാൻ ഇടത് എംപിമാർക്കും അനുമതിയില്ല;

ദ്വീപിലെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തെ ഇല്ലാതാക്കും; ദ്വീപ് സന്ദർശിക്കാൻ ഇടത് എംപിമാർക്കും അനുമതിയില്ല;

ഇടത് എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ദ്വീപിലേക്ക് സന്ദർശനാനുമതി തേടി എട്ട് ഇടതുപക്ഷ എംപിമാർ നൽകിയ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചു. എംപിമാരുടെ സന്ദർശനം ദ്വീപിലെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തെ ഇല്ലാതാകും എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. ഇടത് എംപിമാരായ എളമരം കരീം, വി ശിവദാസൻ, ബിനോയ് വിശ്വം, എം.വി ശ്രേയാംസ് കുമാർ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവരും ലോക്‌സഭാ എംപിമാരായ തോമസ് ചാഴിക്കാടൻ, എ.എം ആരിഫ് എന്നിവർ ചേർന്നാണ് സന്ദർശനത്തിനു അപേക്ഷ നൽകിയത്. […]

Read More
 കേന്ദ്ര മന്ത്രിസഭ പുനഃസംഘടന മറ്റന്നാൾ

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന മറ്റന്നാൾ

രണ്ടാം നരേന്ദ്രമോദി മന്ത്രിസഭ പുനഃസംഘടന മറ്റന്നാൾ. 20ൽ അധികം പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കും എന്നാണ് വിവരം. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകിയാകും മന്ത്രിസഭാ വികസനം. രണ്ടാം കൊവിഡ് തരംഗം നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിഛായയ്ക്ക് എൽപ്പിച്ച പരുക്ക് ചെറുതല്ല. സ്വയം വിമർശനത്തോടെ ഇത് ഉൾക്കൊള്ളുന്നതാകും പുനഃസംഘടന. ഒപ്പം വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെയും മുന്നിൽ കണ്ടാകും തീരുമാനം. ആരോഗ്യമന്ത്രി ഹർഷ വർധൻ അടക്കമുള്ളവരുടെ പ്രകടനത്തിൽ പ്രധാനമന്ത്രി അത്യപ്തനാണെന്നാണ് വിവരം. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി […]

Read More
 അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയിൽ ;കസ്റ്റംസ് നഗ്നനാക്കി മർദിച്ചെന്ന് ആരോപണവുമായി അര്‍ജുന്‍

അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയിൽ ;കസ്റ്റംസ് നഗ്നനാക്കി മർദിച്ചെന്ന് ആരോപണവുമായി അര്‍ജുന്‍

കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയ അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചു. കസ്റ്റഡിയില്‍ എടുത്ത രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയെ അറിയിച്ചു. അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ടിപി വധക്കേസ് പ്രതികളായ കൊടി സുനിയും, മുഹമ്മദ് ഷാഫിയുമാണ് അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നത്. കേസില്‍ അറസ്റ്റിലായ […]

Read More
 വിശ്വാസം നഷ്ടമായി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍ വിഭാഗം

വിശ്വാസം നഷ്ടമായി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍ വിഭാഗം

ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍ വിഭാഗം. പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്നും പരാജയത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നും എതിര്‍വിഭാഗം യോഗത്തില്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് സുരേന്ദ്രനെതിരെ ഉയര്‍ന്നത്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയുടെ വളര്‍ച്ച മുരടിച്ച അവസ്ഥയാണിപ്പോള്‍. അതില്‍ മാറ്റം വരണമെങ്കില്‍ നേതൃമാറ്റം വേണം. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നയാള്‍ നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ കേരളത്തില്‍ ബിജെപി മുന്നേറ്റം സാധ്യമാകൂ എന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികളില്‍ ആളുകളുടെ […]

Read More
 അത് നാക്കുപിഴ;സിപിഎം വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ.മാണി

അത് നാക്കുപിഴ;സിപിഎം വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ.മാണി

കെ എം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതി പരാമര്‍ശത്തിൽ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ മറുപടി തൃപ്തികരമെന്ന് ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. യു ഡി എഫ് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു.സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് വിവരം. അഭിഭാഷകന്റെ നാക്കു പിഴയായി ഇതിനെ നിസാരവല്‍ക്കരിച്ചു കാണാനാകുമോ എന്ന് അംഗങ്ങള്‍ യോഗത്തില്‍ […]

Read More
 ടീമിലെ ഏഴു പേർക്ക് കോവിഡ്; പാകിസ്താനുമായി പാരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി

ടീമിലെ ഏഴു പേർക്ക് കോവിഡ്; പാകിസ്താനുമായി പാരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി

പാകിസ്​താനെതിരെ ഏകദിന പരമ്പരക്ക്​ ഒരുങ്ങാനിരിക്കവേ ഇംഗ്ലണ്ട്​ ടീമിലെ ഏഴുപേർക്ക്​ കോവിഡ്​. മൂന്നു കളിക്കാർക്കും മറ്റുള്ള നാലുപേർക്കുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. എന്നാൽ പാകിസ്​താനുമായുള്ള പരമ്പര മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന്​ ഇ.സി.ബി അറിയിച്ചു. പരിക്ക്​ മാറിയെത്തിയ ബെൻ സ്​റ്റോക്​സാകും ടീമിനെ നയിക്കുക. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്‍റെ സഹകരണത്തോ​െട കോവിഡ്​ ബാധിതരെ നിരീക്ഷിക്കു​െമന്നും ടീമംഗങ്ങളെ ഐസൊലേഷനിലാക്കുമെന്നും ഇ.സി.ബി അറിയിച്ചു. താരങ്ങളെല്ലാം ഐസെ​ാലേഷനിലാകുന്നതോടെ ‘പുത്തൻ’ ടീമാകും പാകിസ്​താനെതിരെ കളിക്കാനിറങ്ങുക. ജൂലൈ എട്ടുമുതലാണ്​ പാകിസ്​താനുമായുള്ള മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന […]

Read More
 കോവിഡ് വാക്‌സിനേഷൻ; കോളജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്കാൻ ഉത്തരവ്

കോവിഡ് വാക്‌സിനേഷൻ; കോളജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്കാൻ ഉത്തരവ്

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനിൽ കോളജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. പതിനെട്ടുമുതല്‍ 23വരെയുള്ളവര്‍ക്കാണ് മുന്‍ഗണ നല്‍കുക. വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും. കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. […]

Read More
 വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. റിച്ചാർഡ് ഡോണറിൻറെ ഭാര്യ ലോറെൻ ഷ്യുലെർ ആണ് മരണ വാർത്ത അറിയിച്ചത്. സൂപ്പർമാൻ എന്ന സൂപ്പർഹിറ്റ് സിനിമയോടെ ലോകമെങ്ങും ആരാധകരെ സ്വാന്തമാക്കിയ സംവിധായകനാണ് റിച്ചാർഡ് ഡോണർ. മിടുക്കനായ അധ്യാപകൻ, മാർ​ഗദർശി, എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ. ഹൃദയം കൊണ്ട് അവൻ ഒരു കുട്ടി ആയിരുന്നു. അവൻ പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, എന്നാണ് റിച്ചാർഡിന്റെ മരണത്തിൽ സംവിധായകൻ സ്റ്റീവൻ സ്‍പിൽബെർഗ് അനുസ്‍മരിച്ചത്. […]

Read More
 തല്ലരുതേയെന്ന് കരഞ്ഞു പറഞ്ഞിട്ടും ഏഴു തവണ കരണത്തടിച്ചു;കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദനം

തല്ലരുതേയെന്ന് കരഞ്ഞു പറഞ്ഞിട്ടും ഏഴു തവണ കരണത്തടിച്ചു;കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദനം

കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദനം.കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്. പെട്രോൾ അടിച്ച സമയത്ത് സിദ്ദിഖ് ബൈക്ക് യാത്രികനെ ബഹുമാനിച്ചില്ല എന്നതായിരുന്നു പറഞ്ഞ കാരണം. യാതൊരു പ്രകോപനവുമില്ലാതെ മർദ്ദനം തുടർന്നു. തല്ലരുതേയെന്ന് കരഞ്ഞു പറഞ്ഞിട്ടും ഏഴു തവണ കരണത്തടിച്ചു. പെട്രോള്‍ അടിക്കാനെത്തിയപ്പോള്‍ പെട്രോള്‍ ടാങ്കിന്റെ അടപ്പ് അതിനോട് ചേര്‍ന്ന് തന്നെയാണ് വെച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോള്‍ അടിക്കാനെത്തിയ ആള്‍ […]

Read More
 മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍; 37 ലോക നേതാക്കന്മാരുടെ പട്ടികയിൽ മോദിയും

മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍; 37 ലോക നേതാക്കന്മാരുടെ പട്ടികയിൽ മോദിയും

മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്ന 37 ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗ്ലോബല്‍ മീഡിയ വാച്ച്‌ഡോഗായ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (ആര്‍.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോദി ഇടം നിലനിര്‍ത്തിയത്. പട്ടികയിലെ നേതാക്കളെ ‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’ എന്നാണ് ആര്‍.എസ്.എഫ് വിശേഷിപ്പിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയത് മുതല്‍ ആര്‍.എസ്.എഫിന്റെ ഈ പട്ടികയില്‍ മോദിയുണ്ട്. പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉപയോഗിച്ച മാര്‍ഗങ്ങളുടെ പരീക്ഷണശാലയായിരുന്നു മോദിക്ക് ഗുജറാത്തെന്ന് ഇവര്‍ നിരീക്ഷിക്കുന്നു. ദേശീയതയും ജനപ്രിയതയും നിറഞ്ഞ വിവരങ്ങളും […]

Read More