ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ; പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി

ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ; പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഫൈനലില്‍. സെമി ഫൈനലില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരുടെ ഫൈനല്‍ പ്രവേശനം. തുടരെ രണ്ടാം മത്സരത്തിലും ലൂയി പക്വേറ്റയാണ് ബ്രസീലിനായി ഗോള്‍ വല ചലിപ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിക്കെതിരെ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് ജയം പിടിച്ചപ്പോഴും പാക്യൂറ്റയാണ് ഗോള്‍ വല ചലിപ്പിച്ചിരുന്നത്. പെറുവിനെതിരെ 35ാം മിനിറ്റിലാണ് ബ്രസീല്‍ ഫൈനല്‍ പ്രവേശനത്തിനുള്ള ഗോള്‍ ഉറപ്പിച്ചത്. സെമി ഫൈനലില്‍ തങ്ങളുടെ പ്രിയപ്പെട്ട 4-2-3-1 ശൈലിയിലേക്ക് മടങ്ങിയെത്തിയായിരുന്നു ബ്രസീലിന്റെ കളി. ഗ്രൂപ്പ് […]

Read More
 രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല; ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്

രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല; ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്

ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകുന്നില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്തൽ. ഇതിനെ കൂടാതെ ട്വിറ്ററിനെതിരെ കേസെടുക്കാൻ കശ്മീർ പൊലീസിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തി. കുട്ടികൾ ഭീകരപ്രവർത്തനം നടത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ കേസെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. ട്വിറ്റർ ഇന്ത്യ എം.ഡിക്കെതിരെയും പോളിസി മാനേജർക്കെതിരെയും കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നിയമം നിഷ്‌കർഷിക്കുന്ന സംവിധാനങ്ങളില്ലാതെ ട്വിറ്ററിന്റെ പ്രവർത്തനം അനുവദിക്കില്ല. ഐ.ടി ഭേദഗതി […]

Read More
 ഹെർപിസ് വൈറസ് ബാധ; കോട്ടൂര്‍ ആന സങ്കേതത്തില്‍ വീണ്ടും ആനക്കുട്ടി ചരിഞ്ഞു

ഹെർപിസ് വൈറസ് ബാധ; കോട്ടൂര്‍ ആന സങ്കേതത്തില്‍ വീണ്ടും ആനക്കുട്ടി ചരിഞ്ഞു

കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ വൈറസ് ബാധയേത്തുടര്‍ന്ന് വീണ്ടും ആനക്കുട്ടി ചരിഞ്ഞു.അര്‍ജ്ജുന്‍ എന്ന കുട്ടിയാനയാണ് ഹെര്‍പ്പിസ് ബാധയേത്തുടര്‍ന്ന് ചരിഞ്ഞത്. മഹാമാരി പോലെ ആനകളിൽ പടർന്നുപിടിക്കുന്നതാണ് ഹെർപിസ് വൈറസ്. ഇതുവരെ വാക്‌സിൻ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്‌സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയാണ്. വൈറസ് ബാധയേറ്റാൽ കുട്ടിയാനകൾ 48 മണിക്കൂറിനിടെ ചാകുമെന്നാണ് വിവരം. വലിയ ആനകളിൽ ഇത് പനിയായി മാറുമെങ്കിലും […]

Read More
 ഇന്നലെ 34,703 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

ഇന്നലെ 34,703 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. 34,703 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 97.17ശതമാനമാണ് രോ​ഗമുക്തി നിരക്ക്. 554 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞിട്ടില്ല.കേരളത്തിൽ പത്തുശതമാനത്തിന് മുകളിലാണ് രോ​ഗസ്ഥിരീകരണ നിരക്ക്. പ്രതിദിനം പതിനായിരത്തിന് മുകളിൽ രോ​ഗികളാണ് […]

Read More
 ജില്ലയിൽ 758 പേർക്ക് കോവിഡ്

ജില്ലയിൽ 758 പേർക്ക് കോവിഡ്

ജില്ലയില്‍ 758 പേര്‍ക്ക് കോവിഡ് രോഗമുക്തി 1041 , ടി.പി.ആര്‍ 11.88 % ജില്ലയില്‍ ഇന്ന് 758 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6551 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1041 പേര്‍ കൂടി രോഗമുക്തി നേടി. 11.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം […]

Read More
 സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഗണിനിപ്രഭ: സവിശേഷ വിദ്യാലയങ്ങളിലെഅധ്യാപക ശാക്തീകരണം ആരംഭിച്ചുസംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) യുടെ നേതൃത്വത്തിൽ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ഓൺലൈൻ ശാക്തീകരണ പരിപാടി ആരംഭിച്ചു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. എസ്.സി.ആർ.ടി ഡയറക്ടർ ഡോ. ജെ പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിനു റിസർച്ച് ഓഫീസർ അഞ്ജന വി ആർ ചന്ദ്രൻ സ്വാഗതം പറഞ്ഞു.കാഴ്ച, കേൾവി, ബുദ്ധിപരിമിതികൾ നേരിടുന്ന കുട്ടികൾക്കുള്ള സവിശേഷ വിദ്യാലയങ്ങളിലെ 3000ത്തിൽപരം അധ്യാപകർക്കും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുമായി മൂന്നു ദിവസം വീതമുള്ള […]

Read More
 കോവിഡ് മൂന്നാം തരംഗം അടുത്ത മാസത്തോടെ; സെപ്റ്റംബര്‍ മാസത്തോടെ മൂര്‍ധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്

കോവിഡ് മൂന്നാം തരംഗം അടുത്ത മാസത്തോടെ; സെപ്റ്റംബര്‍ മാസത്തോടെ മൂര്‍ധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്

രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗ വ്യാപനം അടുത്തമാസത്തോടെയുണ്ടാകുമെന്ന് എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തോടെ മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 10,000ത്തിലേക്ക് ചുരുങ്ങുമെന്നും ആഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തോടെയാണ് മൂര്‍ധന്യത്തിലെത്തിയതെന്നും ഡല്‍ഹി, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് രണ്ടാം തരംഗം ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read More
 ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പിന്തുണകൾ അനിവാര്യം: മന്ത്രി എ.കെ ശശീന്ദ്രൻ

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പിന്തുണകൾ അനിവാര്യം: മന്ത്രി എ.കെ ശശീന്ദ്രൻ

സമൂഹം വലിയ ദുരന്തങ്ങൾ നേരിടുന്ന ഈ കാലത്ത് ക്ഷേമപ്രവർത്തനങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഐക്യപ്പെടണമെന്ന് കേരള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രസ്താവിച്ചു. 2021 സെപ്റ്റംബർ 5 ന് യൂണിറ്റി സോഷ്യൽ സർവീസ്, ചേളന്നൂർ – പാലത്ത് സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്ന ജനകീയ ബിരിയാണി വിരുന്നിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന രംഗത്ത് യുവാക്കളുടെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിടപ്പിലായ രോഗികളെ പരിപാലിക്കുന്നതിനായുള്ള ഹോം കെയർ, സൗജന്യ മെഡിക്കൽ […]

Read More
 കെപിസിസി പ്രസിഡന്റിനെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല; ഉമ്മന്‍ ചാണ്ടി

കെപിസിസി പ്രസിഡന്റിനെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല; ഉമ്മന്‍ ചാണ്ടി

കെപിസിസി പ്രസിഡന്റിനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്. തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Read More