പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് അഭിജിത്ത് മുഖര്‍ജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നല്‍ഹാത്തിയില്‍നിന്നുള്ള എം.എല്‍.എയും ജംഗിപൂരില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ മുന്‍ എം.പിയുമായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ടി.എം.സി നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. അഭിജിത്ത് മുഖര്‍ജി പാര്‍ട്ടി വിടുന്നു വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നായിരുന്നു അന്ന് വിഷയവുമായി ബന്ധപ്പെട്ട് അഭിജിത്ത് മുഖര്‍ജി പറഞ്ഞത്. നേരത്തെ കൊല്‍ക്കത്തയില്‍ വിവാദമായ വ്യാജ വാക്‌സിനേഷന്‍ […]

Read More
 നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ല; സുപ്രീംകോടതി

നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ല; സുപ്രീംകോടതി

നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.കേസ് തീര്‍പ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹര്‍ജി പരിഗണിക്കുന്നത് ഈമാസം പതിനഞ്ചിലേക്ക് മാറ്റി.കേസ് പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്ത് സന്ദേശമാണ് അക്രമത്തിലൂടെ എംഎല്‍എമാര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരും കോടതിയെ […]

Read More
 പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകൾ; പേര് നോക്കി കൊല്ലാനറിയുന്നവർ; മോഹൻ ഭാഗവതിന് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി

പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകൾ; പേര് നോക്കി കൊല്ലാനറിയുന്നവർ; മോഹൻ ഭാഗവതിന് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്ന ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് മറുപടിയുമായി എ.ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകളാണ്. പക്ഷെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ അവരുടെ പേര് നോക്കി കൊല്ലാനറിയുന്നവരാണ് ഇവര്‍. ഇവരെയാണ് ഹിന്ദുത്വ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്. ‘ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്നാണ് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ഈ ക്രിമിനലുകള്‍ പശുവും എരുമയും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്തവരാണ്. പക്ഷെ ജുനൈദ്, അഖ്‌ലാഖ്, പെഹ്‌ലു, […]

Read More
 എന്തെല്ലാം ക്യാപ്‌സ്യൂളുകളാണ് സിപിഎമ്മിന്റെ നുണ ഫാക്ടറിയില്‍ നിന്ന് തയ്യാറാക്കി വിതരണം ചെയ്യപ്പെട്ടത്;മുകേഷ് വിവാദത്തില്‍ വിടി ബല്‍റാം

എന്തെല്ലാം ക്യാപ്‌സ്യൂളുകളാണ് സിപിഎമ്മിന്റെ നുണ ഫാക്ടറിയില്‍ നിന്ന് തയ്യാറാക്കി വിതരണം ചെയ്യപ്പെട്ടത്;മുകേഷ് വിവാദത്തില്‍ വിടി ബല്‍റാം

ഒറ്റപ്പാലത്ത് നിന്ന് ഫോണിൽ വിളിച്ച കുട്ടിയോട് നടനും എം.എൽ.എയുമായ മുകേഷ് കയർത്ത സംഭവത്തിൽ വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി.ടി ബല്‍റാം. വിദ്യാര്‍ത്ഥി തനിക്കെതിരെ നീങ്ങിയതില്‍ രാഷ്ട്രീയ അജണ്ടയാണെന്ന് വിശദീകരിച്ച മുകേഷിനെ പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ കുറിപ്പ്. എത്ര കൃത്യമായാണ്, എത്ര നിര്‍ലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നതെന്ന് ബൽറാം തന്റെ പോസ്റ്റിലൂടെ ചോദിച്ചു ബല്‍റാമിന്റെ കുറിപ്പ് കുട്ടി വിളിച്ചത് സിപിഎം എംഎല്‍എയെ, വിളിച്ച കുട്ടി സിപിഎം പോഷക സംഘടനയായ ബാലസംഘത്തിന്റെ നേതാവ്, […]

Read More
 കെ എസ് ആർ ടി സി പെൻഷൻ വിതരണം നാളെ മുതൽ; ആന്റണി രാജു

കെ എസ് ആർ ടി സി പെൻഷൻ വിതരണം നാളെ മുതൽ; ആന്റണി രാജു

കെ.എസ്.ആർ.ടി.സിയിലെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നാളെ മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.കെ.എസ്.ആർ.ടി.സിക്ക് പെന്‍ഷന്‍ തുക നൽകുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മെയ്യിൽ അവസാനിച്ചിരുന്നു. ഇത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എം.ഒ.യുവില്‍ കെ.എസ്.ആർ.ടി.സി എംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഇന്ന് ഒപ്പുവെച്ചു.2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ […]

Read More
 അസ്ഥി മരണം;ലക്ഷണങ്ങളും കാരണവും

അസ്ഥി മരണം;ലക്ഷണങ്ങളും കാരണവും

ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെയുള്ള കോവിഡാനന്തര രോഗങ്ങള്‍ക്ക് പിന്നാലെ അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ആശങ്കയാകുന്നു. അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.ബ്ലാക്ക് ഫംഗസിനു സമാനമായി സ്റ്റിറോയ്ഡ് കൂടുതലായി ഉപയോഗിക്കുന്നവരിലാണ് അസ്ഥി മരണത്തിന് സാധ്യത. കോവിഡ് രോഗികളില്‍ ജീവന്‍ രക്ഷിക്കുന്ന കോര്‍ട്ടികോസ്റ്റിറോയിഡുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് എ.വി.എന്‍ കേസുകള്‍ കൂടാന്‍ കാരണമാകുന്നുവെന്ന് ഡോ.അഗര്‍വാല ‘ബി.എം.ജെ കേസ് സ്റ്റഡീസ്’ എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഇതിനുപുറമെ പരിക്ക്, പൊട്ടല്‍, […]

Read More
 ശിവസേനയും, ബിജെപിയും ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെ: സഞ്ജയ് റൗട്ട്

ശിവസേനയും, ബിജെപിയും ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെ: സഞ്ജയ് റൗട്ട്

ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെയാണെന്ന് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗട്ട് പറഞ്ഞു. ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രണ്ട് മുന്‍ സഖ്യകക്ഷികളും വീണ്ടും ഒത്തുചേരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സാഹചര്യത്തെ ആശ്രയിച്ച് ‘ഉചിതമായ തീരുമാനം’ എടുക്കുമെന്ന് ഫഡ്‌നാവിസും പറഞ്ഞു. ഈ പ്രതികരണങ്ങളാണ് ഇപ്പോള്‍ ദുരൂഹമായ ചില രാഷ്ട്രീയ നീക്കങ്ങളുടെ സൂചന നല്‍കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്തിടെ […]

Read More
 മൊ​ഡേണ വാക്സിൻ ജൂലൈ പകുതിയോടെ തെരെഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകും

മൊ​ഡേണ വാക്സിൻ ജൂലൈ പകുതിയോടെ തെരെഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകും

സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്ട്​. ജൂ​ലൈ 15ഓടെ മൊഡേണ വാക്​സിൻ ചില മേജർ ആശുപത്രികളിൽ എത്തുമെന്ന്​ എക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. മൊഡേണ വാക്​സിൻ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്നാണ്​ കണ്ടെത്തിയിരിക്കുന്നത് ​. അൾട്രാ കോൾഡ്​ ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്​സിൻ ലഭ്യമാകുകയെന്ന് മുതിർന്ന​ സർക്കാർ ഉദ്യോഗസ്​ഥൻ പറഞ്ഞു.ഏഴ്​ മാസം ​വാക്​സിൻ സൂക്ഷിച്ച്​ വെക്കാൻ […]

Read More
 മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാന്‍ സ്വാമി അന്തരിച്ചു.84 വയസായിരുന്നു.കൊവിഡാനാന്തര ചികിത്സയിലായിരുന്നു . അന്ത്യം ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ. മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട കേസിലെ പ്രതി ഫാ. സ്റ്റാന്‍ സ്വാമിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. […]

Read More
 സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്തു കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ജാമ്യം നിഷേധിച്ച എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തതാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. 2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനല്‍ വഴി യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് […]

Read More