ഫോണ്‍ വിളി വിവാദം;വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കില്ലെന്ന് മുകേഷ്;

ഫോണ്‍ വിളി വിവാദം;വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കില്ലെന്ന് മുകേഷ്;

ഫോണ്‍ വിളി വിവാദത്തില്‍ കുട്ടിക്കെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. കുട്ടിക്കെതിരെ പരാതി നല്‍കില്ല, സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും മുകേഷ് അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയിലായി പരാതി നല്‍കാനാണ് തീരുമാനം. വിഷയത്തില്‍ വിദ്യാര്‍ത്ഥിയുടെ പ്രതികരണം വന്നതോടെയാണ് പരാതി നല്‍കുന്നില്ലെന്ന് അറിയിച്ചത്.

Read More
 മരം മുറി കേസ്; ഏത് രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാർ; കെ രാജന്‍

മരം മുറി കേസ്; ഏത് രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാർ; കെ രാജന്‍

പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ നിര്‍ദ്ദേശിച്ചത് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനാണെന്ന കാര്യം പുറത്തുവരികയും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുകയും ചെയ്തതോടെ വിവാദ ഉത്തരവുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.പട്ടയ ഭൂമിയിലെ മരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ട്രീ രജിസ്റ്റര്‍ ഉള്‍പ്പടെ റവന്യൂ ഉദ്യോഗസ്ഥര്‍ കൈമാറാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തലവന്‍ ഇക്കാര്യം ചൂണ്ടികാട്ടി സര്‍ക്കാരിനെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.എന്നാല്‍ ഇതിനെ തളളുകയാണ് റവന്യൂ മന്ത്രി […]

Read More
 ആളൂർ വാദിച്ചിട്ടും കിരണിന് രക്ഷയില്ല;ജാമ്യഅപേക്ഷ കോടതി തള്ളി

ആളൂർ വാദിച്ചിട്ടും കിരണിന് രക്ഷയില്ല;ജാമ്യഅപേക്ഷ കോടതി തള്ളി

വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാറിന്റെ ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി തള്ളി.കൊവിഡ് ബാധിതനായ കിരൺ നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുകയാണ്. ഇയാളെ രോഗം ഭേദമായ ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബി.എ. ആളൂര്‍ മുഖേന കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് വാദം കേട്ട മജിസ്‌ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു.കിരൺ സാധുവായ യുവാവാണെന്നും, […]

Read More
 കൊടകര കേസ് ; നാളെ ഹാജരാകാന്‍ സാധിക്കില്ല ; എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍

കൊടകര കേസ് ; നാളെ ഹാജരാകാന്‍ സാധിക്കില്ല ; എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണ കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ കുഴൽപ്പണ കേസില്‍ നാളെ ഹാജരാകാന്‍ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചൊവ്വാഴ്ച കാസര്‍കോട്ട് ബിജെപി സംസ്ഥാന നേതൃയോഗം ചേരുന്ന സാഹചര്യത്തില്‍ ഹാജരാകന്‍ സാധിച്ചേക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്നായിരുന്നു […]

Read More
 വിജിലൻസ് കേസ്; പരാതിക്കാരനെതിരെ കെ സുധാകരൻ

വിജിലൻസ് കേസ്; പരാതിക്കാരനെതിരെ കെ സുധാകരൻ

വിജിലൻസ് കേസില്‍ പരാതിക്കാരനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താല്‍ക്കാലിക ഡ്രൈവറാണ് പരാതി നല്‍കിയത്.പരാതിക്കാരൻ വിശ്വാസയോഗ്യനായ ആളല്ല. താല്കാലിക ഡ്രൈവറായിരുന്ന തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുധആകരന്‍ ആരോപിച്ചു. ഗൾഫിൽ നിന്ന് ഒരാളോടും ഡിസിസി ഓഫീസ് നിർമ്മാണത്തിന് പിരിവെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. കേസ് രാഷ്ട്രീലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പരാതിയിന്മേല്‍ അന്വേഷണവുമാകാമെന്നും സാമ്പത്തിക ക്രമക്കേട് ഉണ്ടായിയെന്ന് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Read More
 സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യത, ഇളവിലെ തീരുമാനം നാളെ

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യത, ഇളവിലെ തീരുമാനം നാളെ

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബദ്ധിച്ച് ഉള്ള ഇളവുകളിൽ തീരുമാനം നാളെ.നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാർത്താസമ്മേളനത്തിലാവും ലോക്ക്ഡൗൺ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക. ടെസ്റ്റുകൾ പൊതുവിൽ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് […]

Read More
 റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളില്‍, കേന്ദ്രത്തിന് നോട്ടീസ്

റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളില്‍, കേന്ദ്രത്തിന് നോട്ടീസ്

2015ല്‍ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ വകുപ്പ് ഉപയോഗിച്ച് പൊലീസ് കേസെടുത്ത സംഭവം ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി.റദ്ദാക്കിയ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്നതിനെതിരെ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ പൊലീസ് നടപടിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചത്.66എ വകുപ്പ് റദ്ദാക്കിയെങ്കിലും രാജ്യത്തുടനീളം ആയിരത്തിലേറെ കേസുകള്‍ ഈ വകുപ്പ് ചാര്‍ത്തി എടുത്തതായി പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരീഖ് പറഞ്ഞു. ‘ആശ്ചര്യം. അത്രമാത്രമേ എനിക്ക് പറയാന്‍ കഴിയുന്നൂള്ളൂ. […]

Read More
 കോഴയാരോപണം ; ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴയാരോപണം ; ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. . ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച […]

Read More
 കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ; എത്തിയത് അഭിഭാഷകനൊപ്പം

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ; എത്തിയത് അഭിഭാഷകനൊപ്പം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് നിയമവിദ്യാർഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അമലയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുകയാണ്. സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക്‌ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. അർജുൻ ആയങ്കി വലിയ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യം […]

Read More
 മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ഥിയെ കണ്ടെത്തി ;വിളിച്ചത് സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച്

മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ഥിയെ കണ്ടെത്തി ;വിളിച്ചത് സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച്

സഹായം അഭ്യര്‍ത്ഥിച്ച് മുകേഷ് എം.എല്‍.എയെ ഫോണില്‍ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്.കൊല്ലത്തുളള കൂട്ടുകാരന്‍റെ ഓൺലൈൻ പഠനത്തിനായി സഹായം അഭ്യർത്ഥിച്ചാണ് കുട്ടി മുകേഷിനെ ഫോണിൽ വിളിച്ചത്.ഞായറാഴ്ച രാവിലെ മുതലാണ് മുകേഷ് എം.എല്‍.എയെ വിളിച്ച് സംസാരിക്കുന്ന കുട്ടിയുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്.ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെമുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് അടക്കം വിവിധ രാഷ്ട്രീയപാര്‍ട്ടികളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു.എന്നാൽ കുട്ടി […]

Read More