ഐഎസ്ആര്‍ഒ ചാരക്കേസ്; മറിയം റശീദയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി

ഐഎസ്ആര്‍ഒ ചാരക്കേസ്; മറിയം റശീദയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. സിബിഐ ആവശ്യപ്പെട്ട പ്രകാരം മാലിയില്‍ നിന്ന് മറിയം റഷീദ മൊഴി തയാറാക്കി അഭിഭാഷകന് കൈമാറുകയായിരുന്നു. അഭിഭാഷകനാണ് സിബിഐക്ക് ഇത് കൈമാറിയത്. മറിയം റഷീദയെ നേരിട്ട് സിബിഐ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന.ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് 28 ദിവസം ഇന്റലിജന്‍സ് ബ്യൂറോ തന്നെ ചോദ്യം ചെയ്തതായി മറിയം റഷീദ സിബിഐക്ക് മൊഴി നല്‍കി. ഐഎസ് ബന്ധമുള്ള ചാരവനിത എന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. കുറ്റസമ്മതം ചെലുത്താന്‍ തനിക്കെതിരെ […]

Read More
 വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം;ഏറ്റുവാങ്ങിയത് ക്രൂര പീഡനം;പ്രതി അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ്

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം;ഏറ്റുവാങ്ങിയത് ക്രൂര പീഡനം;പ്രതി അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ്

വണ്ടിപ്പെരിറിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്ന് മൊഴി.കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. കേസിൽ അർജുനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചുകൂടാതെ അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് […]

Read More
 ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ‘ട്വെൽത് മാൻ’ ഒരുങ്ങുന്നു

ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ‘ട്വെൽത് മാൻ’ ഒരുങ്ങുന്നു

ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു. ‘ട്വെൽത് മാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജിത്തു ജോസഫ് ഈ ചിത്രമൊരുക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിക്ക് മുൻപുതന്നെ ഈ സിനിമയുെടെ ചിത്രീകരണം ആരംഭിക്കും. സമീപകാല ഇന്ത്യന്‍ ഒ.ടി.ടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജിത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’.

Read More
 ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ധന വില വീണ്ടും കൂടിയതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഡീസല്‍ വില ഇന്ന് കൂട്ടിയിട്ടില്ല. ഇതേ സമയം ഇന്ധന വിലവർദ്ധനവില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . മഹാമാരിയുടെ കാലത്ത് ജീവിക്കാൻ പ്രയാസപ്പെടുന്ന ജനങ്ങളെ ഇന്ധന വില വർധിപ്പിച്ചു കേന്ദ്രം പീഡിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലക്കുറവിന്റെ ഗുണം കിട്ടാതിരിക്കാൻ തുടർച്ചയായി നികുതി കൂട്ടുകയാണ് സർക്കാർ. […]

Read More
 നാളെ വ്യാപാരി പണിമുടക്ക്

നാളെ വ്യാപാരി പണിമുടക്ക്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നു. കോവിഡ് നിയന്ത്രണത്തിന് ടി പി ആർ. അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളാക്കി തിരിച്ച് കടകൾ അടപ്പിക്കുന്ന നടപടി ഒഴിവാക്കുക.,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ സ്ഥാപനങ്ങളും എല്ലാദിവസവും പ്രവർത്തിക്കാൻ അനുവദിക്കുക.,ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കുക.,ഓൺലൈൻ കുത്തക കമ്പനികൾ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വ്യാപാരം നടത്തുന്നത് നിയന്ത്രിക്കുക.,തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നത് […]

Read More
 കേന്ദ്രസംഘം കേരളത്തിൽ; ടിപിആ‍ർ കുറയാത്തത് വിലയിരുത്തും; ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം

കേന്ദ്രസംഘം കേരളത്തിൽ; ടിപിആ‍ർ കുറയാത്തത് വിലയിരുത്തും; ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം

കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കേസുകള്‍ കുറയാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം എത്തിയത്. ഇന്ന് തിരുവനന്തപുരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാ കളക്ടറുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ എട്ട് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വിദഗ്ദ്ധ സംഘം വീണ്ടുമെത്തിയത്. അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടര്‍ച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. […]

Read More
 രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 39,796 പേര്‍ക്ക് കോവിഡ് ; 723 മരണം

രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 39,796 പേര്‍ക്ക് കോവിഡ് ; 723 മരണം

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ ഇന്നലെ രോഗമുക്തി നേടി. 723 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 35,28,92,046 പേരാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,85,229 പേര്‍ക്കാണ്. ഇതില്‍ 2,97,00,430 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,82,071 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,02,728 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More
 പെട്രോള്‍ വില ഇന്നും വർധിപ്പിച്ചു : സെഞ്ച്വറി കടന്ന് എല്ലാ ജില്ലകളും

പെട്രോള്‍ വില ഇന്നും വർധിപ്പിച്ചു : സെഞ്ച്വറി കടന്ന് എല്ലാ ജില്ലകളും

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് തുടരുന്നു. ഇന്ന് പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ധിപ്പിച്ചു. അതേ സമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. പെട്രോളിന് തിരുവനന്തപുരത്ത് 101.84 രൂപയും കൊച്ചിയില്‍ 100.06, കോഴിക്കോട് 101.66 രൂപയുമാണ് ലിറ്ററിന് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും കൊച്ചിയില്‍ 94.26 രൂപയുമാണ് ലിറ്ററിന് വില. ഇന്നത്തെ വില വര്‍ധനയോടെ കേരളത്തില്‍ എല്ലായിടത്തും പെട്രോള്‍ വില 100 കടന്നു

Read More
 ജില്ലയിൽ ഇന്ന് 1358 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1358 പേർക്ക് കോവിഡ്

രോഗമുക്തി 897,ടി.പി.ആര്‍ 11.99 ശതമാനം ജില്ലയില്‍ ഇന്ന് 1358 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1334 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്തു നിന്നും വന്നതാണ്. 11492 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 897 പേര്‍ കൂടി രോഗമുക്തി നേടി.11.99 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 13206 […]

Read More
 സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More