കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് : മുഖ്യമന്ത്രി
കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും, അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സർക്കാർ തങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുവെന്ന ഗോയെങ്ക ഗ്രൂപ്പിന്റെ അഭിനന്ദന ട്വീറ്റിന് മറുപടിനല്കവേ അദ്ദേഹം പറഞ്ഞു . ‘ ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധിപ്രാപിക്കുന്നുവെന്ന് എൽ.ഡി.എഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നാണ്’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തേയും സര്‍ക്കാരിനെ പ്രശംസിച്ച് ഗോയെങ്ക രംഗത്തെത്തിയിരുന്നു. കേരളത്തിലെ വ്യവസായ പദ്ധതി […]
Read More
