കേരള സര്‍ക്കാര്‍ വ്യവസായങ്ങളുമായി സഹകരിക്കുന്നവര്‍; പ്രൊഫ. ഷാമിക രവിക്ക് മറുപടിയുമായി ഹര്‍ഷ് ഗോയെങ്ക

കേരള സര്‍ക്കാര്‍ വ്യവസായങ്ങളുമായി സഹകരിക്കുന്നവര്‍; പ്രൊഫ. ഷാമിക രവിക്ക് മറുപടിയുമായി ഹര്‍ഷ് ഗോയെങ്ക

വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണ് കേരള സര്‍ക്കാരെന്ന് ആര്‍.പി.ജി. ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. സാമ്പത്തിക വിദഗ്ധയായ പ്രൊഫ. ഷാമിക രവിയ്ക്ക് ട്വിറ്ററില്‍ മറുപടിയിലാണ് ഹര്‍ഷ് ഗോയെങ്കയുടെ പരാമര്‍ശം കേരളത്തിലെ തങ്ങളുടെ വ്യവസായ പദ്ധതി കിറ്റെക്സ് ഗ്രൂപ്പ് ഉപേക്ഷിക്കാന്‍ കാരണം സി.പി.ഐ.എം. നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്ന് ആരോപണമുണ്ടെന്ന് കുറിപ്പുമായി സ്വരാജ്യ മാഗസിന്‍ ലേഖനം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു പ്രൊഫ. ഷാമിക ട്വീറ്റ് ചെയ്തത്. ഇതിന് മറുപടി […]

Read More
 ജനങ്ങളോടുള്ള ആദരമെന്നത് തെരഞ്ഞെടുത്ത പ്രതിനിധിയെ പൊലീസുകാരൻ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല;വിമർശിച്ച് കെ കെ രമ

ജനങ്ങളോടുള്ള ആദരമെന്നത് തെരഞ്ഞെടുത്ത പ്രതിനിധിയെ പൊലീസുകാരൻ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല;വിമർശിച്ച് കെ കെ രമ

പൊലീസുകാർ തന്നെ സല്ല്യൂട്ട് ചെയ്യുന്നില്ലെന്നും അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി തൃശ്ശൂർ മേയർ എം കെ വർഗ്ഗീസ് ഡിജിപിക്ക് പരാതി നല്‍കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ.ജനങ്ങളോടുള്ള ആദരമെന്നത് അവർ തെരഞ്ഞെടുത്ത പ്രതിനിധിയെ കാണെക്കാണെ ഏതെങ്കിലും പൊലീസുകാരൻ സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ലെന്നും രമ അഭിപ്രായപ്പെട്ടു. കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം ജനപ്രതിനിധിക്ക് പോലീസിന്റെ സല്യൂട്ട് കിട്ടാത്തതിൻറെ പരാതിയും പരിഭവവുമെല്ലാം വാർത്തകളിൽ നിറയുമ്പോൾ നമ്മുടെ ജനാധിപത്യബോധ്യങ്ങളും ജനപ്രാതിനിധ്യബോധങ്ങളുമെല്ലാം ഇക്കാലം കൊണ്ട് നടന്നെത്തിയ ഇടങ്ങളുടെ പരിമിതികൾ കൂടിയാണ് ഖേദകരമാം വിധം […]

Read More
 സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന്റെ സഹായത്തോടെ ഐയുഎംഎല്‍ ചുറ്റുവട്ടം ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി

സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന്റെ സഹായത്തോടെ ഐയുഎംഎല്‍ ചുറ്റുവട്ടം ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി

കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന്റെ സഹായത്തോടെ ഐയുഎംഎല്‍ ആംമ്പുലന്‍സ് ചുറ്റുവട്ടം ഗ്രൂപ്പിനും മെമ്പര്‍മാര്‍ക്കുമുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റ് വിതരണവും കൊടുവള്ളി നിയോജക മണ്ഡലം എംഎല്‍എ ഡോ. എംകെ മുനീര്‍ നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയില്‍ സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന്റെ സിഇഒ സത്യ, പിആര്‍ഒ ബിജു, ടി മൊയ്തീന്‍ കോയ (കൊടുവള്ളി മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍) പികെ സുബൈര്‍ (സെക്രട്ടറി ആംബുലന്‍സ് റോഡ് സേഫ്റ്റി) തുടങ്ങിയവര്‍ പങ്കെടുത്തു. നൗഷാദ് കൊഴങ്ങോരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹബീബ് പുല്ലാളൂര്‍ ലത്തീഫ് […]

Read More
 ജവാന്‍’ വീണ്ടുമെത്തുന്നു, തിങ്കളാഴ്ച മുതല്‍ ഉത്പാദനം പുനരാരംഭിക്കുമെന്ന് ബെവ്‌കോ

ജവാന്‍’ വീണ്ടുമെത്തുന്നു, തിങ്കളാഴ്ച മുതല്‍ ഉത്പാദനം പുനരാരംഭിക്കുമെന്ന് ബെവ്‌കോ

സ്പിരിറ്റ് മോഷണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജവാന്‍ റം ഉല്‍പ്പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ തിങ്കളാഴ്ച തന്നെ പുതിയ ജനറല്‍ മാനേജറെ നിയമിക്കുമെന്നും സൂചനയുണ്ട്. അതേസമയം തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തതത്. ഇവര്‍ക്കെതിരെ നടപടിക്കു കേരള […]

Read More
 ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി

ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി

നടന്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ വിവാഹമോചിതരായി. ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താങ്കളുടെ ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നുവെന്നും മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ല.വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കുറെ നാളായി ഉണ്ടായിരുന്നു ഇപ്പോഴാണ് അതിന് ഉചിതമായ സമയം ആയത്. ഒരുമിച്ച് നിന്ന് മകന്‍ ആസാദിനെ വളര്‍ത്തുമെന്നും ആമിറും കിരണും പറയുന്നു. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ […]

Read More
 പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി

പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി

ഉത്തരഖാണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമിയെ തിരഞ്ഞെടുത്തു.നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഉത്തരാഖണ്ഡിന് വരുന്നത് . ഇന്ന് വൈകീട്ട് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. നാലുമാസംമുമ്പാണ് തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗ്രൂപ്പു വഴക്കുകളെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി മാര്‍ച്ച് 10-നാണ് തിരഥ് സിങ് റാവത്തിനെ ബി.ജെ.പി. കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. നിയമസഭാംഗമല്ലാത്ത തിരഥിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി എം.എല്‍.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന […]

Read More
 റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രവും സഞ്ചിയില്‍ താമരയുടെ ചിത്രവും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി ബിജെപി

റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രവും സഞ്ചിയില്‍ താമരയുടെ ചിത്രവും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശവുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പതിപ്പിക്കാന്‍ നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ വിതരണം നടക്കുന്നിടങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. റേഷന്‍ ഷോപ്പുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സഞ്ചികളില്‍ താമരയുടെ ചിത്രം പതിപ്പിക്കാനും നിര്‍ദേശമുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ സിങ്ങാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭക്ഷ്യ പദ്ധതി […]

Read More
 ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍

അന്താരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍. വെസ്റ്റ്ഇന്‍ഡീസും പാകിസ്താനും തമ്മിലുള്ള വനിതാ ട്വന്റി-20 മത്സരത്തിനിടയില്‍ രണ്ട് വിന്‍ഡീസ് താരങ്ങളാണ് കുഴഞ്ഞുവീണത്. ആന്റിഗ്വയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിനിടയിലാണ് സംഭവം. മത്സരം ആരംഭിച്ച് പത്ത് മിനിറ്റിനുള്ളിലാണ് വിന്‍ഡീസ് താരങ്ങളായ ചിനെല്ലേ ഹെന്റി, ചെഡിയന്‍ നേഷന്‍ എന്നിവര്‍ കുഴഞ്ഞുവീണത്. ഉടനെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഴഞ്ഞു വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പകരക്കാരെ […]

Read More
 അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും ;അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും ;അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

കൊല്ലം കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയെ ഫെയ്‌സ്ബുക്കിലൂടെ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളായ ആര്യയും ഗ്രീഷ്മയുമാണെന്ന് പൊലീസ് പറഞ്ഞു. അനന്തു എന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് രേഷ്മയെ കബളിപ്പിച്ചിരുന്നത്. രേഷ്മയെ കബളിപ്പിക്കുന്ന കാര്യം ഗ്രീഷ്മ സുഹൃത്തിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ സുഹൃത്താണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാജ അക്കൗണ്ടായതിനാല്‍ ഫോണ്‍ വിളികള്‍ ഉണ്ടായില്ല. ഫെയ്‌സ്ബുക്ക് കാമുകന്റെ നിര്‍ദേശപ്രകാരമാണ് രേഷ്മ കുട്ടിയെ ഉപേക്ഷിച്ചതെന്ന് […]

Read More
 മിന്നല്‍ പരിശോധന പാടില്ലെന്ന് നിര്‍ദേശം നല്‍കി;കിറ്റെക്സ് വിഷയത്തിൽ മന്ത്രി രാജീവ്

മിന്നല്‍ പരിശോധന പാടില്ലെന്ന് നിര്‍ദേശം നല്‍കി;കിറ്റെക്സ് വിഷയത്തിൽ മന്ത്രി രാജീവ്

3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍.കിറ്റെക്‌സിന് കെ സുരേന്ദ്രന്‍റെ വക്കാലത്തിന്‍റെ ആവശ്യം ഉണ്ടോയെന്നും അവർ നന്നായി കാര്യങ്ങൾ പറയാൻ അറിയാവുന്നവരാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു . ഒരു സ്ഥാപനത്തിലും തെറ്റായ രീതിയിൽ സർക്കാർ ഇടപെടൽ നടത്തില്ല. മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും പി രാജീവ് പറഞ്ഞു. സർക്കാർ സമീപനം പോസിറ്റീവ് ആണ്. സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം കിറ്റെക്‌സ് കടുത്ത നടപടി സ്വീകരിച്ചാൽ മതിയായിരുന്നു. കിറ്റെക്‌സ് […]

Read More