ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തിരിമറി; എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കും

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തിരിമറി; എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കും

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ എക്സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. സംഭവത്തില്‍ ഉദ്യോഗസ്ഥ സംഘത്തിന് വീഴ്ച പറ്റിയട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജനറല്‍ മാനേജരടക്കം മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡു ചെയ്തു. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്പിരിറ്റെത്തിയാല്‍ എക്‌സൈസിന്റെ സാന്നിധ്യത്തിലാണ് ടാങ്കര്‍ പരിശോധിച്ച് ഡിസ്റ്റിലറിയിലേക്ക് മാറ്റുന്നത്. ടാങ്കറിന്റെ മുകളില്‍ കയറിയാല്‍ പ്രത്യക്ഷത്തില്‍ തന്നെ ഇ ലോക്കിലേക്കുള്ള പൈപ്പ് മുറിച്ചത് കാണാം. ഈ സാഹചര്യത്തിലാണ് എക്‌സൈസും വീഴ്ച വരുത്തിയിട്ടുണ്ടെന്നുള്ള കണ്ടെത്തലിലെത്തിയത്. ഇതിനിടെ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് […]

Read More
 ഇന്ധന പൈപ്പിൽ ചോർച്ച;കടലിന് നടുവില്‍ മണിക്കൂറുകളോളം തീ പടര്‍ന്നു പിടിച്ച് കത്തി

ഇന്ധന പൈപ്പിൽ ചോർച്ച;കടലിന് നടുവില്‍ മണിക്കൂറുകളോളം തീ പടര്‍ന്നു പിടിച്ച് കത്തി

മെക്‌സികോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ കെടുത്താനായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.യുകാറ്റൻ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തിലാണ് കഴിഞ്ഞ ദിവസം വൻ തീപിടിത്തം ഉണ്ടയത്. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്സ് അറിയിച്ചു. തീനാളങ്ങൾ വെള്ളത്തിന് മുകളിലേക്ക് ഉയർന്നുവരുന്നതായാണ് വിഡിയോ ദൃശ്യങ്ങളിൽനിന്നും വ്യക്തമാകുന്നത്. ദൃശ്യങ്ങൾ ഇതിനകം വൈറലായി.മെക്‌സിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പെമെക്‌സ് എന്ന പെട്രോളിയം […]

Read More
 കുന്ദമംഗലത്ത് ചെറുപുഴയില്‍ മൃതദേഹം കണ്ട സംഭവം; ആളെ തിരിച്ചറിഞ്ഞു

കുന്ദമംഗലത്ത് ചെറുപുഴയില്‍ മൃതദേഹം കണ്ട സംഭവം; ആളെ തിരിച്ചറിഞ്ഞു

കുന്ദമംഗലത്ത് ചെറുപുഴയില്‍ മൃതദേഹം കണ്ട സംഭവത്തില്‍ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ചാത്തമംഗലം പുതുശ്ശേരി പറമ്പില്‍ സുകുമാരന്റെ മകന്‍ സുജിത്ത്(38) ആണ് മരണപ്പെട്ടത്. സുജിത്തിന്റെ ജ്യേഷ്ഠനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടു ദിവസം മുന്‍പാണ് ഇയാളെ കാണാതായത്. ടൈല്‍സ് തൊഴിലാളിയായ ഇയാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് തന്റെ കുട്ടിക്കൊപ്പമായിരുന്നു താമസം. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ പി രജീവന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരായ ബിനീഷ്, മിജാസ്, മുഹമ്മദ് ആസിഫ്, വിജിത്ത്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസഥരായ മഹേന്ദ്രന്‍, സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് […]

Read More
 സി.പി.എമ്മിന് ഇഷ്ടമില്ലാത്തവരെ എറിഞ്ഞോടിക്കുന്നു;വ്യവസായ മന്ത്രിക്ക് കിറ്റെക്‌സിനോട് വൈരാഗ്യമാണെന്നും കെ സുരേന്ദ്രൻ

സി.പി.എമ്മിന് ഇഷ്ടമില്ലാത്തവരെ എറിഞ്ഞോടിക്കുന്നു;വ്യവസായ മന്ത്രിക്ക് കിറ്റെക്‌സിനോട് വൈരാഗ്യമാണെന്നും കെ സുരേന്ദ്രൻ

കിറ്റെക്‌സിന്റെ കേരളത്തിലെ പിന്‍വാങ്ങലുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ്. എല്ലാത്തിനും ഉത്തരവാദി സര്‍ക്കാരാണെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വ്യവസായ മന്ത്രിക്ക് കിറ്റെക്‌സിനോട് വൈരാഗ്യമാണ്. അതിനുള്ള കാരണം എല്ലാവർക്കും അറിയാം. എറണാകുളത്ത് സിപിഐഎമ്മിന്റെ കണ്ണിലെ കരടാകുമെന്ന് കരുതിയാണ് ഈ പ്രതികാര നടപടി. സർക്കാർ കേരളത്തിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കിറ്റെക്‌സ് അധികൃതരെ വിളിച്ച് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും […]

Read More
 സുജിത് ഭക്തന്‍ ചിത്രങ്ങളും വീഡിയോയും  പകര്‍ത്തിയത് അനുമതിയില്ലാതെ; റിപ്പോര്‍ട്ട് നല്‍കി വനംവകുപ്പ്

സുജിത് ഭക്തന്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് അനുമതിയില്ലാതെ; റിപ്പോര്‍ട്ട് നല്‍കി വനംവകുപ്പ്

വ്ളോഗര്‍ സുജിത് ഭക്തന്‍ സംരക്ഷിത വനമേഖലയില്‍ നിന്ന് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് അനുമതിയില്ലാതെയെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അതേസമയം സുജിത് ഭക്തന്‍ സഞ്ചരിച്ച ഇടമലക്കുടി സംരക്ഷിത വനമേഖലയല്ലെന്നും സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തില്‍ നിന്നും സുജിത് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും മൂന്നാര്‍ റേഞ്ച് ഓഫീസറായ എസ്. ഹരീന്ദ്രകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഡിഎഫ്ഒ പി .ആര്‍ സുരേഷിന് കൈമാറി. ഡീന്‍ കുര്യാക്കോസ് എംപിക്കൊപ്പമുള്ള സുജിത് ഭക്തന്റെ ഇടമലക്കുടി യാത്ര വലിയ വിവാദമായിരുന്നു. ഒരു കൊവിഡ് കേസുപോലുമില്ലാത്ത ഇടമലക്കുടിയില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കുന്നതില്‍ […]

Read More
 കോവാക്സിൻ 77.8 ശതമാനം ഫലപ്രദം;ഡെൽറ്റ വകഭേദത്തിനെയും പ്രതിരോധിക്കും;മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പുറത്ത് വിട്ട് ഭാരത് ബയോടെക്

കോവാക്സിൻ 77.8 ശതമാനം ഫലപ്രദം;ഡെൽറ്റ വകഭേദത്തിനെയും പ്രതിരോധിക്കും;മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പുറത്ത് വിട്ട് ഭാരത് ബയോടെക്

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ ഹൈദരാബാദ് ആസ്ഥാനമായ കമ്പനി പുറത്തുവിട്ടത്. രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ കോവാക്സിൻ 93.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും പരീക്ഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചു കൊണ്ട് ഭാരത് ബയോടെക് പറഞ്ഞു.കോവിഡിന്റെ ഡെൽറ്റ വകഭേദമായ ബി.1.617.2 ന് എതിരെ കോവാക്സിൻ 65.2 ശതമാനം വരെ ഫലപ്രദമാണെന്നും […]

Read More
 രണ്ടരക്കോടിയിലധികം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രണ്ടരക്കോടിയിലധികം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍. രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാന ഓഫീസിലെ ലാപ്ടോപില്‍ സുക്ഷിച്ചിരുന്ന വിവരങ്ങള്‍ ചോര്‍ന്നെന്നാണ് പരാതി. ഇത് പ്രകാരം ഐടി ആക്ട്, ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പുറമെ സമൂഹിക മാധ്യമങ്ങളിലൂടെ ഇവ […]

Read More
 അങ്കമാലിയില്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ ഓപ്പറേഷന്‍; മൂന്ന് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റില്‍

അങ്കമാലിയില്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ ഓപ്പറേഷന്‍; മൂന്ന് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റില്‍

എറണാകുളത്തെ അങ്കമാലി കിടങ്ങൂര്‍, അത്താണി പ്രദേശങ്ങളില്‍ നിന്നും തമിഴ്‌നാട് തീവ്രവാദ വിരുദ്ധ സേനയും ക്യു ബ്രാഞ്ച് സംഘവും ചേര്‍ന്ന് ശ്രീലങ്കന്‍ സ്വദേശികളെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റു ചെയ്തു. രാജ്യാന്തര ബന്ധമുള്ള ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. മൂന്നു പേരെയും നെടുമ്പാശേരിയിലെ എടിഎസ് കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. കിടങ്ങൂരില്‍ തമിഴ്‌നാട് സ്വദേശികള്‍ എന്ന പേരില്‍ വാടകയ്ക്കു താമസിച്ചിരുന്ന ശരവണന്‍, കുമാര്‍ എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായത്. കിടങ്ങൂര്‍ ഓക്‌സിലിയം കോളജിന്റെ സമീപത്തുള്ള വാടക വീട്ടില്‍ നിന്നാണ് ഒരാളുടെ അറസ്റ്റ്. […]

Read More
 ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശം;കിരണിന് വേണ്ടി ബി.എ. ആളൂര്‍ കോടതിയില്‍

ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശം;കിരണിന് വേണ്ടി ബി.എ. ആളൂര്‍ കോടതിയില്‍

വിസ്മയ മരണക്കേസുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്കു മാറ്റി. ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്.വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കോടതി നടപടി ആരംഭിച്ചപ്പോൾത്തന്നെ ആദ്യ കേസായി വിസ്മയ കേസ് വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു. ഉച്ചയ്ക്ക് 12നാണ് കേസ് വീണ്ടും വിളിച്ചത്. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കിരണിന് ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂർ കോടതിയിൽ പറഞ്ഞു. കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പോലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. […]

Read More
 റഫാല്‍ ഇടപാട്; അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്

റഫാല്‍ ഇടപാട്; അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്

റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്. യുദ്ധവിമാന ഇടപാട് കൂടിയ വിലയ്ക്കാണ് നടത്തിയതെന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക ജഡ്ജിയെ ഇതിനായി നിയമിച്ചിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കും. അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍. 56000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങള്‍ […]

Read More