44,111 പുതിയ കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ 738 മരണം

44,111 പുതിയ കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ 738 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു . 738 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,05,02,362 ആയി. ഇതുവരെ 3,05,02,362 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,95,533 ആയി കുറഞ്ഞു. ഭാരത് ബയോടെകിന്റെ കോവാക്സിൻ രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളിൽ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ കോവാക്സിൻ 93.4 ശതമാനം […]

Read More
 ഇന്നും നാളെയും ലോക്ഡൗണ്‍; അവശ്യസേവനങ്ങള്‍ക്കു മാത്രം അനുമതി

ഇന്നും നാളെയും ലോക്ഡൗണ്‍; അവശ്യസേവനങ്ങള്‍ക്കു മാത്രം അനുമതി

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണ്‍ തുടരും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലോക്ഡൗണ്‍ തുടരുന്നത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക. പൊതുഗതാഗതത്തിന് അനുമതി ഉണ്ടാകില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസുകാരെയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ […]

Read More
 കള്ളക്കടത്ത് സ്വർണം ‘പൊട്ടിക്കാന്‍’ സഹായിച്ചത് കൊടിസുനിയും ഷാഫിയുമെന്ന് അര്‍ജുന്‍ ആയങ്കി

കള്ളക്കടത്ത് സ്വർണം ‘പൊട്ടിക്കാന്‍’ സഹായിച്ചത് കൊടിസുനിയും ഷാഫിയുമെന്ന് അര്‍ജുന്‍ ആയങ്കി

വിവിധ സംഘങ്ങള്‍ കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ തങ്ങളെ സഹായിച്ചത് ടി.പി. കൊലക്കേസ് പ്രതികളാണെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി.കവര്‍ച്ചചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ ലാഭ വിഹിതം ഇവര്‍ക്ക് നല്‍കിയിരുന്നെന്നും ഒളിവില്‍ പോകാന്‍ അടക്കം ഇവരുടെ സഹായം ലഭിച്ചെന്നും അര്‍ജുന്‍ കസ്റ്റംസിന് മൊഴി നല്‍കി. അതേസമയം, കരിപ്പൂരില്‍ ഏറ്റവും ഒടുവില്‍ നടന്ന സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നാണ് അര്‍ജുന്റെ മൊഴി.ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണം പൊട്ടിക്കാന്‍ സഹായിച്ചു എന്നാണ് കസ്റ്റംസിന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. […]

Read More
 ജില്ലയിൽ ഇന്ന് 1180 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1180 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1180 പേർക്ക് കോവിഡ് രോഗമുക്തി 554 , ടി.പി.ആര്‍ 11.07 % ജില്ലയില്‍ ഇന്ന് 1180 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1167 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10808 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 554 പേര്‍ കൂടി രോഗമുക്തി നേടി. 11.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. […]

Read More
 സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ള മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു തിരുവനന്തപുരം കളക്ടര്‍ അറിയിച്ചു. ഇന്നു(02 ജൂലൈ) മുതല്‍ ജൂലൈ ആറു വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍അറബിക്കടലിലും ഇന്നും നാളെയും (ജൂലൈ 02, 03) വടക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്നു മുതല്‍ […]

Read More
 നിര്യാതനായി

നിര്യാതനായി

കുന്ദമംഗലം ആക്കോളി വടക്കയില്‍ മാമു (67) നിര്യാതനായി. പരേതയായ പാത്തുമ്മയാണ് ഭാര്യ.മക്കള്‍: പരേതനായ റഫീഖ് (ജവാന്‍), റിയാസ്, മൂസ, അഷ്‌റഫ്, റസാഖ്, സിദ്ധിഖ്, റാബിയ, ഹസീന ഖബറടക്കം രാത്രി 8 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍

Read More
 ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും;ഓരോ പോസ്റ്റിനും കോടികൾ

ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും;ഓരോ പോസ്റ്റിനും കോടികൾ

2021 ലെ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും. പട്ടികയിൽ 27-ാം സ്ഥാനത്താണ് പ്രിയങ്ക. ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക ചെയ്യുന്ന ഓരോ പ്രൊമോഷണൽ പോസ്റ്റിനും 403,000 ഡോളർ (ഏകദേശം 3 കോടി) ആണ് താരത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 19-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രിയങ്കയുടെ വരുമാനം ഗണ്യമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 23-ാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി ഇത്തവണ 20-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് […]

Read More
 ടോക്കിയോ ഒളിംപിക്‌സില്‍ ടെന്നീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാനിയ-അങ്കിത സഖ്യം

ടോക്കിയോ ഒളിംപിക്‌സില്‍ ടെന്നീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാനിയ-അങ്കിത സഖ്യം

ടോക്കിയോ ഒളിമ്പിക്‌സ് ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സാ-അങ്കിതാ റെയ്‌ന സഖ്യം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. വ്യാഴാഴ്ചയാണ് ഔദ്യോഗികമായി ഇതിനുള്ള സ്ഥിരീകരണം വന്നത്. സാനിയയുടെ നാലാമത്തെ ഒളിമ്പിക്‌സാണ് ഇത് . ഇതോടുകൂടി നാലു ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന അപൂര്‍വ റെക്കോര്‍ഡും സാനിയക്ക് സ്വന്തമാവും. I congratulate @mirzasania and @ankita_champ, who will represent India in Women’s Doubles Tennis at #Tokyo2020 after entries were officially announced. This […]

Read More
 കിറ്റെക്‌സിനു തമിഴ്‌നാട്ടിലേക്കു ക്ഷണം;

കിറ്റെക്‌സിനു തമിഴ്‌നാട്ടിലേക്കു ക്ഷണം;

കേരളത്തിലെ വ്യവസായ നിക്ഷേപത്തില്‍ നിന്നു പിന്‍വാങ്ങിയെന്ന് പ്രഖ്യാപിച്ച കിറ്റക്‌സ് ഗ്രൂപ്പിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണം.3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി കിറ്റെക്സിനെ ക്ഷണിച്ചു. തമിഴ് വ്യവസായ വകുപ്പിന്റെ ക്ഷണകത്ത് കിട്ടിയെന്ന് എം ഡി സാബു ജേക്കബ് പറഞ്ഞു. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ ക്ഷണം. വ്യവസായം തുടങ്ങാൻ നിരവധി ആനുകൂല്യങ്ങൾ തമിഴ്നാട് വാഗ്ദാനം ചെയ്തുവെന്നും കിറ്റെക്സ് അറിയിച്ചു.

Read More