വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സാമ്പത്തിക സഹായം; തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സാമ്പത്തിക സഹായം; തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിടാന്‍ പുതിയ തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍. കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ സക്കാത്ത് ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കൂവെന്നാണ് സക്കാത്ത് ഫൗണ്ടേഷന്‍ (സി സെഡ് എഫ്) വ്യക്തമാക്കുന്നത്. 2015ലാണ് വിദ്യാസമ്പന്നരായ ഒരു കൂട്ടം മുസ്ലീം യുവാക്കളുടെ നേതൃത്വത്തില്‍ ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുസ്ലീം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായാണ് സി സെഡ് എഫ് ഫണ്ട് നല്കുന്നത്. എന്നാല്‍ ഈ വര്‍ഷം ഫണ്ട് […]

Read More
 ഡെൽറ്റ പ്ലസ് മാത്രമല്ല ഈ വകഭേദങ്ങളും ലോകത്തിന് ഭീഷണി

ഡെൽറ്റ പ്ലസ് മാത്രമല്ല ഈ വകഭേദങ്ങളും ലോകത്തിന് ഭീഷണി

കൊറോണ ​വൈറസി​െൻറ ഡെൽറ്റ പ്ലസ്​ വകഭേദം​ രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുകയാണ്. 2020 ഡിസംബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റയിൽനിന്ന്​ വകഭേദം സംഭവിച്ച വൈറസാണ്​ ഡെൽറ്റ പ്ലസ്​. നിലവിൽ 12ഒാളം സംസ്​ഥാനങ്ങളിൽ ഡെൽറ്റ പ്ലസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തു. 50ഒാളം ജീവനും കവർന്നിരുന്നു.​. വാക്​സിനും പ്രത്യേക മരുന്നുകൾക്കും ഇൗ വകഭേദം വി​ധേയമല്ലെന്ന വിദഗ്​ധരുടെ വിലയിരുത്തലാണ്​ ഇതി​െൻറ പ്രധാന അടിസ്​ഥാനം. എന്നാൽ, ലോകത്ത്​ ഡെൽറ്റ പ്ലസ്​ മാത്രമല്ല ആശങ്ക സൃഷ്​ടിക്കുന്നതെന്നാണ്​ പുതിയ വിവരം. ഡെൽറ്റ പ്ലസിനെ പോലെയല്ലെങ്കിലും രാജ്യത്തി​െൻറ സമ്പദ്​വ്യവസ്​ഥയെ വീണ്ടും […]

Read More
 മൂന്നാം ദിവസവും വട്ടമിട്ട് ഡ്രോൺ;എല്ലാരാജ്യങ്ങളും ഗൗരവമായി കാണണമെന്ന് യുഎന്നില്‍ ഇന്ത്യ

മൂന്നാം ദിവസവും വട്ടമിട്ട് ഡ്രോൺ;എല്ലാരാജ്യങ്ങളും ഗൗരവമായി കാണണമെന്ന് യുഎന്നില്‍ ഇന്ത്യ

തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മു കശ്മീരിൽ ഡ്രോൺ കണ്ടെത്തി. ഇതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ജമ്മുവിലെ സുഞ്ച്വാൻ സൈനിക ക്യാമ്പിന് സമീപമാണ് ഇത്തരത്തിൽ ഡ്രോൺ കണ്ടെത്തിയത്. പുലര്‍ച്ചെ 2.30 ഓടെ കുഞ്ച്വാനി, സുഞ്ച്വാൻ കലുചക് എന്നീ പ്രദേശത്താണ് സൈന്യം ശ്രദ്ധിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇത്തരത്തിൽ ഡ്രോണുകള്‍ കണ്ടെത്തിയത്. ജമ്മുവിൽ നിന്നും ഒരു ഡ്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിൽ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.തീവ്രവാദത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് രാജ്യങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് യുഎന്നില്‍ ഇന്ത്യ ഉന്നയിച്ചു. […]

Read More
 നിയമസഭാ സ്പീക്കറിന്റെ പി എ ചമഞ്ഞ് തട്ടിപ്പ് ; പ്രതി അറസ്റ്റിൽ

നിയമസഭാ സ്പീക്കറിന്റെ പി എ ചമഞ്ഞ് തട്ടിപ്പ് ; പ്രതി അറസ്റ്റിൽ

നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പിഎ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂരിലെ ഫ്‌ളാറ്റില്‍നിന്ന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. മുണ്ടക്കയത്തും ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. 2019ല്‍ തിരുവനന്തപുരത്ത് ജോലി തട്ടിപ്പ് നടത്തിയതിനും പ്രവീണ്‍ അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോട്ടയം കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പ് തുടര്‍ന്നത്. കഴിഞ്ഞ ദിവസം കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതി സ്പീക്കറെ വിളിച്ചതോടെയാണ് തട്ടിപ്പു വിവരം പുറത്തുവന്നത്. സ്പീക്കറുടെ […]

Read More
 ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ സമയം എടുത്തേക്കാം; മയൂഖയ്ക്ക് മറുപടിയുമായി പൂങ്കുഴലി ഐപിഎസ്

ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ സമയം എടുത്തേക്കാം; മയൂഖയ്ക്ക് മറുപടിയുമായി പൂങ്കുഴലി ഐപിഎസ്

പീഡനത്തിന് ഇരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന ഒളിംപ്യന്‍ മയൂഖ ജോണിയുടെ ആരോപണത്തില്‍ പ്രതികരണവുമായി തൃശൂര്‍ റൂറല്‍ എസ്പി ജി.പൂങ്കുഴലി ഐപിഎസ്. കേസിനാസ്പദമായ സംഭവം നടന്നിട്ട് വര്‍ഷങ്ങളായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്ന് റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായും പൂങ്കുഴലി ഐപിഎസ് കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ കേസ് പരിശോധിച്ചു, ഇതുവരെ അന്വേഷണത്തില്‍ ഒരു വീഴ്ചയുണ്ടതായി കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പരാതിയായതിനാല്‍ കേസില്‍ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം […]

Read More
 ‘വൺ നേഷൻ, വൺ റേഷൻ കാർഡ്’ ;ജൂലൈ 31 നകം നടപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

‘വൺ നേഷൻ, വൺ റേഷൻ കാർഡ്’ ;ജൂലൈ 31 നകം നടപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

ജൂലൈ 31 നകം ‘വൺ നേഷൻ, വൺ റേഷൻ കാർഡ്’ പദ്ധതി നടപ്പാക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. അതേസമയം, കോവിഡ് -19 സാഹചര്യം നിലനിൽക്കുന്നതുവരെ കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യറേഷൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ […]

Read More
 സെന്‍ട്രല്‍ വിസ്ത;നിർമാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതിയും

സെന്‍ട്രല്‍ വിസ്ത;നിർമാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതിയും

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതിയും . കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് നിര്‍മ്മാണമെന്ന് സര്‍ക്കാരും നിര്‍മ്മാണ കമ്പനിയും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി തീരുമാനം. ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീംകോടതിയും ആവര്‍ത്തിക്കുകയായിരുന്നു. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹരജി ദല്‍ഹി ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ […]

Read More
 പ്രചരിക്കുന്ന വാര്‍ത്ത വ്യാജം; മഞ്ചേശ്വരത്ത് സ്ഥലപ്പേര് മാറ്റുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്ന് ജില്ലാ കളക്ടര്‍

പ്രചരിക്കുന്ന വാര്‍ത്ത വ്യാജം; മഞ്ചേശ്വരത്ത് സ്ഥലപ്പേര് മാറ്റുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്ന് ജില്ലാ കളക്ടര്‍

കേരള കര്‍ണാടക ബന്ധം മോശമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. കന്നഡ സ്ഥലപ്പേരുകള്‍ മാറ്റുമെന്ന തരത്തില്‍ ഉയരുന്ന വാര്‍ത്ത അസംബന്ധമെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു പ്രതികരിച്ചു. സര്‍ക്കാര്‍തലത്തില്‍ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫും വ്യക്തമാക്കി. പ്രചാരണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് യുഡിഎഫിന്റെ ആരോപണം. കന്നഡയിലുള്ള സ്ഥലപ്പേരുകള്‍ മാറ്റാന്‍ ഒരു നീക്കവും സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്‌റഫ് ചില ആളുകളുടെ ഗൂഢ നീക്കമാണ് പ്രചാരണത്തിന് പിന്നിലെന്ന് ആരോപിച്ചു. വ്യാജ വാര്‍ത്ത […]

Read More
 രണ്ടാം ഡോസ് വാക്സിനേഷന് എത്തിയ 65 കാരന് രണ്ടു തവണ കുത്തിവെപ്പ് നടത്തിയതായി പരാതി

രണ്ടാം ഡോസ് വാക്സിനേഷന് എത്തിയ 65 കാരന് രണ്ടു തവണ കുത്തിവെപ്പ് നടത്തിയതായി പരാതി

ആലപ്പുഴയില്‍ രണ്ടാം ഡോസ് വാക്‌സിനേഷനായി എത്തിയ 65കാരന് രണ്ടു തവണ കുത്തിവെയ്പ് നടത്തിയതായി പരാതി. കരുവാറ്റ ഇടയിലില്‍ പറമ്പില്‍ ഭാസ്‌കരനാണ് രണ്ടു തവണ കുത്തിവെയ്പ് നടത്തിയത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇന്നലെയാണ് സംഭവം. ഇടവേളയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനാണ് ഭാസ്‌കരന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയത്. വാക്‌സിന്റെ രണ്ടാം കൗണ്ടറില്‍ വച്ചാണ് വീണ്ടും വാക്‌സിന്‍ നല്‍കിയത്. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോ എന്ന ആദ്യ കൗണ്ടറിലെ ചോദ്യത്തിന് പ്രഷറിന് മരുന്ന് കഴിക്കുന്നതായി ഭാസ്‌കരന്‍ […]

Read More
 സുജിത് ഭക്തനൊപ്പമുള്ള എം.പിയുടെ ഇടമലക്കുടി യാത്ര വിവാദത്തില്‍; പൊലീസ് അന്വേഷണം തുടങ്ങി

സുജിത് ഭക്തനൊപ്പമുള്ള എം.പിയുടെ ഇടമലക്കുടി യാത്ര വിവാദത്തില്‍; പൊലീസ് അന്വേഷണം തുടങ്ങി

ഇടമലക്കുടിയിലേക്ക് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് വ്‌ലോഗര്‍ സുജിത് ഭക്തനൊപ്പം നടത്തിയ യാത്രയും ട്രാവല്‍ വ്‌ലോഗും വിവാദത്തില്‍.ഒന്നര വർഷമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ആദിവാസി ഗ്രാമമാണ് ഇടമലക്കുടി.കൊവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എം.പി ഉല്ലാസയാത്ര നടത്തിയെന്ന് സിപിഐ ആരോപിക്കുന്നു. ഇടുക്കി എം.പിക്കും വ്‌ലോഗര്‍ സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എഐഎസ്എഫ് പൊലീസിലും പരാതി നല്‍കി. മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം […]

Read More