അറിയിപ്പുകൾ

അറിയിപ്പുകൾ

ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ടെട്രാ എക്‌സ് മോഡല്‍ ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി സഹായ ഉപകരണ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ടു ലക്ഷം രൂപയാണ് ഒരു ഉപകരണത്തിന്റെ വില. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനാണ് ഉപകരണം ലഭ്യമാക്കിയത്. 40 ശതമാനത്തിലധികം വൈകല്യമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാത്തതുമായവരെയാണ് വിതരണത്തിന് പരിഗണിച്ചത്. മായനാട് ഭിന്നശേഷി സദനില്‍ […]

Read More

സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ 35 വിദ്യാർത്ഥികൾക്ക് അക്ഷരദീപം തെളിഞ്ഞു

സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിന് സ്മാർട്ട്‌ ഫോൺ സൗജന്യമായി നൽകുന്ന അക്ഷര ദീപം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ 35 വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ നൽകി . ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അക്ഷര ദീപത്തിന്റെ ഔപചാരിക ഉത്ഘാടന ചടങ്ങ് ഇന്ന് മാവൂർ ജി. എം. യു. പി. സ്കൂളിൽ വെച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ […]

Read More
 സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്​. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്​. ഇനി മുതൽ ടി.പി.ആർ ആറ്​ ശതമാനത്തിന്​ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ്​ മുതൽ 12 വരെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങൾ ബി കാറ്റഗറിയിലായിരിക്കും. 12 മുതൽ 18 വരെയുള്ള പ്രദേശങ്ങൾ സി കാറ്റഗറിയിലും. ഇവിടെ ലോക്​ഡൗണായിരിക്കും ഉണ്ടാവുക. 18ന്​ മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിലുമാവും […]

Read More
 സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍

സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍

മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന് കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. […]

Read More
 മോഡേണ വാക്‌സിന് ഇന്ത്യയില്‍ അനുമതി

മോഡേണ വാക്‌സിന് ഇന്ത്യയില്‍ അനുമതി

അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക. ഇന്ത്യയില്‍ ഉപയോഗത്തിനുള്ള അനുമതി തേടി സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മോഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്. മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് സിപ്ലയുടെ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരു വാക്‌സിന് അടിയന്തര ഉപയോഗത്തിന് യുഎസ്എഫ്ഡിഎയുടെ […]

Read More
 പഞ്ചാബില്‍ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അരവിന്ദ് കെജ്‌രിവാള്‍

പഞ്ചാബില്‍ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അരവിന്ദ് കെജ്‌രിവാള്‍

പഞ്ചാബില്‍ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അരവിന്ദ് കെജ്‌രിവാള്‍. വാരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും കെജ്‌രിവാള്‍ ഉറപ്പുനല്‍കി. ” ഇത് കെജ്രിവാളിന്റെ വാഗ്ദാനമാണ്, ക്യാപ്റ്റന്റെ പാഴ് വാക്കല്ല. ഞങ്ങള്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നു. 5 വര്‍ഷത്തിനുശേഷവും ക്യാപ്റ്റന്റെ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. അതിനാല്‍, നിങ്ങള്‍ക്കത് സ്വയം കാണാന്‍ കഴിയും, ‘ കെജ്‌രിവാള്‍ പറഞ്ഞു. രണ്ട് ലൈറ്റുകളും ഫാനും ഉള്ള ഒരാള്‍ക്ക് പ്രതിമാസം 50,000 […]

Read More
 ഒരു മാസത്തിനുള്ളില്‍ 11 തവണ പരിശോധന;സർക്കാരുമായി ഒപ്പിട്ട 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറി കിറ്റെക്‌സ്

ഒരു മാസത്തിനുള്ളില്‍ 11 തവണ പരിശോധന;സർക്കാരുമായി ഒപ്പിട്ട 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറി കിറ്റെക്‌സ്

തുടര്‍ച്ചയായ കിറ്റക്‌സ് സ്ഥാപനങ്ങളിലേക്കുള്ള പരിശോധനാ നടപടികള്‍ക്ക് മറുപടിയായി സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി സാബു ജേക്കബിന്റെ പ്രഖ്യാപനം. കഴിഞ്ഞ ഒരുമാസമായി കിറ്റെക്‌സില്‍ പലവകുപ്പുകളുടെയും കീഴില്‍ പരിശോധന നടത്തിയിരുന്നു. പതിനൊന്ന് തവണയാണ് വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പക്ഷെ ഇത്തരത്തില്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ കാരണങ്ങളാല്‍ സര്‍ക്കാരിന്‍റെ തുടര്‍വികസനപദ്ധതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് കിറ്റെക്‌സ് എം ഡി പറഞ്ഞു. 2020ല്‍ കൊച്ചിയില്‍ […]

Read More
 ഇന്ധനവില വര്‍ധനവിനെതിരേ സമരമല്ല നികുതിയിളവാണു വേണ്ടത് ; കെ. സുധാകരന്‍

ഇന്ധനവില വര്‍ധനവിനെതിരേ സമരമല്ല നികുതിയിളവാണു വേണ്ടത് ; കെ. സുധാകരന്‍

ഇന്ധനവില വര്‍ധനവിനെതിരേ എല്‍ഡിഎഫ് പ്രക്ഷോഭമല്ല നടത്തേണ്ടത് പകരം നികുതിയിളവാണ് ജനങ്ങള്‍ക്കു നല്‍കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അതിനു തയാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സമരത്തെ ജനം പുച്ഛിച്ചു തള്ളും. ഇന്ധനവില നൂറു രൂപ കടന്നപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു പിടിച്ചുവാങ്ങുന്നത് 22.71 രൂപയുടെ നികുതിയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുന്നത് 32.90 രൂപയും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊളളയടിക്കുന്നത്. കോവിഡ് […]

Read More
 മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും സ്വര്‍ണക്കടത്തില്‍ പങ്ക്’; ആരോപണവുമായി ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും സ്വര്‍ണക്കടത്തില്‍ പങ്ക്’; ആരോപണവുമായി ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സിപിഎം ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.അന്വേഷണം മുന്നോട്ട് പോവുമ്പോള്‍ പല പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ഇതിലേക്ക് കൃത്യമായ അന്വേഷണം പോവേണ്ടതുണ്ട്,’ ഷാഫി പറമ്പില്‍ പറഞ്ഞു സിപിഐഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും […]

Read More
 കൊറോണ വൈറസ് 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍

കൊറോണ വൈറസ് 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍

കൊറോണ വൈറസ് മഹാമാരി ഏകദേശം 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഡിഎൻ‌എയിൽ പരിണാമ മുദ്ര പതിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.വാക്സിനേഷൻ വഴി ഇപ്പോഴത്തെ കോവിഡ് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും പഠനം പറയുന്നു അന്നത്തെ കൊറോണ വൈറസ് ആ പ്രദേശങ്ങളെ വർഷങ്ങളോളം ബാധിച്ചു. ഇപ്പോള്‍ സംഭവിക്കുന്നത് തലമുറകള്‍ കഴിഞ്ഞും തുടര്‍ന്നേക്കാം. ഇത് നമ്മളെ ആശങ്കപ്പെടുത്തേണ്ട വസ്തുതയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് എന്‍‍റാഡ് പറഞ്ഞു. കറന്‍റ് ബയോളജി ജേണലിലാണ് ഗവേഷണത്തിന്‍റെ വിശദാംശങ്ങള്‍ […]

Read More