ഐ എസ് ആർ ഒ ചാരക്കേസ്; സിബിഐ സംഘം നാളെ കേരളത്തിലെത്തും
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണത്തിനായി നാളെ സിബിഐ സംഘം കേരളത്തിലെത്തും. എട്ടംഗ അന്വേഷണ സംഘമാണ് നാളെ തിരുവനന്തപുരത്തെത്തുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സംഘം ചോദ്യം ചെയ്യും. നമ്പി നാരായണനില്‍ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും.അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി, ഡിഐജി തുടങ്ങിയവര്‍ ചൊവ്വാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് സൂചന.സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ ആകെ 18 പ്രതികളുള്ള കേസില്‍ ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ സിബി മാത്യൂസിന് ഇടക്കാല ജാമ്യം നല്‍കിയതിനെ […]
Read More
