വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീല്‍ ചെയ്തു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണവും കാറും കേസില്‍ തൊണ്ടിമുതലായി പരിഗണിക്കും. അതേസമയം, വിസ്മയയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും.

Read More
 പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീംകോടതി വിമര്‍ശനം

പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീംകോടതി വിമര്‍ശനം

കേരളത്തിനും ആന്ധ്രപ്രദേശിനും പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ വിമര്‍ശനം. രാജ്യത്ത് ഇപ്പോഴും കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ കുട്ടികളെ അപകടത്തില്‍ ആക്കാനാകില്ല. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പരീക്ഷ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തില്‍ കേരളം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു. പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നല്‍കിയ സത്യവാങ്മൂലങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. അഞ്ച് […]

Read More
 ജോസഫൈനെതിരെ പ്രതിഷേധം ശക്തം; പെണ്‍പിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെരുതെ വിടരുതെന്ന് പ്രതികരിച്ച് ശാരദക്കുട്ടി

ജോസഫൈനെതിരെ പ്രതിഷേധം ശക്തം; പെണ്‍പിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെരുതെ വിടരുതെന്ന് പ്രതികരിച്ച് ശാരദക്കുട്ടി

ഗാര്‍ഹിക പീഡനപരാതി നല്‍കിയ സ്ത്രീയോട് മോശമായി പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തുവന്നു. മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി. ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം എന്നായിരുന്നു എം.സി. ജോസഫൈന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതിയത്. ‘ഭര്‍തൃഗൃഹമോ […]

Read More
 ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു;സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പ്രതികള്‍

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു;സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പ്രതികള്‍

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതിലെ ഗൂഢാലോചനയില്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന സിബി മാത്യൂസ്, ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍ബി ശ്രീകുമാര്‍, ചാരക്കേസ് ആദ്യം അന്വേഷിച്ച എസ് വിജയന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നേരത്തെ സുപ്രീം കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. കേസിലേക്കു നയിച്ച സാഹചര്യം പഠിച്ച ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് കോടതി നിര്‍ദേശം. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍ ഉണ്ടെന്നും […]

Read More
 കള്ളന്‍മാര്‍ക്കെല്ലാം മോദിയെന്നാണ് പേരെന്ന പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ഗുജറാത്തിലെ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി

കള്ളന്‍മാര്‍ക്കെല്ലാം മോദിയെന്നാണ് പേരെന്ന പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ഗുജറാത്തിലെ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. ബി.ജെ.പി. എം.എല്‍.എ. പൂര്‍ണേഷ് മോദി നല്‍കിയ കേസിലാണ് രാഹുല്‍ ഹാജരായത്. മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാണ് കേസ്. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എന്‍. ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ 2019 ഏപ്രില്‍ 13ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. രാഹുലിന്റെ പ്രസംഗം മോദി സമുദായത്തെ […]

Read More

കോവിഡ് ഡെല്‍റ്റ പ്ലസ് ; ഇന്ത്യയിൽ ആദ്യ മരണം മധ്യപ്രദേശില്‍

കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം മധ്യപ്രദേശില്‍. മധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് ഡെല്‍റ്റപ്ലസ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ജീനോ സീക്വന്‍സിങ്ങിലൂടെയാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയതെന്ന് ഉജ്ജ്വയ്ന്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. റൗനാക് പറഞ്ഞു.മധ്യപ്രദേശില്‍ അഞ്ചുപേര്‍ക്കാണ് കോവിഡ് ഡെല്‍റ്റാപ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിന് പുറമെ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. സ്ത്രീയുടെ ഭര്‍ത്താവിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇയാള്‍ രണ്ട് […]

Read More
 ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും ലോകാരോഗ്യ സംഘടന

ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും ലോകാരോഗ്യ സംഘടന

ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ് ഇതില്‍ 11 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്തെ 170 രാജ്യങ്ങളിലാണ് വൈറസിന്റെ ആല്‍ഫാ വകഭേദം സ്ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു. ആല്‍ഫയേക്കാള്‍ വ്യാപനശേഷി വര്‍ധിച്ച വൈറസ് വകഭേദമാണ് ഡെല്‍റ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ […]

Read More
 രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യ

രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യ

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാകും വാക്‌സിനേഷന്‍ ആരംഭിക്കുക. കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിനേഷന്‍ ആരംഭിക്കും. രാജ്യം വിപുലമായ തയാറെടുപ്പുകലാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കാനായി നടത്തിവരുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദിപ് ഗുലെറിയ അറിയിച്ചു. കൊവാക്‌സിന്‍ ആയിരിക്കും കുട്ടികള്‍ക്ക് ആദ്യം ലഭ്യമാകുന്നത്. എന്നാല്‍ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ തീരുമാനം. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. […]

Read More
 100 രൂപ 9 പൈസ; സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

100 രൂപ 9 പൈസ; സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ. 100 രൂപ 9 പൈസയാണ് പൂപ്പാറയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില. പെട്രോളിനും 26 പൈസയും ഡീസലിന് 7 പൈസയുമാണ് ഇന്ന് വർധിച്ചത്. ഈ മാസം 24 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 13 തവണയാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോൾ വില നൂറ് കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ലഡാക്ക് […]

Read More
 കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനാല്‍ മര്‍ദ്ദനമേറ്റ സംഭവം; രാജിവെക്കുന്നതായി അറിയിച്ച് ഡോക്ടര്‍

കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനാല്‍ മര്‍ദ്ദനമേറ്റ സംഭവം; രാജിവെക്കുന്നതായി അറിയിച്ച് ഡോക്ടര്‍

കോവിഡ് ഡ്യൂട്ടിക്കിടയില്‍ തന്നെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ രാജി. ഫേസ്ബുക്കിലൂടെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവെയ്ക്കുകയാണെന്ന് അറിയിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ മെയ് 14നാണ് സിപിഒ ആയ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം […]

Read More