ഇരുപത്തിനാല് മണിക്കൂറിനിടെ 54,069 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു; 1,321 മരണം

ഇരുപത്തിനാല് മണിക്കൂറിനിടെ 54,069 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു; 1,321 മരണം

രാജ്യത്ത് കോവിഡ് രോഗികൾ അരലക്ഷത്തിന് മുകളിൽ. ഇന്നലെ 54,069 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 68,885 പേര്‍ രോഗമുക്തി നേടി. 1,321 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ 6,27,057പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,82,778 ആയി. ഇതില്‍ 2,90,63,740 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് മരണം 3,91,981.. […]

Read More
 ജില്ലയില്‍ ഇന്ന് 893 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 893 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 893 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10324 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 941 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 8.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9943 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.പുതുതായി വന്ന 1884 പേർ […]

Read More
 സംസ്ഥാനത്ത് ഇന്ന് 12,787  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാനസര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ

ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാനസര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ

ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കിയതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികള്‍ ഇതോടെ വീണ്ടും ആശങ്കയിലാണ്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്!സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. […]

Read More
 സേലത്ത് നാല്‍പ്പതു വയസ്സുകാരനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു

സേലത്ത് നാല്‍പ്പതു വയസ്സുകാരനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു

സേലത്ത് പൊലീസിന്റെ ലാത്തി ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ പൊലീസ് മര്‍ദിച്ചത്. മുരുകനെ പൊതുനിരത്തില്‍ വച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ ബോധരഹിതനാകുന്നത് വരെ മര്‍ദിച്ചതായി വ്യക്തമാണ്. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം […]

Read More
 ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ആര്‍.രാജീവ് ചുമതലയേറ്റു

ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ആര്‍.രാജീവ് ചുമതലയേറ്റു

ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ആര്‍.രാജീവ് ചുമതലയേറ്റു. തൃശ്ശൂര്‍, കൊല്ലം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ലെ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ട് മെഡല്‍ നേടിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ്.

Read More
 ‘സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല’; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

‘സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല’; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. മുറി വാടക സംബന്ധിച്ച പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ നിലവില്‍ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തിരിക്കുകയാണ്. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടി വ്യക്തമാക്കി. പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി വിലക്കി. പിഴവുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ […]

Read More
 ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട നദീറയുടെ കുടുംബത്തിന് ധനസഹായമായി 20 ലക്ഷം; തീരുമാനം മന്ത്രിസഭായോഗത്തില്‍

ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട നദീറയുടെ കുടുംബത്തിന് ധനസഹായമായി 20 ലക്ഷം; തീരുമാനം മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നദീറമോളുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നദീറ മരണപ്പെട്ടത്. കൊല്ലം പത്താനാപുരം സ്വദേശിയായിരുന്നു നദീറയ്ക്ക് 22 വയസായിരുന്നു. അപായ സൂചന അറിയിപ്പ് നല്‍കാതെ തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകര്‍ന്നാണ് യുവതിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. […]

Read More
 ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണി; രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സിസിടിവി സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി

ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണി; രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സിസിടിവി സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി

ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം. രഹസ്യ അന്വേഷണ വിഭാഗം നല്‍കിയ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ദൃശ്യങ്ങള്‍ വിശകലനം ചെയ്യാനാണ് അധികൃതരുടെ നീക്കം. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് അധികൃതര്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തല്‍സമയ ദൃശ്യങ്ങള്‍ വിശകലനം […]

Read More
 നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും. ജെ.ഇ.ഇ. മെയിന്‍സില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ ജൂലായ് അവസാനമോ ഓഗസ്റ്റ് മാസമോ നടത്തിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ നടത്തിയേക്കില്ല. രാജ്യവ്യാപകമായി ഒറ്റ ദിവസം എഴുത്തുപരീക്ഷ ആയി നീറ്റ് നടത്തുന്നതിനാല്‍ പ്രാദേശികമായ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കണം എന്നാണ് […]

Read More