വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടി കണ്ടുകെട്ടി;  9371 കോടിയുടെ സ്വത്ത് ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടി കണ്ടുകെട്ടി; 9371 കോടിയുടെ സ്വത്ത് ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും കൈമാറി.ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് […]

Read More
 എണ്ണക്കിണറുകള്‍ കുഴിക്കാനുള്ള ഒ.എന്‍.ജി.സിയുടെ അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍

എണ്ണക്കിണറുകള്‍ കുഴിക്കാനുള്ള ഒ.എന്‍.ജി.സിയുടെ അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളില്‍ എണ്ണക്കിണറുകള്‍ കുഴിക്കാനുള്ള ഒ.എന്‍.ജി.സിയുടെ (ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍) അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതിയാണ് അനുമതി നിഷേധിച്ചത്. അരിയലൂര്‍ ജില്ലയില്‍ പത്തും കുടലൂരില്‍ അഞ്ചും എണ്ണക്കിണറുകള്‍ കുഴിക്കാനുമുള്ള അനുമതി തേടിയായിരുന്നു ഒ.എന്‍.ജി.സി. അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പിന്നീട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. അപേക്ഷയില്‍ വനഭൂമി ഉപയോഗിക്കുന്നതിനുള്ള അനുവാദം നേടിയതിന്റെ രേഖകളില്ലെന്നും പദ്ധതി മത്സ്യങ്ങളുടെ സഞ്ചാരപദത്തെയും കടല്‍ ജീവികളുടെ ആവാസ […]

Read More
 പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കും, ശക്തമായ തെളിവുകളുള്ള കേസാണ്; വിസ്മയ കേസില്‍ പ്രതികരിച്ച് ഐജി ഹര്‍ഷിത അത്തല്ലൂരി

പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കും, ശക്തമായ തെളിവുകളുള്ള കേസാണ്; വിസ്മയ കേസില്‍ പ്രതികരിച്ച് ഐജി ഹര്‍ഷിത അത്തല്ലൂരി

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം ആരംഭിച്ചു. ഹര്‍ഷിത അത്തല്ലൂരി വിസ്മയയുടെ വീട്ടിലെത്തി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ എല്ലാ ഗൗരവവും ഉണ്ട്. ശക്തമായ തെളിവുകള്‍ ഉള്ള കേസില്‍ പ്രതികക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നല്‍കാന്‍ അന്വേഷണത്തിലൂടെ കഴിയുമെന്നും ഹര്‍ഷിത അത്തല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി […]

Read More
 ‘നിയമത്തിലായാലും മതത്തിലായാലും സ്ത്രീകളെ ബഹുമാനിക്കേണ്ടത് ഉത്തരവാദിത്തം’; പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധവുമായി വനിതാ നേതാക്കള്‍

‘നിയമത്തിലായാലും മതത്തിലായാലും സ്ത്രീകളെ ബഹുമാനിക്കേണ്ടത് ഉത്തരവാദിത്തം’; പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധവുമായി വനിതാ നേതാക്കള്‍

ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷത്തുള്ള വനിതാ അംഗങ്ങളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്‌ല റാസ, പി.എം.എല്‍. വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമത്തിലായാലും മതത്തിലായാലും സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിക്കേണ്ടതെന്നാണ് ഷെറി റഹ്മാന്‍ ട്വീറ്റ് ചെയ്തത്. ‘നമ്മുടെ മതത്തിലായാലും നിയമത്തിലായാലും സ്ത്രീകളെ ബഹുമാനിക്കുക […]

Read More
 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ബാറ്റിംഗ് നിര്‍ണായകം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ബാറ്റിംഗ് നിര്‍ണായകം

സതാംപ്ടണില്‍ മഴ നിറംകെടുത്തിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ റിസര്‍വ് ദിനത്തില്‍ പരാജയത്തില്‍നിന്നും കിരീട നഷ്ടത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇന്ത്യയെ മഴകൂടി തുണയ്ക്കാതെ രക്ഷയില്ല. വിജയപ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച ഇന്ത്യയ്ക്കു കളിയുടെ അവസാന ദിനമായ ഇന്നു തോല്‍വി ഒഴിവാക്കാന്‍ പൊരുതുക മാത്രമാണ് മാര്‍ഗം. ആകാശം ഭാഗികമായി മേഘാവൃതമാകുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണെന്ന കാലാവസ്ഥാ പ്രവചനവും വെല്ലുവിളിയാണ്. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഇരു ടീമുകളും സംയുക്ത ജേതാക്കളാകും. മഴ മാറി നിന്ന 5ാം ദിനം 32 റണ്‍സ് ലീഡ് നേടിയ […]

Read More
 ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടേക്കാന്‍ സാധ്യത

ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടേക്കാന്‍ സാധ്യത

ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ചാര്‍ജ് ചെയ്യപ്പെട്ട രാജ്യദ്രോഹ കേസില്‍ യുവ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് സ്‌റ്റേഷനില്‍ രാവിലെ 10.30ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഐഷ എത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന. നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുല്‍ത്താനയോട് 3 ദിവസം കൂടി ദ്വീപില്‍ തുടരാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ, ഇന്നലെ ഐഷ […]

Read More
 വിസ്മയയുടെ മരണം; ഐജി ഇന്ന് കൊല്ലത്ത്, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കുടുംബം

വിസ്മയയുടെ മരണം; ഐജി ഇന്ന് കൊല്ലത്ത്, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കുടുംബം

വിസ്മയയുടെ മരണത്തില്‍ കേസന്വേഷത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. ഐജി വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ അന്വേഷണനടപടികള്‍ വിലയിരുത്തും. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. ശൂരനാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിസ്മയയുടെ മാതാപിതാക്കളില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് വിസ്മയയുടെ കുടുംബം പറയുന്നത്. വാട്‌സാപ് ചാറ്റുകളും മര്‍ദനമേറ്റ ചിത്രങ്ങളും സഹിതം പൊലീസിന് കൈമാറിയെന്ന് സഹോദരന്‍ വിജിത് പറഞ്ഞു. […]

Read More
 ജാനുവിന് 25 ലക്ഷം കൂടി നല്‍കി, എത്ര പണം തരാനും സുരേന്ദ്രന്‍ തയ്യാറായിരുന്നു; വീണ്ടും വെളിപ്പെടുത്തലുകളുമായി പ്രസീത

ജാനുവിന് 25 ലക്ഷം കൂടി നല്‍കി, എത്ര പണം തരാനും സുരേന്ദ്രന്‍ തയ്യാറായിരുന്നു; വീണ്ടും വെളിപ്പെടുത്തലുകളുമായി പ്രസീത

എത്ര പണം ചോദിച്ചാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തരാന്‍ തയ്യാറായിരുന്നുവെന്നും ആദ്യം ലഭിച്ച പത്ത് ലക്ഷത്തിന് പുറമെ സി.കെ.ജാനുവിന് 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോടാണ് വെളിപ്പെടുത്തിയത്. തന്റേത് തന്നെയാണ് പുറത്തുവന്ന കെ.സുരേന്ദ്രനുമൊപ്പമുള്ള പുതിയ ഫോണ്‍ സംഭാഷണങ്ങളെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ […]

Read More
 തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിലാണ് സംഭവം. മാമ്പള്ളി സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്. 58 വയസായിരുന്നു. ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് നാല് പേര്‍ നീന്തി രക്ഷപ്പെട്ടു. തിരയില്‍പ്പെട്ട വിന്‍സെന്റിനെ കാണാതാവുകയായിരുന്നു. വ്യാപകമായി നടത്തിയ തെരച്ചിലിലാണ് വിന്‍സെന്റിന്റെ മൃതദേഹം കണ്ടെത്തിയത്.

Read More
 രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 50,848 പേർക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 50,848 പേർക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 2,99,77,861 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 2,89,26,038 പേരാണ്. ആകെ കൊവിഡ് മരണം 3,89,302 ആണ്. നിലവിൽ 6,62,521 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതിനിടെ കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, […]

Read More