ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പൊലീസിന് മുന്നില്‍ രാവിലെ 10.30 ന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യം തേടിയ ആയിഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഹാജരായ ആയിഷയെ മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി […]

Read More

സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ 580, പത്തനംതിട്ട 441, കാസർഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Read More

ജില്ലയില്‍ 817 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 817 പേര്‍ക്ക് കോവിഡ് രോഗമുക്തി 992,ടി.പി.ആര്‍ 9.99 % ജില്ലയില്‍ ഇന്ന് 817 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 806 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8370 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 992 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം […]

Read More
 ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവ് തുടങ്ങിയ ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പുതിയ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിര്‍ സത്യവാങ്മൂലം […]

Read More
 മുട്ടില്‍ മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24 ന്

മുട്ടില്‍ മരംമുറിക്കേസ്; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24 ന്

മുട്ടില്‍ മരംമുറിക്കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ നടത്തുന്ന ധര്‍ണയുടെസംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ .വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉല്‍ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കണ്ണൂരില്‍ […]

Read More
 കര്‍ണാടക സംഗീതജ്ഞ പത്മശ്രീ പാറശ്ശാല ബി പൊന്നമ്മ അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞ പത്മശ്രീ പാറശ്ശാല ബി പൊന്നമ്മ അന്തരിച്ചു

വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു. വലിയശാല തെരുവിലെ വീട്ടില്‍ ഉച്ചയ്ക്ക് 1.10 നായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2009 ല്‍ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം നേടി. എട്ടുപതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ബി.പൊന്നമ്മാളിന്റെ വിടവാങ്ങല്‍. പ്രശസ്തരും പ്രഗല്‍ഭരുമായ നിരവധി പേര്‍ അവരുടെ ശിഷ്യപരമ്പരയിലുണ്ട്. നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി.കെ. രാമചന്ദ്രന്‍, ഡോ. കെ.ഓമനക്കുട്ടി, കുമാരകേരളവര്‍മ, എം.ജി.രാധാകൃഷ്ണന്‍, കെപിഎസി രവി, പൂവരണി കെ.വി.പി.നമ്പൂതിരി തുടങ്ങിയവര്‍ […]

Read More
 പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് പൊതുഗതാഗതം ഉപയോഗിക്കുന്ന അവസരത്തിൽ ഇളവുകൾ നൽകി അമേരിക്ക

പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് പൊതുഗതാഗതം ഉപയോഗിക്കുന്ന അവസരത്തിൽ ഇളവുകൾ നൽകി അമേരിക്ക

പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് പൊതുഗതാഗതം ഉപയോഗിക്കുന്ന അവസരത്തിൽ ഇളവുകൾ നൽകി അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി). തുറസ്സായ സ്ഥലങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങൾക്കായി കാത്തിരിക്കുന്ന അവസരത്തിൽ ഇത്തരക്കാർക്ക് മാസക് നിർബന്ധമല്ലെന്ന് സിഡിസി ഇറക്കിയ പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. അതേസമയം പൊതു ഗതാഗത വാഹനങ്ങൾക്കുള്ളിൽ ഇരുകൂട്ടരും തുടർന്നും മാസ്ക് ധരിക്കണം. എന്തെങ്കിലും കഴിക്കുമ്പോഴോ, കുടിക്കുമ്പോഴോ, മരുന്നു കഴിക്കുമ്പോഴോ മാത്രമേ മാസ്ക് താഴ്ത്താൻ അനുവാദമുള്ളൂ. ശ്രവണ വൈകല്യം ഉള്ളവരുമായി സംസാരിക്കുന്ന അവസരത്തിലും മാസ്ക് താഴ്ത്താൻ സിഡിസി […]

Read More
 വിവാദ ഉത്തരവുമായി യുജിസി; വാക്‌സിന്‍ സൗജന്യമാക്കിയതില്‍ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനര്‍ സ്ഥാപിക്കാന്‍ ആഹ്വാനം

വിവാദ ഉത്തരവുമായി യുജിസി; വാക്‌സിന്‍ സൗജന്യമാക്കിയതില്‍ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനര്‍ സ്ഥാപിക്കാന്‍ ആഹ്വാനം

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനര്‍ സ്ഥാപിക്കണമെന്ന വിവാദ ഉത്തരവുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് യുജിസി ഉത്തരവ് അയച്ചിരിക്കുന്നത്. 18 കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും കത്തില്‍ പറയുന്നു. ബാനറില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പം ‘എല്ലാവര്‍ക്കും വാക്‌സിന്‍, എല്ലാവര്‍ക്കും സൗജന്യം, ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്‌സിനേഷന്‍ കാമ്പയിന്‍, നന്ദി പ്രധാനമന്ത്രി മോദി’ […]

Read More
 കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ല; കേന്ദ്ര സർക്കാർ

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ല; കേന്ദ്ര സർക്കാർ

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. വാക്‌സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12-16 ആഴ്ചകള്‍ക്ക് ഇടയില്‍ രണ്ടാം ഡോസ് എടുക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള സംബന്ധിച്ച് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. നിലവില്‍ നിശ്ചയിച്ച 12-16 ആഴ്ച ഇടവേള കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ തന്നെ നിലവിലെ ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും വി കെ പോള്‍ […]

Read More
 നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണം; ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസയച്ച് പൊലീസ്

നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണം; ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസയച്ച് പൊലീസ്

നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഐഷാ സുല്‍ത്താനയോട് ലക്ഷദ്വീപ് പൊലീസ്. ഇതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കി. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച് നോക്കുന്നതുവരെ ദ്വീപില്‍ തന്നെ തങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നാളെയോടെ ഈ കാലാവധി അവസാനിക്കുകയാണ്. നാളെ രാവിലെ 10.30ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുല്‍ത്താനയെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം മൂന്നു ദിവസം ദ്വീപ് വിട്ടു പോകരുതെന്നും മൊഴികള്‍ […]

Read More