ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും; ജൂലൈ ഒന്നിന് അവസാന വര്‍ഷ ക്ലാസ്

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും; ജൂലൈ ഒന്നിന് അവസാന വര്‍ഷ ക്ലാസ്

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും. പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളില്‍ ഇരുത്തും. പരീക്ഷാഹാളില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ വിദ്യാര്‍ഥികളെ ഇരുത്തണം. പരീക്ഷാ ക്രമീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജൂലായ് ഒന്നിന് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും. അത് വിലയിരുത്തി ക്രമേണ മറ്റു ക്ലാസുകളും ആരംഭിക്കും. തിയറി ക്ലാസുകള്‍ കോളേജ് തുറന്നാലും ഓണ്‍ലൈനായിത്തന്നെ […]

Read More
 ‘കോൾഡ് കേസ്’ ടീസർ പുറത്ത്

‘കോൾഡ് കേസ്’ ടീസർ പുറത്ത്

പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന കോൾഡ് കേസ് എന്ന സിനിമയുടെ ടീസർ പുറത്ത്. ആമസോൺ പ്രൈം വിഡിയോ ആണ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ടീസർ പുറത്തുവിട്ടത്. ഈ മാസം 30ന് ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ മറ്റൊരു ടീസർ ലീക്കായിരുന്നു. ഛായാഗ്രാഹകൻ തനു ബാലകിൻ്റെ സംവിധാന അരങ്ങേറ്റമാണ് കോൾഡ് കേസ്. ആൻ്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനാഥ് […]

Read More
 ബ്രണ്ണൻ തള്ളലിന് ബജറ്റിൽ ടാക്സ് ഇല്ലാത്തത് നന്നായി; മുഖ്യമന്ത്രിയെ പരിഹസിച്ച് പികെ അബ്ദുറബ്ബ്

ബ്രണ്ണൻ തള്ളലിന് ബജറ്റിൽ ടാക്സ് ഇല്ലാത്തത് നന്നായി; മുഖ്യമന്ത്രിയെ പരിഹസിച്ച് പികെ അബ്ദുറബ്ബ്

മുഖ്യമന്ത്രിയെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്. ബ്രണ്ണൻ തള്ളലിന് ബജറ്റിൽ ടാക്സ് ഇല്ലാത്തത് നന്നായെന്ന് പികെ അബ്ദുറബ്ബ്. . ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അബ്ദുറബിന്റെ പ്രതികരണം. അബ്ദുറബിന്റെ കുറിപ്പ് നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവർ, മക്കളെ തട്ടി കൊണ്ടു പോകാൻ പദ്ധതിയിട്ടവരെയൊക്കെ പണ്ടു ജീവനോടെ വിട്ടത്രെ.. ഞാൻ വിശ്വസിച്ചു, നിങ്ങളോ..! ബ്രണ്ണൻ തള്ളലിന് പുതിയ ബജറ്റിൽ ടാക്സൊന്നുമില്ലാത്തതു നന്നായി. ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍റെ പരാമര്‍ശത്തോടെയാണ് […]

Read More
 6-8 ആഴ്ച്ചക്കകം രാജ്യത്ത് മൂന്നാം തരംഗം; മുന്നറിയിപ്പുമായി എയിംസ് മേധാവി

6-8 ആഴ്ച്ചക്കകം രാജ്യത്ത് മൂന്നാം തരംഗം; മുന്നറിയിപ്പുമായി എയിംസ് മേധാവി

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത് ആറ് – എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകള്‍ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തല്‍. അണ്‍ലോക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തില്‍ കാണുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നു, […]

Read More
 ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എൻ. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്. ഇത് പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.എൻ. സ്പെഷ്യൽ റാപ്പോട്ടിയറാണ് കത്ത് നൽകിയത്. സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങൾ. 1979 ഏപ്രിലിൽ ഇന്ത്യ ഈ ഉടമ്പടിയെ […]

Read More
 ‘കേസ് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’; പശ്ചിമ ബംഗാളിലെ അക്രമകേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീം കോടതി ജസ്റ്റിസ്

‘കേസ് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’; പശ്ചിമ ബംഗാളിലെ അക്രമകേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീം കോടതി ജസ്റ്റിസ്

പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീം കോടതി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി. അക്രമത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നാണ് ഇന്ദിര ബാനര്‍ജി പിന്മാറിയത്. ‘കേസ് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ ഇന്ദിര പറഞ്ഞു. കൊല്‍ക്കട്ടയില്‍നിന്നുള്ള വ്യക്തിയാണ് ഇന്ദിര. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് […]

Read More
 സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കരട് ബില്ല് തയ്യാറാക്കി

സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കരട് ബില്ല് തയ്യാറാക്കി

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കും. പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് കൂടിയാണ് കരട് ബില്ല്. നേരത്തെ, സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് തടഞ്ഞ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. […]

Read More
 കേന്ദ്ര വിഹിതമായ അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന് പരാതി; പരിശോധനയുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

കേന്ദ്ര വിഹിതമായ അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന് പരാതി; പരിശോധനയുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി കീറച്ചാക്കുകളിലാണ് എത്തുന്നതെന്ന പരാതിയെത്തുടര്‍ന്ന് കൊച്ചിയിലെ എഫ്‌സിഐ ഗോഡൗണില്‍ പരിശോധന നടത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി. ചാക്കുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജി ആര്‍ അനില്‍ എഫ്‌സിഐക്ക് കത്ത് നല്‍കി. കീറിയ ചാക്കുകളില്‍ അരി എത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിന് ലഭിക്കേണ്ട അരിയുടെ ഗുണനിലവാരം നേരിട്ടറിയാന്‍ മന്ത്രി വില്ലിങ്ടണ്‍ ഐലന്റിലെ എഫ്‌സിഐ ഗോഡൗണിലെത്തിയത്. മോശം ചാക്കുകളിലെത്തിക്കുന്നതിനാല്‍ കേരളത്തിന് ലഭിക്കുന്ന അരി പാഴാവുകയാണെന്നും ഗുണനിലവാരം […]

Read More
 കോവിഡ് കാലത്തെ വാർത്താ സമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നു; രമേശ് ചെന്നിത്തല

കോവിഡ് കാലത്തെ വാർത്താ സമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നു; രമേശ് ചെന്നിത്തല

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കുകൾ നിലവാരത്തിന് ചേർന്നതല്ലെന്ന് ചെന്നിത്തല പറഞ്ഞു.കോവിഡിനെ കുറിച്ച് വിവരിക്കാൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വിവാദ പരാമർശവും നടത്തുന്നത് ശരിയല്ല. ആളുകൾ വാർത്താസമ്മേളനം കാണുന്നത് കോവിഡ് കണക്കുകളും ആനുകൂല്യങ്ങളും അറിയാനാണ്. കോവിഡ് കാലത്തെ വാർത്താസമ്മേളനം വിവാദങ്ങൾക്ക് ഉപയോഗിക്കരുത്. വാർത്താസമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രി കേസരയിൽ ഇരുന്ന് അനാവശ്യ കാര്യങ്ങൾ […]

Read More
 രാജ്യത്തിന് വീണ്ടും ആശ്വാസ ദിനം; പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ

രാജ്യത്തിന് വീണ്ടും ആശ്വാസ ദിനം; പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ

രാജ്യത്തിന് വീണ്ടും ആശ്വാസദിനം. തുടർച്ചയായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. അതേസമയം, വാക്‌സിനേഷൻ നടപ്പാക്കുന്നത് ഹോസ്പിറ്റലൈസേഷൻ കുറയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ ഊർജിതമായി നടപ്പാക്കിയതോടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 75 മുതൽ 80 ശതമാനം കുറവുണ്ടായെന്നാണ്റിപ്പോർട്ട്ഇതോടെ ആകെ ആക്ടീവ് […]

Read More