ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിക് താരം മില്‍ഖാ സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30യോടെയാണ് മരണം സംഭവിച്ചത്. മില്‍ഖാ സിങ്ങിനെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചണ്ഡീഗഡ് പി ജി ഐ എം ഇ ആര്‍ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചു ദിവസത്തിനു മുന്‍പാണ് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ കോവിഡ് മൂലം മരണപ്പെട്ടത്. മെയ് 20 മുതല്‍ അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഇതിഹാസമായ മില്‍ഖാ സിംഗ് […]

Read More
 വളരാം നമുക്ക് വായനയിലൂടെ

വളരാം നമുക്ക് വായനയിലൂടെ

വൈവിധ്യ പൂര്‍ണമായ വിസ്‌മയലോകങ്ങളിലേക്കുള്ള കവാടമാണ്‌ ഓരോ പുസ്‌തകവും. പട്ടിണിയായ മനുഷ്യന്‌ പുത്തനൊരായുധമായും ജിജ്ഞാസുക്കള്‍ക്ക്‌ അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയായും പുസ്‌തകങ്ങള്‍ ഒപ്പം ചേരുന്നു.ചിലര്‍ക്ക് വായന പ്രഭാതഭക്ഷണം പോലെ ഒരു നിത്യശീലമാണ്‌. അത്‌ നമുക്ക്‌ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും വളരാനുള്ള പോഷകവും നല്‍കും. അതില്ലെങ്കില്‍ ഊര്‍ജമില്ലാതെ ചടച്ചും വളര്‍ച്ച മുരടിച്ചും പോകും.പുസ്തകം സാംസ്‌ക്കാരികോല്‍പ്പന്നമാണ്. വായന സംസ്‌ക്കാരം കണ്ടെത്തുന്ന ഉപാധിയും. ഓരോ പുസ്തകവും അതില്‍ അടങ്ങിയിരിക്കുന്ന അമൂല്യ നിധി കണ്ടെത്താന്‍ വായനക്കാരെ ക്ഷണിക്കുന്നുണ്ട്. ആ നിധി കണ്ടെത്തുന്ന പൂട്ടും താക്കോലുമാണ് വായന.വായനാദിനാശംസകള്‍

Read More

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ▪️ 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 ▪️ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ▪️ ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ […]

Read More
 ജില്ലയില്‍ 919 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 919 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 919 പേര്‍ക്ക് കോവിഡ്രോഗമുക്തി 671, ടി.പി.ആര്‍ 9.25% ജില്ലയില്‍ ഇന്ന് 919 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 909 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10115 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 671 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.25 ശതമാനമാണ് […]

Read More
 മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തി വിശദീകരിക്കണം:കെ സുധാകരന്‍

മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തി വിശദീകരിക്കണം:കെ സുധാകരന്‍

മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തീയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണം. ജനങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്.പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം. വരുമാനം ഉള്ള സ്ഥാപനങ്ങള്‍ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കുകയാണ് […]

Read More
 ലക്ഷദ്വീപില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ഭരണകൂടം; ഭാവിയില്‍ 35 ഓളം തസ്തികകള്‍ ഒഴിവാക്കിയേക്കും

ലക്ഷദ്വീപില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ഭരണകൂടം; ഭാവിയില്‍ 35 ഓളം തസ്തികകള്‍ ഒഴിവാക്കിയേക്കും

ലക്ഷദ്വീപിലെ സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി ലക്ഷദ്വീപ് ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും, ഡിആര്‍ഡിഎയും ലയിപ്പിക്കാന്‍ ശുപാര്‍ശ നല്‍കി. കേഡര്‍ റിവ്യൂ ചുമതലയുള്ള സെപ്ഷ്യല്‍ സെക്രട്ടറി ഒപി മിശ്രയാണ് അഡ്മിനിസ്‌ടേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പുകള്‍ ലയിപ്പിക്കുമ്പോള്‍ ചില തസ്തികകള്‍ അനിവാര്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിആര്‍ഡിഎയിലെ പ്രൊജക്ട് ഓഫീസര്‍മാര്‍ അടക്കം 35 ഓളം തസ്തികകള്‍ ആണ് ഭാവിയില്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. മലയാളം, മഹല്‍ ഭാഷാ ട്രാന്‍സിലേറ്റര്‍ തസ്തിക ഇനി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ കരാര്‍ ജീവനക്കാരെ […]

Read More
 പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിർമാതാവ് ആന്‍റോ ജോസഫ്

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിർമാതാവ് ആന്‍റോ ജോസഫ്

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിർമാതാവ് ആന്‍റോ ജോസഫ്. നിത്യാഭ്യാസികൾക്ക് പോലും അടിതെറ്റിയ വകുപ്പാണ് പൊതുമരാമത്തെന്നും മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരൻ പ്രതീക്ഷകൾ സമ്മാനിച്ചു കൊണ്ട് ഓരോ ദിവസവും പുതിയ ചുവടുകളോടെ മുന്നോട്ടു പോകുകയാണെന്നുമാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. റോഡുകൾ ടാർ ചെയ്ത ഉടൻ വെട്ടിപ്പൊളിക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്ന റിയാസിന്‍റെ പ്രഖ്യാപനമാണ് ചെറുതല്ലാത്ത സന്തോഷം തരുന്നതെന്നാണ് കോൺ​ഗ്രസ് അനുഭാവി കൂടിയായ ആന്‍റോ ജോസഫ് പറയുന്നു. ആന്‍റോ ജോസഫിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വെല്ലുവിളികളുടെ കുണ്ടും […]

Read More
 ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

Read More
 പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമര്‍ശിച്ച് മാണി സി കാപ്പന്‍

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമര്‍ശിച്ച് മാണി സി കാപ്പന്‍

യുഡിഎഫ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത നടപടിക്രമത്തെ വിമര്‍ശിച്ച് ഘടകകക്ഷി നേതാവ് കൂടിയായ മാണി സി കാപ്പന്‍ രംഗത്ത്. വി ഡി സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുത്തതില്‍ തനിക്ക് അഭിപ്രായഭിന്നത ഇല്ലെന്നും അതേസമയം തെരഞ്ഞെടുത്ത രീതിയോട് വിയോജിപ്പ് ഉണ്ടെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാണി സി കാപ്പന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേതൃത്വത്തെ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലെ ഒരു പ്രശ്‌നത്തില്‍ പരസ്യ വിമര്‍ശനവുമായി ഇതാദ്യമായാണ് കാപ്പന്‍ മാധ്യമങ്ങള്‍ക്ക് […]

Read More
 അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു

അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു

കോവിഡിന്‍റെ മൂന്നാംതരംഗത്തെ നേരിടാൻ ആരോഗ്യ സംവിധാനം വിപുലപ്പെടുത്തി സംസ്​ഥാനം. പാലക്കാട്​ പെരുമാട്ടിയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു. 35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്‍റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ എന്നിവ സജ്ജമാക്കി. എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന […]

Read More