രാമക്ഷേത്ര നിര്‍മ്മാണ തട്ടിപ്പില്‍ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

രാമക്ഷേത്ര നിര്‍മ്മാണ തട്ടിപ്പില്‍ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

രാമക്ഷേത്ര ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോടിക്കണക്കിനുവരുന്ന ജനങ്ങൾ ഭഗവാന്‍റെ കാൽക്കൽ കാണിക്കയായി പണം നൽകിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയിൽ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.ട്വിറ്ററിലൂടെയാണ് പ്രിയങ്ക അഭിപ്രായം രേഖപ്പെടുത്തിയത് . करोड़ों लोगों ने आस्था और भक्ति के चलते भगवान के चरणों में चढ़ावा चढ़ाया। उस […]

Read More
 ജനങ്ങളെ കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരാണ്;രാജ്യം ഭരിക്കുന്നത് :കെ സുധാകരന്‍ എംപി

ജനങ്ങളെ കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരാണ്;രാജ്യം ഭരിക്കുന്നത് :കെ സുധാകരന്‍ എംപി

രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാര്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് വന്‍ നികുതി വിഹിതം പറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്.ജനങ്ങളുടെ ജീവിത പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുസര്‍ക്കാരുകളും.യുപിഎ ഭരണകാലത്ത് ക്രൂഡോയില്‍ വില 132 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു.എന്നാല്‍  ഇന്ന് […]

Read More
 സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്;ലോക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് വി  ഡി സതീശൻ

സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്;ലോക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് വി ഡി സതീശൻ

ലോക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലോക്ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് മാസം 8-ാം തീയതി മുതല്‍ നമ്മുടെ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗണ്‍ ഇന്ന് 38 ദിവസമാകുകയാണ്. ലോക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയ്ത് ജീവിക്കുന്നവര്‍, ദിവസവേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ […]

Read More
 താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി

താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ സ്‌മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്‌തു വകുപ്പ് അറിയിച്ചിട്ടുണ്ട് All Centrally protected monuments/sites and museums under ASI will be opened from 16th June: Archaeological Survey of India pic.twitter.com/Kig3w0AEEt — ANI (@ANI) June 14, 2021കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും […]

Read More
 ഒരു പാര്‍ലമെന്റ് മെമ്പര്‍ക്ക് ഇതാണ് ഗതി എങ്കില്‍ ഒരു സാധാരണക്കാരന്റെ സ്ഥിതി എന്താവും?;രാജ്‌മോഹൻ ഉണ്ണിത്താൻ

ഒരു പാര്‍ലമെന്റ് മെമ്പര്‍ക്ക് ഇതാണ് ഗതി എങ്കില്‍ ഒരു സാധാരണക്കാരന്റെ സ്ഥിതി എന്താവും?;രാജ്‌മോഹൻ ഉണ്ണിത്താൻ

വധഭീഷണി മുഴക്കിയ അക്രമികള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡില്‍ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് നാണക്കേടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയെ തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളില്‍ പ്രവേശിപ്പിക്കില്ല എന്നുപറയാന്‍ ആര്‍ക്കാണ് അവകാശം? ഇത് കേരളമാണ്, പ്രബുദ്ധരായ ജനത ഇത്തരം ഫാസിസ്റ്റ് ആക്രോശങ്ങളെ പുച്ഛിച്ച് തള്ളിക്കളയും എന്നതില്‍ തര്‍ക്കമില്ല. ശക്തമായി പ്രതിഷേധിക്കുന്നു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് സി.പി.എമ്മുകാര്‍ ഭീഷണിപ്പെടുത്തിയത് എന്നത് സാംസ്‌കാരിക […]

Read More
 ശിവന്‍കുട്ടി തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നു;കുമ്മനം

ശിവന്‍കുട്ടി തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നു;കുമ്മനം

രാജ്യദ്രോഹകേസില്‍ പ്രതിയായ ഐഷാ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണയും ആശംസയുമറിച്ച മന്ത്രി വി ശിവന്‍ കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുള്ള പരാമര്‍ശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാല്‍ ലക്ഷദ്വീപ് പോലീസില്‍ […]

Read More
 മദ്യവില്‍പ്പനശാലകള്‍ തുറക്കില്ല; കള്ള് പാര്‍സല്‍ നല്‍കാന്‍ അനുമതി; എംവി ഗോവിന്ദന്‍

മദ്യവില്‍പ്പനശാലകള്‍ തുറക്കില്ല; കള്ള് പാര്‍സല്‍ നല്‍കാന്‍ അനുമതി; എംവി ഗോവിന്ദന്‍

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സല്‍ നല്‍കാന്‍ തീരുമാനിച്ചത്. മദ്യകടത്ത് തടയാന്‍ കര്‍ശന നടപടി എക്‌സൈസ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. കശുമാങ്ങയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ ഉണ്ട്. കൂടുതല്‍ പരിശോധന നടത്തിയേ ഇതെല്ലാം നടപ്പാക്കാനാവുകയുള്ളു. എന്നാല്‍ കശുവണ്ടി കര്‍ഷകരെ […]

Read More
 തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു;രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പോലീസുകാര്‍ക്ക് രോഗം

തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു;രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പോലീസുകാര്‍ക്ക് രോഗം

തിരുവനന്തപുരം ജില്ലയിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് കൊവി‍ഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കോവിഡ് ആദ്യ തരംഗത്തില്‍ വലിയ തോതില്‍ തിരുവനന്തപുരത്ത് അടക്കം പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു.രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തില്‍ വലിയ തോതില്‍ പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ആഴ്ച മുതല്‍ തിരുവനന്തപുരത്ത് പോലീസുകാരില്‍ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായിരിക്കുന്നത്. ഇതില്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം […]

Read More
 പുറത്താക്കൽ നടപടി ശരിവച്ച് വത്തിക്കാൻ സഭാ കോടതി;വിധി വ്യാജ സൃഷ്ടിയാണെന്ന് സിസ്റ്റർ ലൂസി കളപ്പുര

പുറത്താക്കൽ നടപടി ശരിവച്ച് വത്തിക്കാൻ സഭാ കോടതി;വിധി വ്യാജ സൃഷ്ടിയാണെന്ന് സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളി വത്തിക്കാൻ സഭാ കോടതി. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവച്ചു.എന്നാൽ വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു . തന്റെ അപേക്ഷയില്‍ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീല്‍ ഇതുവരെ നല്‍കിയിട്ടില്ല. താന്‍ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കില്‍ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും ലൂസി കളപ്പുര പ്രതികരിച്ചു. 2021 മാര്‍ച്ചിലാണ് വത്തിക്കാനില്‍ […]

Read More
 സുശാന്ത് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം

സുശാന്ത് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് ഇന്നേക്ക് ഒരു വയസ്സ് 2020 ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം. വിടവാങ്ങി ഒരാണ്ട് തികയുമ്പോഴും സുശാന്തിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല.കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കൾ രംഗത്തെത്തി. അന്വേഷണം മുന്നോട്ടു പോവുന്തോറും ഏറെ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്നുകേസുമെല്ലാം […]

Read More