രാജ്യദ്രോഹ കേസ് ; ആയിഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ച്ചത്തോണ് ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്.അതേസമയം, ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് തേടി.ഈ മാസം 20 ന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ആയിഷ സുൽത്താന ഹൈക്കോടതിയിൽ അറിയിച്ചു. കവരത്തി പൊലീസിന്റെ നോട്ടിസ് കിട്ടി എന്നും ആയിഷ സുൽത്താന അറിയിച്ചു.അതിനിടെ കേസിൽ കക്ഷി ചേരാൻ ലക്ഷദ്വീപ്പ് ബി.ജെ.പി പ്രസിഡന്റ് അപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാരനായ തന്നെയും കേൾക്കണമെന്നാണ് ആവശ്യം.

Read More
 പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; തീവ്രവാദബന്ധം അന്വേഷിക്കും

പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; തീവ്രവാദബന്ധം അന്വേഷിക്കും

കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നു. വനംവകുപ്പ് തന്നെ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ അടക്കം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ,വയറുകൾ, ഇവ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. […]

Read More
 പട്ടയം ഭൂമിയിലെ മരം മുറിക്കൽ; പുതിയ ഉത്തരവ് ധൃതി പിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ്

പട്ടയം ഭൂമിയിലെ മരം മുറിക്കൽ; പുതിയ ഉത്തരവ് ധൃതി പിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ്

പട്ടയഭൂമിയിലെ മരം മുറിക്കലിലെ പുതിയ ഉത്തരവ് ധൃതിപിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ് തീരുമാനം. വീണ്ടും സര്‍വകക്ഷി യോഗം വിളിക്കാനാണ് ആലോചന. നിയമ വകുപ്പിന്റെ ഉപദേശം തേടും. വിശദമായ പരിശോധനയ്ക്ക് ശേഷമേ പുതിയ ഉത്തരവ് ഉണ്ടാകൂ.ഉത്തരവ് ബാധിക്കുന്നവരുമായും ചര്‍ച്ച നടത്തും. മൂന്ന് തരത്തില്‍ ഉള്ള മരങ്ങള്‍ മുറിക്കാന്‍ ആണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പട്ടയം ലഭിച്ചതിന് ശേഷം നട്ടുവളര്‍ത്തിയത്, മുളച്ചുവന്നത്, ഫീസടച്ച് റിസര്‍വാക്കിയ മരങ്ങള്‍ എന്നിവയാണവ.1960ലെ ഭൂപതിവ് ചട്ടമനുസരിച്ച് മരം മുറിക്കാനുള്ള ഉത്തരവാണ് പ്രശ്‌നത്തിലായത്. പുതിയ ഉത്തരവിന് സാവകാശം വേണമെന്നും […]

Read More

വിവാഹേതര ബന്ധം ആരോപിച്ച്​ ആദിവാസി സ്​ത്രീയെ റോഡിലൂടെ നഗ്​നയാക്കി ​നടത്തിച്ചു;ആറു പേർ അറസ്റ്റിൽ

ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച്​ ആദിവാസി സ്​ത്രീയെ വീട്ടിൽനിന്ന്​ വലിച്ചിഴച്ച ശേഷം റോഡിലൂടെ നഗ്​നയാക്കി ​നടത്തിച്ച്​ ഗ്രാമവാസികൾ. വിവാഹേതര ബന്ധത്തിന്‍റെ ശിക്ഷയാണെന്ന്​ ആരോപിച്ചായിരുന്നു അതിക്രമം.അലിപുർദോർ ജില്ലയിൽ കുമാരഗ്രാമത്തിൽ ജൂൺ ഒമ്പതിനാണ്​ കേസിന്​ ആസ്​പദമായ സംഭവം. അ​ക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ആറുമാസം മുമ്പ്​ ഭർത്താവിനെ ഉപേക്ഷിച്ച്​ യുവതി​ ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്ന്​​ ഗ്രാമവാസികൾ പറയുന്നു. വിവാഹേതര ബന്ധത്തെ തുടർന്നാണ്​ ഇരുവരും പിരിഞ്ഞതെന്നും ഗ്രാമവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളിൽ കുറച്ചുപേർ സ്​ത്രീയുടെ വീട്ടിലെത്തുകയും വീടിന്​ […]

Read More
 സംസ്ഥാനത്ത് കൂടുതൽ സർവീസുകൾ;ഇന്റര്‍സിറ്റിയും , ജനശതാബ്ദിയും നാളെ മുതൽ;ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി

സംസ്ഥാനത്ത് കൂടുതൽ സർവീസുകൾ;ഇന്റര്‍സിറ്റിയും , ജനശതാബ്ദിയും നാളെ മുതൽ;ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി

സംസ്ഥാനത്ത്കൂടുതൽ ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നു .ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസ് ഭാഗികമായി നിര്‍ത്തിയത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ തുടങ്ങുന്നതിന് മുന്നോടിയാണ് നീക്കം. ഒന്‍പതെണ്ണം നാളെ പുനരാരംഭിക്കും. 30 സര്‍വീസുകളാണ് നിര്‍ത്തിവച്ചിരുന്നത്. അതേസമയം, സംസ്ഥാനത്ത് ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ജൂണ്‍ 16 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുകയെന്നും തുടര്‍ന്നുള്ള […]

Read More
 കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം; മുസ്ലിം ലീഗിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം; മുസ്ലിം ലീഗിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മുസ്ളീം ലീഗിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ.പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുന്പ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. രണ്ടും രണ്ട് വിജ്ഞാപനങ്ങളാണെന്നും കേന്ദ്രസർക്കാർ വാദിക്കും.ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ആറ് […]

Read More
 നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി

നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി

പാലക്കാട് നെന്മാറയില്‍ യുവാവ് പ്രണയിനിയെ പത്ത് വര്‍ഷം ഒരു മുറിയില്‍ രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറി. സംഭവത്തില്‍ സാഹചര്യതെളിവുകളും മൊഴികളും പരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സി.ഐ. തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് സമര്‍പ്പിച്ചു.സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കോവിഡ്;ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ

രാജ്യത്ത് 24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കോവിഡ്;ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കോവിഡ് ബാധിച്ചു. മാര്‍ച്ച് 31 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1.17 ലക്ഷം പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 9.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2,726 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 3.77 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 2.95 കോടി പേര്‍ക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. 25.9 കോടി ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യ […]

Read More
 ജില്ലയിൽ 472 പേർക്ക് കോവിഡ്

ജില്ലയിൽ 472 പേർക്ക് കോവിഡ്

രോഗമുക്തി 1193, ടി.പി.ആർ 7.18% ജില്ലയിൽ ഇന്ന് 472 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 467 പേർക്കാണ് രോഗം ബാധിച്ചത്. 6664 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1193 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 7.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വിദേശത്ത് നിന്ന് എത്തിയവർ – 0 ഇതര […]

Read More
 സംസ്ഥാനത്ത് ഇന്ന് 7,719 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7,719 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 161 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,13,217 പേരാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂർ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂർ 339, പത്തനംതിട്ട 327, കാസർഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Read More