പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ട് യുവാക്കൾ

പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ട് യുവാക്കൾ

പരിസ്ഥിതി ദിനത്തില്‍ പാതയോരത്ത് കഞ്ചാവ് ചെടി നട്ട് യുവാക്കൾ. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് യുവാക്കൾ കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കൾ ചേർന്നാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. എക്സൈസ് വകുപ്പ് യുവാക്കളെ തിരയുകയാണ്.കഴിഞ്ഞ ദിവസം യുവാക്കൾ ചെടി നടുന്നതും ഇതിന്റെ ഫോട്ടോയെടുക്കുന്നതും അയൽക്കാരൻ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇയാളാണ് കഞ്ചാവ് ചെടിയാണെന്ന സംശയത്തെ തുടർന്ന് എക്സൈസിൽ വിവരമറിയിച്ചത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെ യുവാക്കൾ നട്ടത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം […]

Read More
 പ്രതിദിനം ഒരു കോടി വാക്സിനേഷനും സാർവത്രിക സജന്യ വാക്സിനേഷനും ഉറപ്പാക്കാൻ മോഡി സർക്കാരിനെ നിർദ്ദേശിക്കണം വി ഡി സതീശൻ

പ്രതിദിനം ഒരു കോടി വാക്സിനേഷനും സാർവത്രിക സജന്യ വാക്സിനേഷനും ഉറപ്പാക്കാൻ മോഡി സർക്കാരിനെ നിർദ്ദേശിക്കണം വി ഡി സതീശൻ

കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്കുള്ള നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്ഭവനിലെത്തി കേരളാ ഗവർണർ ശ്രീ. ആരീഫ് മുഹമ്മദ് ഖാന് കൈ മാറി.പ്രതിദിനം ഒരു കോടി വാക്സിനേഷനും സാർവത്രിക സജന്യ വാക്സിനേഷനും ഉറപ്പാക്കാൻ മോഡി സർക്കാരിനെ നിർദ്ദേശിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യാ ഗവൺമെന്റിന്റെ കണക്കനുസരിച്ച് 2021 മെയ് 31 വരെ 21.31 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. എന്നാൽ, 4.45 കോടി ഇന്ത്യക്കാർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്.ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 3.17% മാത്രമാണ്. കഴിഞ്ഞ […]

Read More
 ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത്‌ പറയാൻ;ഇന്ധന വില വര്‍ധനയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത്‌ പറയാൻ;ഇന്ധന വില വര്‍ധനയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

പെട്രോൾ വില വർധനയിൽ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നതിലും കേരളം, സംസ്ഥാന നികുതി കുറയ്ക്കാത്തതിലുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതികരണം.പെട്രോൾ വിലയിൽ സെഞ്ച്വറി അടിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന നികുതി കുറക്കാതെ കേരള സർക്കാർ. ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത്‌ പറയാൻ! ശക്തമായി പ്രതിഷേധിക്കുന്നു- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കേരളത്തിൽ പ്രീമിയംപെട്രോളിന് ഇന്ന് നൂറ് രൂപ കടന്നിരുന്നു. ഒരു […]

Read More
 പത്രിക പിന്‍വലിക്കാന്‍ കോഴ;സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ കോടതി അനുമതി

പത്രിക പിന്‍വലിക്കാന്‍ കോഴ;സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ കോടതി അനുമതി

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസ് എടുക്കാന്‍ കോടതി അനുമതി നല്‍കി. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിന് ഐപിസി 171 ബി വകുപ്പ് പ്രകാരമാണ് കേസ് എടുക്കുക. മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി വിവി രമേശന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ അനുമതി. മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയ കെ സുന്ദരയാണ് തനിക്ക് […]

Read More
 കൊടകര കേസ് ;തിരഞ്ഞെടുപ്പു കാലത്ത് എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും,ബി.ജെ.പിക്കാര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്ന് വെള്ളാപ്പള്ളി

കൊടകര കേസ് ;തിരഞ്ഞെടുപ്പു കാലത്ത് എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും,ബി.ജെ.പിക്കാര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്ന് വെള്ളാപ്പള്ളി

തിരഞ്ഞെടുപ്പു കാലത്ത് എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും. ബി.ജെ.പിക്കാര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൊടകര കുഴല്‍പ്പണക്കേസമായ പ്രതികരണത്തിലാണ് അദ്ദേഹം ഇത്തരം പ്രതികരണം നടത്തിയത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി വിഷയത്തിലെ നിലപാടില്‍ ഭരണകക്ഷിയായ ഐ.എന്‍.എല്ലിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. വിധിയില്‍ ഐ.എന്‍.എല്‍. ലീഗിനൊപ്പം നിന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയെ കടത്തിവെട്ടി ഐ.എന്‍.എല്‍. അഭിപ്രായം പറഞ്ഞു. പിന്നാക്കക്ഷേമ വകുപ്പ് പേരിനു പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം വരെ […]

Read More
 കെ. അനിൽകുമാറിന്റെ പിതാവ് കൃഷ്ണൻ നായർ അന്തരിച്ചു

കെ. അനിൽകുമാറിന്റെ പിതാവ് കൃഷ്ണൻ നായർ അന്തരിച്ചു

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാറിന്റെ പിതാവ് കൃഷ്ണൻ നായർ (90) മരണപ്പെട്ടു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More
 കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നത് കൊവിഷീല്‍ഡെന്ന് പഠനം

കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നത് കൊവിഷീല്‍ഡെന്ന് പഠനം

കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതു കൊവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്സില്‍ എടുത്തവരില്‍ ഉണ്ടെന്നാണു പഠനം പറയുന്നത്.കൊറോണ വൈറസ് വാക്സിന്‍ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ടു ഡോസ് വാക്സിന്‍ എടുത്തവരിലും മുമ്പു കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലുമാണു പഠനം നടത്തിയത്. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിനു ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. എന്നാല്‍ ഇത് […]

Read More
 ആൺ കുഞ്ഞില്ല; ഭാര്യയേയും മക്കളെയും ഭര്‍ത്താവ് കിണറ്റില്‍ തള്ളിയിട്ടു ; ഒരു കുട്ടി മുങ്ങിമരിച്ചു

ആൺ കുഞ്ഞില്ല; ഭാര്യയേയും മക്കളെയും ഭര്‍ത്താവ് കിണറ്റില്‍ തള്ളിയിട്ടു ; ഒരു കുട്ടി മുങ്ങിമരിച്ചു

ആണ്‍കുഞ്ഞിന് ജന്മം നൽകാത്തതിനാൽ ഭര്‍ത്താവ് ഭാര്യയേയും രണ്ട് പെണ്‍മക്കളെയും കിണറ്റിലെറിഞ്ഞു.കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യവീട്ടില്‍ നിന്നും ഭാര്യയേയും കുഞ്ഞിനേയും സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ക്രൂരത. ബൈക്കില്‍ ഇവര്‍ വീട്ടിലേക്ക് പോകുമ്പോള്‍ കിണറിനടുത്ത് ഒരു കാരണവുമില്ലാതെ ബൈക്ക് നിര്‍ത്തി ഭാര്യയേയും മക്കളെയും കിണറിനടുത്തേക്ക് കൊണ്ടുപോയി എല്ലാവരേയും കിണറ്റിലേക്ക് തള്ളിയിട്ടു. ഭാര്യയും മക്കളും സഹായത്തിന് വേണ്ടി കേഴുമ്പോള്‍ ഇയാള്‍ […]

Read More
 ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ പിന്നോക്കാവസ്ഥയും പരിഗണിക്കണം: പി.ടി.എ റഹീം എം.എല്‍.എ

ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ പിന്നോക്കാവസ്ഥയും പരിഗണിക്കണം: പി.ടി.എ റഹീം എം.എല്‍.എ

 ന്യൂനപക്ഷം ആരെന്നത് സംബന്ധിച്ചും പിന്നോക്ക വിഭാഗം ആരെന്നത് സംബന്ധിച്ചും വ്യക്തമായ വ്യവസ്ഥകള്‍ നിലവിലുള്ള സാഹചര്യത്തില്‍ വിവാദമായ സ്കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷങ്ങളിലെ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വീതിച്ചുനല്‍കുന്നതാവും ഉചിതമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Read More
 കുഴല്‍പ്പണത്തില്‍ വെല്ലുവിളിച്ച് സഭയില്‍ വാദപ്രതിവാദം,കുഴല്‍ കുഴലായിത്തന്നെ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

കുഴല്‍പ്പണത്തില്‍ വെല്ലുവിളിച്ച് സഭയില്‍ വാദപ്രതിവാദം,കുഴല്‍ കുഴലായിത്തന്നെ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ നിയമസഭയില്‍ വാദപ്രതിവാദം. ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ നാടിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഒരു സംവിധാനമായി പൊലീസ് മാറരുത്, ഭരണകൂടം മാറരുത്. അവസാനം അന്തര്‍ലീനമാണെന്ന വാക്കുകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ ഈ നാടിന് കഴിയില്ല. നിഷ്പക്ഷമായ നിലപാടെടുത്ത് പ്രതികളെ കണ്ടെത്തണമെന്നും ഷാഫി പറമ്പില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കുഴല്‍ കുഴലായിത്തന്നെ ഉണ്ടാവുമെന്നും അങ്ങോട്ടും […]

Read More