കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ  നൽകി മമ്മൂട്ടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകി മമ്മൂട്ടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് നടന്‍ മമ്മൂട്ടി. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിനാണ് താരം പിന്തുണ അറിയിച്ചത്.എംപി ഹൈബി ഈടനാണ് വിവരം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വൈറ്റാമിന്‍ […]

Read More
 ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പൊലീസ്

ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പൊലീസ്

ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം തടഞ്ഞ് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് നടത്താനിരുന്ന യോഗം പൊലീസ് തടഞ്ഞത്.യോഗം നടത്താനിരുന്ന കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിന് നോട്ടിസയച്ചു. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്.സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാനദണ്ഡ പ്രകാരം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിലും ഹോട്ടലുകളില്‍ വെച്ച് യോഗങ്ങള്‍ നടത്തുന്നതിനും സാധിക്കില്ല. ഇതിനാലാണു നോട്ടീസ് നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ മറ്റു ചില സംഘടനകളും ഹോട്ടലില്‍ വെച്ച് യോഗം ചേരുന്നത് പൊലീസ് തടഞ്ഞിരുന്നു. ലക്ഷദ്വീപ് […]

Read More
 എച്ച്‌ഐവി ബാധിതയിൽ കൊറോണ വൈറസിന് ജനിതക വ്യതിയാനം ;നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30 തോളം വ്യതിയാനങ്ങള്‍

എച്ച്‌ഐവി ബാധിതയിൽ കൊറോണ വൈറസിന് ജനിതക വ്യതിയാനം ;നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30 തോളം വ്യതിയാനങ്ങള്‍

ദക്ഷിണാഫ്രിക്കയില്‍ എച്ച്‌ഐവി ബാധിതയായ 36കാരിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി കണ്ടെത്തി. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയില്‍ കോവിഡ് വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ സംഭവിച്ചതായി മെഡ്ആര്‍ക്കൈവ്(medRxiv) എന്ന മെഡിക്കല്‍ ജേണലില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ 30 തവണയിലേറെ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് നടത്തിയത്. 2006ലാണ് യുവതിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്രമേണ രോഗപ്രതിരോധശേഷി കുറയാന്‍ തുടങ്ങി.2020 സെപ്റ്റംബറിലാണ് ഇവര്‍ക്ക് വൈറസ് ബാധ […]

Read More
 സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപിൽ നിന്ന് മടങ്ങാൻ ഉത്തരവ്

സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപിൽ നിന്ന് മടങ്ങാൻ ഉത്തരവ്

സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപ് വിടാന്‍ ഉത്തരവ്. പാസ് പുതുക്കാന്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം. ഇതേത്തുടർന്ന് കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ മടങ്ങുകയാണ്. എഡിഎമ്മിന്റെ പാസുള്ളവർക്ക് മാത്രമേ ദ്വീപിൽ ഇനി സന്ദർശന പാസ് അനുവദിക്കൂ. വിവാദ ഉത്തരവിനെതിരെ ദ്വീപ് നിവാസികൾ വരും ദിവസങ്ങളിൽ പ്രതിഷേധിക്കും. ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾ അവസാനിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധങ്ങളുമായി ദ്വീപ് ജനതയും മുന്നോട്ട് പോവുകയാണ്.

Read More
 സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം;കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം;കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം രൂപ ലഭിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരത്തുള്ള പ്രാദേശിക ബിജെപി നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ കെ സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപ നല്‍കിയെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു. പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് സുരേന്ദ്രന്‍ രണ്ടരലക്ഷം നല്‍കിയെന്നായിരുന്നു […]

Read More

കാരന്തൂർ വേഞ്ചേരി മീത്തൽ ദിനേശൻ നിര്യാതനായി

കുന്ദമംഗലം കാരന്തൂർ വേഞ്ചേരി മീത്തൽ ദിനേശൻ (62) നിര്യാതനായി.ഭാര്യ പ്രേമ.മക്കൾ ദീഷ്മ, ദീപു (ഓസ്ട്രേലിയ) മരുമക്കൾ സോംജിത്ത് കക്കോടി, അനുഷി. സഞ്ചയനം വ്യാഴാഴ്ച.

Read More
 ഞങ്ങളുടെ അറിവോടെയല്ല’;വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജി.ബി പന്ത് ആശുപത്രി അധികൃതര്‍

ഞങ്ങളുടെ അറിവോടെയല്ല’;വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജി.ബി പന്ത് ആശുപത്രി അധികൃതര്‍

ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ദല്‍ഹിയിലെ ജി.ബി. പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. ആശുപത്രിയുടെ അനുമതിയോടെയോ അറിവോടെയോ അല്ല ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. Delhi’s Govind Ballabh Pant Institute of Post Graduate Medical Education & Research withdraws its circular directing nursing staff to communicate only in Hindi/English & disallowing use of Malayalam language. Hosp administration says circular was issued without […]

Read More
 എക്സൈസ് സ്ക്വാഡ് പരിശോധന:മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

എക്സൈസ് സ്ക്വാഡ് പരിശോധന:മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് – താമരശ്ശേരി ദേശീയപാതയിൽ വെച്ച് മഹീന്ദ്ര ജീപ്പിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന 50 ഗ്രാം മാരക മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എം.ഡി.എം.എ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ) സഹിതം താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ.പി (28) യെ അറസ്റ്റ് ചെയ്തു.പ്രതി സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പിടിച്ചെടുത്ത […]

Read More
 24 മണിക്കൂറിനിടെ 1,14,460 പേർക്ക് രാജ്യത്ത്  കോവിഡ് ;ആശങ്ക കുറയുന്നു

24 മണിക്കൂറിനിടെ 1,14,460 പേർക്ക് രാജ്യത്ത് കോവിഡ് ;ആശങ്ക കുറയുന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ ആറിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2677 പേരാണ് രോഗബാധിതരായി മരിച്ചത്. 1,89,232 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 2,88,09,339 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗബാധിതരായി 3,46,759 പേര്‍ മരിച്ചു. ഇതുവരെ 2,69,84,781 പേര്‍ രോഗമുക്തരായി. ആകെ 23,13,22,417 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഏതാനും ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളുടെ […]

Read More
 ധര്‍മ്മരാജന്‍ തൃശൂരില്‍ എത്തിച്ചത് 9.80 കോടി;6.30 കോടിയും തൃശൂരിന്;ധര്‍മ്മരാജനുമായി ഫോണിലുടേയും നേരിട്ടും ബന്ധം വിവാദങ്ങള്‍ക്കിടെ അന്വേഷണം സുരേന്ദ്രന്റെ മകനിലേക്കും

ധര്‍മ്മരാജന്‍ തൃശൂരില്‍ എത്തിച്ചത് 9.80 കോടി;6.30 കോടിയും തൃശൂരിന്;ധര്‍മ്മരാജനുമായി ഫോണിലുടേയും നേരിട്ടും ബന്ധം വിവാദങ്ങള്‍ക്കിടെ അന്വേഷണം സുരേന്ദ്രന്റെ മകനിലേക്കും

കൊടകര കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഏകദേശം 10 കോടിയോളം രൂപയാണ് ധര്‍മ്മരാജന്‍ കൊണ്ടുവന്നതെന്നാണ് സൂചന. 9.80 കോടി രൂപയാണ് ധര്‍മ്മരാജന്‍ തൃശൂരിലേക്ക് കൊണ്ടുവന്നത്. അതില്‍ 6.30 കോടിയും തൃശൂര്‍ ജില്ലക്ക് കൈമാറി. ഇതിന് പുറമേ 2 കോടി തൃശൂര്‍ മണ്ഡലത്തിന് മാത്രമായും നല്‍കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ബാക്കി വന്ന മൂന്നരക്കോടിയുമായി പോകുന്നതിനിടെയാണ് പണം കവരുന്നതും ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കുന്നതും. കവര്‍ച്ചാ കേസിന് പുറമേ പണം എങ്ങനെ […]

Read More