സൗജന്യ വാക്സിൻ : പ്രമേയവും പ്രതിപക്ഷ നിലപാടും സ്വാഗതാർഹം;അസീസ് മാസ്റ്റർ

സൗജന്യ വാക്സിൻ : പ്രമേയവും പ്രതിപക്ഷ നിലപാടും സ്വാഗതാർഹം;അസീസ് മാസ്റ്റർ

ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന സർക്കാറിനും പോരായ്മകൾ മുഖം നോക്കാതെ പറയുന്ന പ്രതിപക്ഷത്തിനും ആശംസകളുമായി സായാഹ്നം പത്രം ഇന്ന് എല്ലാവർക്കും ഭയമാണ്. കോവിഡ് മഹാമാരിയുടെ വിളയാട്ടത്തിൽ എല്ലാ ധൈര്യവും ചോർന്നു പോവുന്ന സാഹചര്യമാണെങ്ങും. ഒന്നാം തരംഗത്തിൽ നിന്നും മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ച കൊറോണ വരുത്തി വെച്ച തൊഴിൽ നഷ്ടം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് സംഭാവന ചെയ്തിരിക്കുന്നു. ജീവൻ രക്ഷാ മരുന്നുകൾക്കൊപ്പം കൊറോണ ക്കുള്ള വാക്സിനും വില കൊടുത്തു വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത ലക്ഷക്കണക്കിന് പേർക്കാണ് ഇന്ന് ആരോഗ്യ […]

Read More
 സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 ജില്ലയില്‍ 1513 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1513 പേര്‍ക്ക് കോവിഡ്

രോഗമുക്തി 1963 , ടി.പി.ആര്‍ 13.03% ജില്ലയില്‍ ഇന്ന് 1513 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1491 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11899 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1963 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 13.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17144 കോഴിക്കോട് […]

Read More
 എല്ലാ കാലവും വർഗീയതെയും അഴിമതിയെയും ചേർത്ത് പിടിച്ചത് സി.പി.എം :വി.ഡി സതീശൻ

എല്ലാ കാലവും വർഗീയതെയും അഴിമതിയെയും ചേർത്ത് പിടിച്ചത് സി.പി.എം :വി.ഡി സതീശൻ

തിരഞ്ഞെടുപ്പ് സംഖ്യം ഉണ്ടാക്കാൻ വർഗീയ കക്ഷികളുമായി കൂട്ടുക്കെട്ട് ഉണ്ടാക്കിയത് സി.പി.എമ്മാണെന്നത്തിന് ഉദാഹരണങ്ങൾ നിരത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് വി ഡി സതീശൻ സി.പി.എമ്മിനെ കടന്നാക്രമിച്ചത്..ചില കക്ഷികൾ എകെജി സെൻ്ററിന് അകത്ത് എത്തുമ്പോൾ മതേതരത്തിൻ്റെ കാവലാളുകളും എ.കെ.ജി സെൻ്ററിന് പുറത്ത് വരുമ്പോൾ വർഗീയ പാർട്ടികളുമാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് കെ.എം മാണിയെ ആക്ഷേപിക്കുകയും അദ്ദേഹത്തിൻ്റെ കുടുംബത്തെ അഴിമതി കുടുംബമെന്ന് വിളിക്കുകയും ചെയ്തവർ ആ കുടുംബത്തിലെ […]

Read More

ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ ഉപയോഗം പാടില്ല; ബിഹാർ ഡിജിപി

പൊലീസുകാർ ട്രാഫിക് അല്ലെങ്കിൽ വി.ഐ.പി/ വി.വി.ഐ.പി ജോലിക്കിടെ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ സജീവമാകരുതെന്നും ബിഹാർ പൊലീസ് മേധാവിയുടെ ഉത്തരവ്. ബിഹാർ ഡിജിപി എസ് കെ സിംഗാൾ ചൊവ്വാഴ്ച സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ഉത്തരവ് നൽകിയത്. ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥർ അവരുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ വ്യാപൃതരാണെന്ന വ്യാപക പരാതിയെത്തുടർന്നാണ് പൊലീസ് മേധാവി ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരോ ഓഫീസർമാരെ ഈ ഉത്തരവ് ലംഘിക്കുന്നതായി കണ്ടാൽ അവർക്കെതിരെ […]

Read More
 20 പേരെ വിളിക്കേണ്ട കല്യാണത്തിനു ആരാണ് സാറേ ക്ഷണകത്ത്‌ അടിക്കുന്നത്;ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ചർച്ചയാകുമ്പോൾ

20 പേരെ വിളിക്കേണ്ട കല്യാണത്തിനു ആരാണ് സാറേ ക്ഷണകത്ത്‌ അടിക്കുന്നത്;ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ചർച്ചയാകുമ്പോൾ

ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിരത്തുകൾ വീണ്ടും വാഹനങ്ങളാൽ സജീവമാവുകയാണ്. കൊവിഡ് രോഗ ബാധയിൽ കുറവ് വന്നതോടെയാണ് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇളവുകൾ നൽകുമ്പോൾ നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.ഈ വിഷയത്തിൽ പ്രതികരിച്ച് അഡ്വ ഹരീഷ് വാസുദേവൻ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പടച്ചു വിടുന്ന ലോക്ഡൗണ് നിയന്ത്രണ ഉത്തരവുകളിലെ മണ്ടത്തരങ്ങളും അസംബന്ധങ്ങളും നോക്കാൻ ചീഫ്സെക്രട്ടറിക്കും സർക്കാരിനും സമയം ഉണ്ടാകുമോ?ഷോപ്പിംഗിനു കല്യാണക്കത്ത് നിർബന്ധം. 20 പേരെ വിളിക്കേണ്ട കല്യാണത്തിനു ആരാണ് സാറേ ക്ഷണകത്ത്‌ അടിക്കുന്നത് എന്നു […]

Read More
 കോവിഡ്; രണ്ടാം തരംഗത്തിന്‍റെ തീവ്ര ഘട്ടം മറി കടന്നു; കേന്ദ്ര സർക്കാർ

കോവിഡ്; രണ്ടാം തരംഗത്തിന്‍റെ തീവ്ര ഘട്ടം മറി കടന്നു; കേന്ദ്ര സർക്കാർ

രണ്ടാം കോവിഡ് തരംഗത്തിന്‍റെ തീവ്രഘട്ടം മറി കടന്നതായും രോഗ വ്യാപന തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ പകുതിയോളം പ്രദേശത്തും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്.ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ഒരു പ്രദേശത്ത് രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം. ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തിന് മുകളില്‍. ഏപ്രില്‍ […]

Read More
 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്;ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്;ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് യോഗം. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്.മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. വിധിയെ […]

Read More
 മെയ് മാസത്തില്‍ ഡൽഹിയിലെ  തൊഴിലില്ലായിമ  നിരക്ക്  18 ശതമാനം

മെയ് മാസത്തില്‍ ഡൽഹിയിലെ തൊഴിലില്ലായിമ നിരക്ക് 18 ശതമാനം

മെയ് മാസത്തില്‍ ഡൽഹി നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) പറയുന്നു. 2021 ഏപ്രിലില്‍ 390.8 ദശലക്ഷം തൊഴിലവസരങ്ങളായിരുന്നുവെങ്കില്‍ അത്, മെയ് മാസത്തില്‍ 375.5 ദശലക്ഷമായി കുറഞ്ഞു. ഇത് 15.3 ദശലക്ഷം തൊഴിലവസരങ്ങള്‍ , മാസത്തില്‍ 3.9 ശതമാനം കുറവുണ്ടാക്കുകയാണെന്ന് സിഎംഐഇ എംഡിയും സിഇഒയുമായ മഹേഷ് വ്യാസ് പറയുന്നു.സിഎംഐഇയുടെ ഉപഭോക്തൃ പിരമിഡ് ഗാര്‍ഹിക സര്‍വേ പ്രകാരം, രണ്ടുമാസത്തിനിടയില്‍ പ്രതിദിന കൂലിത്തൊഴിലാളികളെ […]

Read More
 ഇടപാട് നടത്തണമെങ്കില്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല; ആരോപണം നിഷേധിച്ച് സി.കെ. ജാനു

ഇടപാട് നടത്തണമെങ്കില്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല; ആരോപണം നിഷേധിച്ച് സി.കെ. ജാനു

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സി.കെ ജാനു.ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്ന് സികെ ജാനു പറഞ്ഞു. പാര്‍ട്ടിയെന്ന നിലയില്‍ വിട്ട് ഇപ്പോള്‍ വ്യക്തിഹത്യയാണ് നടക്കുന്നത്. ശരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല. അതിനുള്ള അറിയും കഴിവുമുണ്ട്. എന്നെ വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.’സി കെ ജാനു പറഞ്ഞു.‘എനിക്കെതിരെ ഒരുമാസമായി നിരന്തരം ആരോപണം ഉയര്‍ത്തുന്നുണ്ട്. നിയമപരമായി […]

Read More