കുന്ദമംഗലം സെക്ഷനിൽ നിന്ന് സീനിയർ അസിസ്റ്റന്റ്   പ്രസാദ് ഇന്ന് വിരമിക്കുന്നു

കുന്ദമംഗലം സെക്ഷനിൽ നിന്ന് സീനിയർ അസിസ്റ്റന്റ് പ്രസാദ് ഇന്ന് വിരമിക്കുന്നു

വർക്കേർസ് അസോസിയേഷൻ (സി.ഐ.ടി.യു ) ബാലുശ്ശേരി ഡിവിഷൻ കമ്മറ്റിയുടെ പ്രസിഡൻ്റ് ,സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ രണ്ട് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ച സഖാവ് പ്രസാദേട്ടൻ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു17 സെക്ഷൻ ഓഫീസുകൾ , കക്കയം, ഉറുമി ,ചെമ്പ്കടവ് തുടങ്ങിയ ജനറേറ്റിംഗ് സ്റ്റേഷനുകൾ, വിവിധ സബ്സറ്റേഷനുകൾ ഉൾക്കൊള്ളുന്ന വിസ്തൃതമായ ബാലുശ്ശേരി ഡിവിഷൻ കമ്മറ്റിയിലെ എല്ലാ സഖാക്കളുടെ പ്രശ്നങ്ങളിലും നേരിട്ട് ഇടപെട്ട് 400 നടുത്ത് മെമ്പർഷിപ്പുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഡിവിഷൻ കമ്മറ്റിയായി ബാലുശ്ശേരി […]

Read More
 സെൻട്രൽ വിസ്തയുടെ നിർമ്മാണം സ്റ്റേ ചെയ്യാനാകില്ല, പരാതിക്കാരന് മേല്‍ ഒരു ലക്ഷം പിഴ ചുമത്തി ദല്‍ഹി ഹൈക്കോടതി

സെൻട്രൽ വിസ്തയുടെ നിർമ്മാണം സ്റ്റേ ചെയ്യാനാകില്ല, പരാതിക്കാരന് മേല്‍ ഒരു ലക്ഷം പിഴ ചുമത്തി ദല്‍ഹി ഹൈക്കോടതി

കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പരാതി നല്‍കിയ ഹരജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് തന്നെയാണ് ജോലിക്കാർ തങ്ങുന്നത്. പ്രത്യേക ഉദ്ദേശത്തോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയതെന്നും കോടതി വിമർശിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് താൽക്കാലികമായി സ്റ്റേ ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിർമ്മാണത്തെ അവശ്യസേവന വിഭാഗത്തിൽപ്പെടുത്തിയതിനെയും ഹർജി ചോദ്യം […]

Read More
 ലക്ഷദ്വിപിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം;കുന്ദമംഗലം യൂത്ത് കോൺഗ്രസ് മണ്ഡല കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ലക്ഷദ്വിപിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം;കുന്ദമംഗലം യൂത്ത് കോൺഗ്രസ് മണ്ഡല കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ലക്ഷദ്വിപിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം രേഖ പെടുത്തി കൊണ്ട് കുന്ദമംഗലം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഹ്വാന പ്രകാരം കുന്ദമംഗലം മണ്ഡല കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു നെലൂളി ഉദ്ഘാടനം ചെയ്തുയൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് രാഹുൽ മനത്താനത് അധ്യക്ഷത വഹിച്ചുAdv ഷൈജു,ഷിജിൽ സി സി,ബവീഷ് ,ബിജു കെ,അഭിൻ തുടങ്ങിയവർ സംസാരിച്ചു

Read More
 രാജ്യത്ത് 1,52,734 കൊവിഡ് കേസുകൾ കൂടി; 3,128 മരണം,

രാജ്യത്ത് 1,52,734 കൊവിഡ് കേസുകൾ കൂടി; 3,128 മരണം,

രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകളിൽ കുറവ്. കഴിഞ്ഞ ഒരാഴ്‌ചയായി ആശ്വാസം പകരുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പ്രതിദിന കണക്കുകളിൽ ആശ്വാസമുണ്ടെങ്കിലും മരണനിരക്ക് കുറയ്‌ക്കാൻ സാധിക്കാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മാത്രം 2,38,022 പേർ രോഗമുക്തരായി. 3128 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ 20,26,092 രോഗികളാണ് ചികിത്സയിൽ തുടരുന്നത്. 3,29,100 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു. ഇതിനോടകം 2,80,47,534 […]

Read More
 എ .ആർ .കൊടിയത്തൂർ സർവീസിൽ നിന്നും വിരമിച്ചു

എ .ആർ .കൊടിയത്തൂർ സർവീസിൽ നിന്നും വിരമിച്ചു

മുപ്പത്തിരണ്ട് വർഷത്തെ അധ്യാപന സേവനത്തിനു ശേഷം ഗ്രന്ഥകാരനും പ്രഭാഷകനുമായ എ .ആർ .കൊടിയത്തൂർ പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ചു .വയനാട്ടിലെ അരിമുള എ .യു .പി .സ്കൂൾ ,കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലും അബ്ദുറഹിമാൻ പള്ളിത്തൊടിക ജോലി ചെയ്തിട്ടുണ്ട് .2009 ൽ മലയാള മനോരമ -എയർ ഇന്ത്യ അധ്യാപക പ്രതിഭാ പുരസ്‌കാരം നേടി .കൊടിയത്തൂർ സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറിയുടെ സെക്രട്ടറിയാണ് . അറബി ഭാഷ കേരളത്തിൽ , […]

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ആംബുലയർ വാഹനം കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറി

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് ശിഹാബ് തങ്ങൾ ഫൌണ്ടേഷൻ സ്‌പോൺസേർഡ് ചെയ്ത ആംബുലയർ വാഹനം സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസും , ഫോഗ് മെഷീൻ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യൂ സി രാമനും പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറി.ചടങ്ങിൽ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ഒ ഹുസൈൻ അധ്യക്ഷത വഹിച്ചു കുന്നമംഗലം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അണുനശീകരണം, മരുന്ന്,ഭക്ഷണ വിതരണം, രോഗികൾക്ക് ചികത്സ സൗകര്യം ഏർപ്പെടുത്തുക, […]

Read More
 തെങ്ങിനു വരെ കാവി നിറം;ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം;സഭയിൽ പ്രമേയം പാസാക്കി

തെങ്ങിനു വരെ കാവി നിറം;ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം;സഭയിൽ പ്രമേയം പാസാക്കി

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു.പ്രമേയം പാസാക്കി. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘപരിവാർ, കോർപ്പറേറ്റ് താൽപ്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണ്. ദ്വീപ് വാസികളുടെ ഉപജീവന മാർഗം തക‌ർക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിൻ്റെ അധികാരം എടുത്ത് കളഞ്ഞ് […]

Read More
 ഇന്ധനവില കുതിച്ചുയരുന്നു;പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയും കൂട്ടി

ഇന്ധനവില കുതിച്ചുയരുന്നു;പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയും കൂട്ടി

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയും ഇന്നു കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസൽ വില 91.50 രൂപയായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില. ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വര്‍ധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോള്‍ വില 100 കടന്നു. […]

Read More
 ജില്ലയിൽ ഇന്ന് 1306 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1306 പേർക്ക് കോവിഡ്

ജില്ലയില്‍ 1306 പേര്‍ക്ക് കോവിഡ് രോഗമുക്തി 2669, ടി.പി.ആര്‍ 13.78% ജില്ലയില്‍ ഇന്ന് 1306 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേർക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1287 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9762 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2669 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. […]

Read More
 സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More