കൊടകര കുഴൽപ്പണ കേസ്; ബിജെപി പ്രവർത്തകർക്കിടയിലെ കലഹം തെരുവിലേക്ക്; ഒരാൾക്ക് കുത്തേറ്റു

ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി പ്രവർത്തകർക്കിടയിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിലെ വാക്സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.വാടാനപ്പള്ളി തൃത്തല്ലൂർ ഗവ.ആശുപത്രിയിലാണ് സംഭവം. വാക്സിൻ എടുക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ബി.ജെ.പി അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ കുഴൽപ്പണക്കേസ് സംബന്ധിച്ച് പ്രവർത്തകർ ചേരിതിരിഞ്ഞ പോരിലായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ചുള്ള ചർച്ചയാണ് ആശുപത്രിയിൽ വെച്ചുള്ള കത്തിക്കുത്തിലെത്തിയത്.ബി.ജെ.പി പ്രവർത്തകൻ കിരണിന് കുത്തേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിരണിന് അടിവയറ്റിലാണ് പരിക്കേറ്റത്.പോലീസെത്തി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തു.

Read More
 ജാതിയധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം യുവിക ചൗധരിക്കെതിരെ കേസ്

ജാതിയധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം യുവിക ചൗധരിക്കെതിരെ കേസ്

ജാതിയധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം യുവിക ചൗധരിക്കെതിരെ കേസെടുത്തു. ദലിത് സാമൂഹ്യ പ്രവർത്തകൻ രജത് കൽസന്റെ പരാതിയിലാണ് ഹരിയാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമത്തിലൂടെയാണ് യുവിക ജാതി അധിക്ഷേപം നടത്തിയത്. യൂട്യൂബിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ വൈറലായതോടെ താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദലിത് ആക്റ്റിവിസ്റ്റായ രജത് കൽസൻ യുവികക്കെതിരെ ഹരിയാന പൊലീസിൽ പരാതി നൽകിയത്. യൂട്യൂബ് വീഡിയോയിലൂടെ ദലിത് വിരുദ്ധ പരാമർശങ്ങൾ നടത്തിയ യുവികക്കെതിരെ കടുത്ത നിയമനപടികൾ സ്വീകരിക്കണമെന്ന് […]

Read More
 പൃഥ്വിരാജ് എന്ന പേര് മാറ്റണം; അക്ഷയ് കുമാർ നായകനായ പുതിയ ചിത്രത്തിന് കർണ്ണി സേനയുടെ താക്കീത്

പൃഥ്വിരാജ് എന്ന പേര് മാറ്റണം; അക്ഷയ് കുമാർ നായകനായ പുതിയ ചിത്രത്തിന് കർണ്ണി സേനയുടെ താക്കീത്

അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം ‘പൃഥ്വിരാജിന്’ കർണ്ണി സേനയിൽ നിന്നും താക്കിത്. പൃഥ്വിരാജ് എന്ന സിനിമയുടെ പേര് മാറ്റണമെന്നാണ് കര്‍ണ്ണി സേനയുടെ ആവശ്യം. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതാണെന്നാണ് കർണ്ണി സേനയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്ന് കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ ആവശ്യപ്പെട്ടു.2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മാനുഷി ചില്ലാറാണ് […]

Read More
 കൊടകര കുഴൽപ്പണ കവർച്ചാ കേസ് ;ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി സതീഷിനെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കവർച്ചാ കേസ് ;ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി സതീഷിനെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശം നൽകി . പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് […]

Read More
 ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ നേതാക്കള്‍ തൃപ്തരല്ല,കൂടാതെ നിലവിലെ നിയമങ്ങൾ മാറ്റണമെന്നാണ് ദ്വീപിലെ ബി.ജെ.പി നിലപാട്. പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്‍റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ […]

Read More
 രാഹുൽ ഗാന്ധി കൊവിഡ് രോഗികൾക്കായി മെഡിക്കൽ കിറ്റുകൾ അയച്ചു

രാഹുൽ ഗാന്ധി കൊവിഡ് രോഗികൾക്കായി മെഡിക്കൽ കിറ്റുകൾ അയച്ചു

കൊവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനായിരം ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ലോക്സഭാ നിയോജകമണ്ഡലമായ അമേതിയിലേക്കാണ് കിറ്റുകൾ അയച്ചത്.നേരത്തെ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 20 ഓക്സിജൻ സിലിണ്ടറുകളും അമേതിയിലേക്ക് അയച്ചിരുന്നു.പാർട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയിൽ 10,000 മെഡിക്കൽ കിറ്റുകൾ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവർക്ക് നൽകുമെന്നും കോൺഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാൽ പറഞ്ഞു.

Read More
 ‘നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാർ ;മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

‘നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാർ ;മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണ്. സര്‍വശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളില്‍ ചിലരേയും മന്‍ കീ ബാത്തില്‍ […]

Read More

മുസ്ലിങ്ങളും കേരളത്തിലെ ന്യുനപക്ഷവും എങ്ങോട്ട്

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു. ഇത് കേരളത്തിലെ പരാജയപ്പെട്ട ബി.ജെ.പി മുന്നണിയുടെ വിജയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയുടെ ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. എ.പി അബ്ദുല്ലക്കുട്ടി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് (2021 മെയ് 21) എവിടെയൊക്കെ മുസ്‌ലിംകള്‍ നേരിടുന്ന പ്രശനങ്ങള്‍ പറയാറുണ്ടോ അവിടെയൊക്കെ ഇരട്ട കുപ്രചാരണങ്ങളായ ‘ദേശവിരുദ്ധര്‍’ ‘പ്രീണിപ്പിക്കപ്പെടുന്നവര്‍’ എന്നിങ്ങനെ മുദ്രകുത്താറുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു വാചകമാണിത്. ഇതേ റിപ്പോര്‍ട്ടില്‍ പേരെടുത്ത് അനുമോദിച്ച ഒരേയൊരു നേതാവാണ് ഖാഇദെമില്ലത്ത് മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്. […]

Read More
 ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റ് ; വി മുരളീധരൻ

ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റ് ; വി മുരളീധരൻ

ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റാണെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ. ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണം. എല്ലാവർക്കും നീതി ലഭിക്കുന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു. നടൻ പൃഥ്വിരാജിനെതിരായ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.ലക്ഷദ്വീപ് വിഷയത്തിൽ കോൺഗ്രസ്-സി.പി.എം അമിതാവേശത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്ന് മുരളീധരൻ പറഞ്ഞു.

Read More
 കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ട് ; ഡോ. രണ്‍ദീപ് ഗുലേറിയ

കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ട് ; ഡോ. രണ്‍ദീപ് ഗുലേറിയ

കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ജൂലൈ അവസാനത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ഇന്ത്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര വാക്‌സിനുകള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് ഡോസുകള്‍ വാങ്ങുന്നതിനുള്ള സമഗ്രമായ നീക്കവും ആവശ്യമാണ്. വാക്സിന്‍ സംഭരണത്തിന് സമഗ്രമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ […]

Read More