അവശ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്ക് എതിരെയും നടപടി

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്ക് എതിരെയും നടപടി

കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമകൾക്കും സാധനം വാങ്ങാനെത്തുന്നവർക്കും നേരെ കർശന നടപടിയെന്ന് ഡിജിപി.അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതേണ്ടത് നിര്‍ബന്ധമാണെന്നും ഡിജിപി അറിയിച്ചു.പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂവെന്നും ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്കും സാധനം വാങ്ങാനെത്തുന്നവര്‍ക്കും എതിരെ […]

Read More
 കുടുംബാസൂത്രണ നയത്തില്‍ ഇളവ്; ദമ്പതികള്‍ക്ക് പരമാവധി മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍

കുടുംബാസൂത്രണ നയത്തില്‍ ഇളവ്; ദമ്പതികള്‍ക്ക് പരമാവധി മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍

കുടുംബാസൂത്രണ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് ചൈന. ദമ്പതികള്‍ക്ക് പരമാവധി മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജനസംഖ്യയില്‍ പ്രായമായവര്‍ വര്‍ധിച്ചു വരുന്നതായുള്ള സെന്‍സെസ് രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. 40 വര്‍ഷക്കാലം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. 2016ല്‍ ഇത് പിന്‍വലിച്ചു. പ്രായമായവര്‍ വര്‍ധിച്ചുവരുന്നു എന്ന ആശങ്ക പരിഗണിച്ചാണ് അന്ന് നടപടി സ്വീകരിച്ചത്. നയത്തില്‍ വീണ്ടും ഇളവ് വരുത്തി കുട്ടികളുടെ എണ്ണം മൂന്ന് വരെയാകാമെന്ന് ചൈനീസ് പൊളിറ്റ് ബ്യൂറോ യോഗത്തെ ഉദ്ധരിച്ച് സിന്‍ഹ്വാ റിപ്പോര്‍ട്ട് […]

Read More
 ബാലാവകാശ കമ്മീഷന്റെ പരാതി; ട്വിറ്ററിനെതിരേ എഫ്ഐആർ

ബാലാവകാശ കമ്മീഷന്റെ പരാതി; ട്വിറ്ററിനെതിരേ എഫ്ഐആർ

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിനെതിരേ ഡൽഹി പോലീസിന്റെ നടപടി .തെറ്റായ വിവരങ്ങൾ നൽകിയെന്നും പോക്സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ട്വിറ്ററിൽ അക്കൗണ്ട് എടുക്കാം. അതുകൊണ്ട് തന്നെ പോണോ​ഗ്രാഫിക് കണ്ടന്റുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടാകരുതെന്ന് ട്വിറ്ററിനോട് കേന്ദ്രം വ്യക്തമാക്കി.സിഎസ്എഎം ഉള്ള വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലേക്കുള്ള ലിങ്കുകളും ട്വിറ്ററിൽ ലഭ്യമാണ്. പോക്സോ ആക്ട് പ്രകാരം സിഎസ്എഎം നീക്കം ചെയ്യാൻ ടെക്ക് കമ്പനികൾ ബാധ്യസ്ഥരാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷൻ പറഞ്ഞു. […]

Read More
 പി.ജമാലുദ്ദീൻ മാസ്റ്റർ സർവ്വീസിൽ നിന്ന് വിരമിച്ചു

പി.ജമാലുദ്ദീൻ മാസ്റ്റർ സർവ്വീസിൽ നിന്ന് വിരമിച്ചു

കുന്ദമംഗലം ചൂലാംവയൽ മാക്കൂട്ടം എ.എം യു.പി.സ്ക്കൂൾ അദ്ധ്യാപകനായ പി.ജമാലുദ്ദീൻ മാസ്റ്റർ സർവ്വീസിൽ നിന്ന് വിരമിച്ചു .ജമാലുദ്ദീൻ മാസ്റ്ററിന് സ്റ്റാഫ്, പി.ടി.എ, അദ്ധ്യാപക സംഘടനകൾ, ക്ലബ്ബുകൾ,കുടുംബ കൂട്ടായ്മകൾ, മത രാഷ്ട്രീയ സാമൂഹികസംഘടനകൾ ഹൃദ്യമായ യാത്രയയപ്പ് നൽകി.

Read More
 ടാർസൻ താരം ജോ ലാറ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ടാർസൻ താരം ജോ ലാറ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ടാര്‍സന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ജോ ലാറ വിമാനാപകടത്തില്‍ മരിച്ചു..58 വയസായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയില്‍ വെച്ചാണ് വിമാനം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. ജോ ലാറയുടെ ഭാര്യ ഗ്വെന്‍ ലാറയും മരണപ്പെട്ടു. സെസ്‌ന 501 എന്ന വിമാനമാണ് നാഷ് വില്ല് ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്. ജോയും ഭാര്യയും ഉള്‍പ്പടെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. 1989 ല്‍ പുറത്തിറങ്ങിയ ടെലിവിഷന്‍ മൂവി ടാര്‍സന്‍ ഇന്‍ മാന്‍ഹാട്ടന്‍ എന്ന ചിത്രത്തിലാണ് ലാറ ടാര്‍സനായി എത്തുന്നത്. പിന്നീട് അദ്ദേഹം […]

Read More
 അബ്ദുറബ്ബിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടിക്ക് ഉത്സാഹമായിരുന്നു;ലക്ഷദ്വീപിലെ മനുഷ്യത്വ വിരുദ്ധ നടപടിയിൽ പ്രതികരിക്കാൻ ഉത്സാഹമില്ല:  ഫാത്തിമ തഹ്‌ലിയ

അബ്ദുറബ്ബിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടിക്ക് ഉത്സാഹമായിരുന്നു;ലക്ഷദ്വീപിലെ മനുഷ്യത്വ വിരുദ്ധ നടപടിയിൽ പ്രതികരിക്കാൻ ഉത്സാഹമില്ല: ഫാത്തിമ തഹ്‌ലിയ

ലക്ഷദ്വീപ് വിഷയത്തിൽ നടൻ മമ്മൂട്ടി പ്രതികരിക്കാത്തതിൽ വിമർശിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ. മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നാണ് ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചത്. 2015 ലാണ് ഫാത്തിമ തഹ്‌ലിയ സൂചിപ്പിച്ച നിലവിളക്ക് വിവാദം സംഭവിച്ചത് . ഉദ്ഘാടന […]

Read More
 നിങ്ങള്‍ക്ക് കവല യോഗം നടത്തി പ്രസംഗിച്ചാല്‍ പോരെ;നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിനെതിരെ കെ സുരേന്ദ്രന്‍

നിങ്ങള്‍ക്ക് കവല യോഗം നടത്തി പ്രസംഗിച്ചാല്‍ പോരെ;നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിനെതിരെ കെ സുരേന്ദ്രന്‍

ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന വളരെ വിലകുറഞ്ഞ നടപടിയാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്രഭരണ പ്രദേശത്ത് നടപ്പാക്കിയ പരിഷ്കാരത്തിൽ പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. സഭയുടെ അന്തസ് കളഞ്ഞുകുളിക്കുന്ന പ്രമേയമാണിത്. ലക്ഷദ്വീപിലെ മഹാഭൂരിപക്ഷം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാര വേലയാണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ വോട്ടുബാങ്ക് താത്‌പര്യമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. നിയമസഭാ വേദിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി […]

Read More
 ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന;പള്ളി വികാരി അറസ്റ്റില്‍

ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന;പള്ളി വികാരി അറസ്റ്റില്‍

ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റിലായി. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് പള്ളിയില് ആദ്യ കുര്‍ബാന സംഘടിപ്പിച്ചത്. കുട്ടികളുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു. വൈദികനുള്‍പ്പടെയുള്ളവര്‍ക്കെതിരെ പകര്‍ച്ചാവ്യാധി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഫാ. ജോര്‍ജ് പാലമറ്റത്തെ ജാമ്യത്തില്‍ […]

Read More
 ഓപ്പറേഷൻ ജാവയ്ക്ക് കയ്യടിച്ച് മമ്മൂട്ടി;സന്തോഷം പങ്കുവെച്ച് ലുക്ക്മാന്‍

ഓപ്പറേഷൻ ജാവയ്ക്ക് കയ്യടിച്ച് മമ്മൂട്ടി;സന്തോഷം പങ്കുവെച്ച് ലുക്ക്മാന്‍

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് മമ്മുട്ടി. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലുക്മാന് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് മമ്മുട്ടി അഭിനന്ദനമറിയിച്ചത്. സിനിമയിൽ വിനയദാസൻ എന്ന കഥാപാത്രത്തെയാണ് ലുക്മാൻ അവതരിപ്പിച്ചത്. ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി ലുക്ക്മാന് അയച്ചത്. ‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ ലുക്ക്മാന്‍ തന്നെയാണ് വിവരം പങ്കുവെച്ചത്.മമ്മൂട്ടിയുടെ ഉണ്ട എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം ലുക്ക്മാന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായി.

Read More
 ‘ചീഫ് സെക്രട്ടറിയെ വിട്ട് തരാനാകില്ല’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത

‘ചീഫ് സെക്രട്ടറിയെ വിട്ട് തരാനാകില്ല’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്ര നടപടിയ്‌ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് മമത ബാനർജി അിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിർദേശത്തിൽ താൻ അമ്പരന്നുപോയെന്നും മമത കത്തിൽ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായോട് കേന്ദ്ര സര്‍വീസിലേക്ക് ഉടനടി തിരികെയെത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്. പേഴ്സണല്‍ ട്രെയിനിങ് […]

Read More