വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജ് അനുവദിക്കില്ല; സ്വകാര്യ ആശുപതികളുടെ വാക്‌സിനേഷൻ പാക്കേജിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ പാക്കേജിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജ് അനുവദിക്കില്ല. ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാക്സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം. സര്‍ക്കാര്‍, സ്വകാര്യ കോവിഡ‍് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമെ കുത്തിവെപ്പ് നടത്താവൂ. ജോലി ചെയ്യുന്ന സ്ഥലം, വീടിനോടു ചേര്‍ന്നുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കുത്തിവെപ്പ് നടത്താം. വീടിനോടു ചേര്‍ന്നുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു. വാക്സിനേഷൻ മാർഗനിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് […]

Read More
 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ഒഴിവാക്കാൻ സാധ്യത; തീരുമാനം ചൊവ്വാഴ്ച

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ഒഴിവാക്കാൻ സാധ്യത; തീരുമാനം ചൊവ്വാഴ്ച

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. പുതിയ സാഹചര്യത്തിൽ ഇതേ രീതി സിബിഎസ്ഇയും സ്വീകരിക്കും. സിബിഎസ്ഇ പരീക്ഷാ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ രണ്ട് നിർദേശങ്ങളാണ് പ്രധാനമായും ഉയർന്നത്. ഒന്ന്, പ്രധാനപ്പെട്ട വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുക, രണ്ട് പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയിൽ […]

Read More

ഇരുപത്തിനാലു മണിക്കൂറിനിടെ 1.65 ലക്ഷം പേർക്ക് കോവിഡ്;3,460 മരണം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.65 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,460 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 1,65,553 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,78,94,800 പേര്‍ക്കാണ്. മരണം 3,25,972 നിലവില്‍ രാജ്യത്ത് 21,14,508 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,76,309 പേകാണ്. 21,20,66,614 […]

Read More

ഇന്ത്യയ്ക്ക് വീണ്ടും സൗദിയുടെ സഹായം; 60 ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൂടി സൗദിയില്‍ നിന്ന് അയച്ചു. മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള […]

Read More
 കാലവര്‍ഷം നാളെ ആരംഭിക്കും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കാലവര്‍ഷം നാളെ ആരംഭിക്കും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ കേരളത്തിലെത്തിയേക്കും. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെത്തോടെകേരളത്തിലെത്താനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ 5 ജില്ലകളിലും മറ്റന്നാള്‍ 6 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമായിരിക്കും സാധ്യത. കേരളാ തീരത്ത് മണിക്കൂറില്‍ പരമാവധി 50 […]

Read More
 കടൽ ക്ഷോഭം രൂക്ഷമായ വൈപ്പിൻ മണ്ഡലത്തിലെ തീരദേശ മേഖലകൾ വി ഡി സതീശൻ സന്ദർശിച്ചു

കടൽ ക്ഷോഭം രൂക്ഷമായ വൈപ്പിൻ മണ്ഡലത്തിലെ തീരദേശ മേഖലകൾ വി ഡി സതീശൻ സന്ദർശിച്ചു

കടൽ ക്ഷോഭം രൂക്ഷമായ വൈപ്പിൻ നിയോജകമണ്ഡലത്തിലെ തീരദേശ മേഖലകളായ അണിയൽ കടപ്പുറം , വെളിയത്താംപറമ്പ് , നായരമ്പലം എന്നീ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു MP ഹൈബി ഈഡൻ , TJ വിനോദ് MLA , ദീപക് ജോയ് , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ സോളി രാജ്, M J ടോമി യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.കടലോര മേഖലയിൽ താമസിക്കുന്നവരുടെ പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നുംഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് […]

Read More
 കോഴിക്കോട് ജില്ലയിൽ ഇന്ന്  1354 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 1354 പേർക്ക് കോവിഡ്

ജില്ലയില്‍ 1354 പേര്‍ക്ക് കോവിഡ്രോഗമുക്തി 2466, ടി.പി.ആര്‍ 13.60% ജില്ലയില്‍ ഇന്ന് 1354 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1337 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10199 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2466 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 13.60 […]

Read More
 സംസ്ഥാനത്ത് ഇന്ന് 23,513 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 23,513 പേർക്ക് കോവിഡ്

 കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 ഭാഗ്യക്കുറികൾ റദ്ദാക്കി

ഭാഗ്യക്കുറികൾ റദ്ദാക്കി

സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭാഗ്യക്കുറി വകുപ്പ് ജൂൺ ഒന്ന് മുതൽ അഞ്ച് വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി -263, അക്ഷയ -500, കാരുണ്യ പ്ലസ് -371, നിർമൽ -227, കാരുണ്യ -502 ഭാഗ്യക്കുറികൾ റദ്ദാക്കി.

Read More
 പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല;പരാജയ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി

പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല;പരാജയ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല. അത്തരം തീരുമാനം എടുക്കുന്ന കാര്യത്തില്‍ താന്‍ ഒരിക്കലും പിന്നാക്കം പോയിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പരാജയപ്പെട്ട് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇട്ടിട്ടുപോയ ആള്‍ എന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ് താന്‍ സ്ഥാനത്ത് തുടര്‍ന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. നിര്‍ലോഭമായ സഹകരണമാണ് സോണിയാ ഗാന്ധിയില്‍നിന്നും രാഹുല്‍ ഗാന്ധിയില്‍നിന്നും ലഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ […]

Read More