ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; ഒരു കവര്‍ മരുന്നിന് 990 രൂപ

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; ഒരു കവര്‍ മരുന്നിന് 990 രൂപ

രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു. ഒരു കവര്‍ മരുന്നിന് 990 രൂപയാണ് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ് വില നിശ്ചയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ മരുന്നിന്റെ ഉദ്ഘാടന […]

Read More
 പ്രതിപക്ഷ നേതാവ് മാറുമെന്ന് നേരത്തെ അറിഞ്ഞില്ല’അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല; സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ചു

പ്രതിപക്ഷ നേതാവ് മാറുമെന്ന് നേരത്തെ അറിഞ്ഞില്ല’അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല; സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ചു

പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധമറിയിച്ച് സ്ഥാനമൊഴിഞ്ഞ രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താൻ നേരത്തെ അറിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിന്മാറുമാറുവായിരുന്നെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചെന്നിത്തല വ്യക്തമാക്കി. സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിയിൽനിന്ന് പിന്തുണ ലഭിച്ചില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയപ്പോൾ അപമാനിതനായെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കി.എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും തന്നെ മാറ്റിയ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നെന്നായിരുന്നു […]

Read More

കോവിഡ് നിയന്ത്രണവിധേയം; ഡൽഹിയിൽ ജൂൺ ഒന്ന് മുതൽ ‘അൺലോക്ക്’ പ്രക്രിയ ആരംഭിക്കും; അരവിന്ദ് കെജരിവാൾ

കോവിഡ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജൂണ്‍ ഒന്നുമുതല്‍ ‘അണ്‍ലോക്ക്’ പക്രിയ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തുടക്കത്തില്‍ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ദിവസവേതനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇന്നലെ 1072 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ നിരക്ക് 1.53 ശതമാനമാണ്. 64 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. […]

Read More
 ലക്ഷദ്വീപ് ജനതക്കുള്ള കേരള നിയമസഭയുടെ ഐക്യദാര്‍ഢ്യ പ്രമേയം തിങ്കളാഴ്ച പാസാക്കും

ലക്ഷദ്വീപ് ജനതക്കുള്ള കേരള നിയമസഭയുടെ ഐക്യദാര്‍ഢ്യ പ്രമേയം തിങ്കളാഴ്ച പാസാക്കും

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.പ്രമേയത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തിൽ വ്യക്തത വന്നില്ല. അതിനിടെ, വിവാദ തീരുമാനങ്ങള്‍ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടം പത്രങ്ങളിൽ പരസ്യവുമായി രംഗത്തെത്തി. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് രാഷ്ട്രീയ കക്ഷികളുടെ തീരുമാനം. കലക്ടറുടെ […]

Read More

ബെംഗളൂരു കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പ്രതികളെ പോലീസ് വെടിവച്ച് വീഴ്‌ത്തി,

ബംഗ്ലാദേശ് സ്വദേശിയായ യുവതി ബെംഗളൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അറസ്‌റ്റിലായ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ചു വീഴ്ത്തി. ആറ് പേരിൽ രണ്ട് പ്രതികളാണ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്ഷപ്പെടാൻ ശ്രമിച്ചത്. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് പ്രതികളും രക്ഷപ്പെടാൻ ശ്രമം നടത്തിയതോടെ വെടിയുതിർക്കേണ്ടി വരുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയതായി ഡിസിപി എസ് ഡി ശ്രണപ്പയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. യുവതിയെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന […]

Read More
 സർക്കാരിന് സ്ഥലജല വിഭ്രാന്തി;നയപ്രഖ്യാപനം ആവർത്തനം; വി.ഡി സതീശൻ

സർക്കാരിന് സ്ഥലജല വിഭ്രാന്തി;നയപ്രഖ്യാപനം ആവർത്തനം; വി.ഡി സതീശൻ

രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ അതൃപ്തിയോടെ പ്രതിപക്ഷം. മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു, അത് മൂന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കൊവിഡ് മരണനിരക്കിലെ പരാതികൾ സർക്കാർ പരിശോധിക്കണം. ബജറ്റിലെ കാര്യങ്ങൾ നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിലെ കാര്യങ്ങൾ ബജറ്റിലുമായി വരുന്നതാണ് കണ്ടത്. സർക്കാരിന് സ്ഥലജല വിഭ്രാന്തിയെന്ന് സംശയെമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഒന്ന്, മഹാമാരിയുടെ പശ്ചാലത്തിൽ ഒരു പുതിയ ആരോഗ്യ നയം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. […]

Read More
 പ്രതിഷേധം; ഒ.എന്‍.വി പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കും;

പ്രതിഷേധം; ഒ.എന്‍.വി പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കും;

തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നത് പുന:പരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് തീരുമാനം. ഇദ്ദേഹത്തിനെതിരെ മീടു ആരോപണം ഉള്‍പ്പടെ ഉയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.ഡോ. അനില്‍ വള്ളത്തോള്‍, പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍. മീ ടു ആരോപണം നേരിടുന്ന […]

Read More
 മലപ്പുറത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണം;ട്രിപ്പിള്‍ ലോക്ക്ഡൗണിന് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല

മലപ്പുറത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണം;ട്രിപ്പിള്‍ ലോക്ക്ഡൗണിന് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല

രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിന് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. പുതുക്കിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവ് ഇറക്കി. പാല്‍, പത്രം, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അനുമതിയുണ്ട്. പ്രസ്തുത സേവനങ്ങള്‍ ഒഴികെയുള്ള കാര്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളില്‍ ഹോം ഡെലിവറി […]

Read More
 സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കു;കെ.സുധാകരന് വേണ്ടി ബാനറുമായി പ്രവര്‍ത്തകര്‍

സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കു;കെ.സുധാകരന് വേണ്ടി ബാനറുമായി പ്രവര്‍ത്തകര്‍

ഇന്ന് കെ.പി.സി.സി.ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനായി നേതാക്കള്‍ എത്തിത്തുടങ്ങുന്നതിനിടെ കെ .സുധാകരന് വേണ്ടി ബാനറുമായി കെ.പി.സി.സി.ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. കെ.സുധാകരനെ തിരിച്ചുവിളിക്കൂവെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം ശ്രദ്ധയില്‍ പെട്ട സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റി. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യമാണ് പ്രവര്‍ത്തകര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കു എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. നിലവില്‍ കെ സുധാരകരന്റെ […]

Read More
 ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്ക് അടിയന്തര സ്റ്റേ ഇല്ല; രണ്ടാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്ക് അടിയന്തര സ്റ്റേ ഇല്ല; രണ്ടാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ,അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാര നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്‌. വിവാദ ഉത്തരവുകള്‍ നയപരമായ വിഷയമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലമുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. വിശദീകരണം നല്‍കുന്നത് വരെ […]

Read More