കൊടകര കുഴൽപ്പണ കവർച്ച കേസ്; ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കൾ ഹാജരായില്ല

കൊടകര കുഴൽപ്പണ കവർച്ച കേസ്; ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കൾ ഹാജരായില്ല

കൊ​ട​ക​ര​യി​ൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ചോദ്യം ചെയ്യലിന് ബി.ജെ.പി നേതാക്കൾ ഹാജരായില്ല. സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശനും ഒാഫീസ് സെക്രട്ടറി ജി. ഗിരീഷുമാണ് ഹാജരാകാതിരുന്നത്. അസൗകര്യം കാരണം ഇന്ന് ഹാജരാകാനാവില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഞാ​യ​റാ​ഴ്ച തൃ​ശൂ​ർ പൊ​ലീ​സ് ക്ല​ബി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​നാണ് അന്വേഷണ സംഘം നി​ർ​ദേ​ശിച്ചിരുന്നത്. മൂന്നര കോടി രൂപ എവിടെ നിന്ന് ആർക്ക് കൊണ്ടു പോവുകയാണെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്. ബി.​ജെ.​പി തൃ​ശൂ​ർ ജി​ല്ല […]

Read More
 മേയ് മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാം; ആരോഗ്യമന്ത്രി

മേയ് മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാം; ആരോഗ്യമന്ത്രി

ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. ഈ […]

Read More
 രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 വയസ്സില്‍ താഴെയുള്ള 315 കുട്ടികള്‍ക്കാണ് ദുംഗര്‍പൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 12 മുതലുള്ള കണക്കാണിത്. 9 വയസ്സ് വരെയുള്ള 60 കുട്ടികള്‍ക്കും 9-19 പ്രായമുള്ള 255 കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യത്തിന് വാര്‍ഡുകളും ഓക്സിജനും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാജസ്ഥാനില്‍ 6103 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 115 പേര്‍ മരിച്ചു. ആക മരണം 7,590 ആയി. ആകെ […]

Read More
 ഗുസ്തി താരത്തിന്‍റെ കൊലപാതകം ; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തു

ഗുസ്തി താരത്തിന്‍റെ കൊലപാതകം ; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തു

ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ അറസ്റ്റ് വിവരം സ്ഥീരികരിച്ച് ദില്ലി പൊലീസ്. സെപഷ്യൽ സെൽ സംഘം സൂശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി സ്പെഷ്യൽ സെൽ സി പി നീരജ് താക്കൂർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായി. പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ പിടികൂടിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കൊവിഡ് കേസുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,40,842 പേര്‍ക്ക്. 3,55,102 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,741 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,30,132 ആയി. ഇതില്‍ 2,34,25,467 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 2,99,266 പേരാണ്. നിലവില്‍ 28,05,399 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,50,04,184 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തമിഴ്‌നാട്ടില്‍ ഇന്നലെ […]

Read More
 ഇന്ധനവില വീണ്ടും വർദ്ധിച്ചു;പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്

ഇന്ധനവില വീണ്ടും വർദ്ധിച്ചു;പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്

ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയായി. ഡീസലിന് 90 രൂപ 37 പൈസയാണ്. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട്​ പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർദ്ധിച്ചു. തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെയാണ്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വിലയിൽ […]

Read More
 സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിപ്പ്; ഇന്ന് ഉന്നതതല യോഗം

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിപ്പ്; ഇന്ന് ഉന്നതതല യോഗം

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഇന്ന് വിരാമമാകും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നതതല യോഗം ചേരും. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ അഭിപ്രായം ട്വിറ്ററിലൂടെ തേടിയിട്ടുണ്ട്. ഇന്ന് 11.30ന് നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും. വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് […]

Read More
 യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

യാസ് ചുഴലിക്കാറ്റിനെതിരായ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സർക്കാർ ഉദ്യോഗസ്ഥരും ദുരന്തനിവാരണ, ടെലികോം, പവർ, സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ അടക്കം ഇന്ത്യൻ സൈന്യം സജ്ജമാണ്. യാസ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിൽ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒഡിഷ മുഖ്യമന്ത്രി നവീൻ […]

Read More
 ജില്ലയില്‍ 1971 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1971 പേര്‍ക്ക് കോവിഡ്

രോഗമുക്തി 3928, ടി.പി.ആര്‍ 18.07% ജില്ലയില്‍ ഇന്ന് 1971 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1918 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11,331 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3928 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 18.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 29727 കോഴിക്കോട് സ്വദേശികളാണ് […]

Read More
 സംസ്ഥാനത്ത് ഇന്ന് 28,514പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 28,514പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More