കൊടകര കുഴല്‍പ്പണക്കേസ്;ബിജെപി സംസ്ഥാന നേതാക്കളെ നാളെ ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണക്കേസ്;ബിജെപി സംസ്ഥാന നേതാക്കളെ നാളെ ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതാക്കളിലേക്ക് എത്തുന്നു . കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെയും ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷിനെയും പ്രത്യേക അന്വേഷണസംഘം നാളെ ചോദ്യംചെയ്യും. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. ജില്ലാ ട്രഷറര്‍ സുജയ്സേനനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടെങ്കിലും ഹാജരായിട്ടില്ല. അതേസമയം, […]

Read More

കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല

യുഡിഎഫ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറിയത്. ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന് സംബന്ധിച്ച് എഐസിസി തീരുമാനം പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ ചെന്നിത്തല പ്രതീക്ഷ പുലത്തിയെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയത്. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം […]

Read More

കോവിഡ് പ്രതിരോധത്തിന് വിദ്യാഭ്യാസ ഓഫീസർമാരുടെയും പ്രധാനാധ്യാപകരുടെയും സംഭാവനയായി 15 ലക്ഷം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരും പ്രധാനാധ്യാപകരും ചേർന്ന് 15 ലക്ഷം രൂപ സംഭാവന നൽകി. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ജില്ലയിലെ ആതുരാലയങ്ങളിൽ കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്കൂൾ തലവൻമാരും സഹായ ധനം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സഹായധനം ജില്ലാ കളക്ടർ സാംബശിവ റാവു ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയ ക്യാമ്പയിൻ മുഴുവൻ പ്രധാനാധ്യാപകരും ഏറ്റെടുക്കുകയായിരുന്നു. ഒന്നാം ഘട്ടത്തിൽ വിദ്യാഭ്യാസ […]

Read More

കോഴിക്കോട് കാവ്സ്റ്റോപ്പിൽ ചരക്ക് ലോറി ഇലട്രിക്ക് പോസ്റ്റിലിടിച്ച് അപകടം;ഒരു മരണം

കോഴിക്കോട് കാവ്സ്റ്റോപ്പിൽ ചരക്ക് ലോറി ഇലട്രിക്ക് പോസ്റ്റിലിടിച്ച് അപകടം.കോഴിക്കോടെയ്ക്ക് പൊയ്ക്കൊണ്ടിരുന്ന ചരക്ക് വാഹനം മൂന്ന് ഇലട്രിക്ക് പോസ്റ്റിലിടിച്ച് കൊണ്ട് മുന്നിലുള്ള വീട്ടിലേക്ക് കയറുകയായിരുന്നു . വാഹനത്തിലെ ക്‌ളീനർ പട്ടറയൻ (23 ) തമിഴ്നാട് കേശവപുരം സ്വദേശി തത്സമയം തന്നെ ഷോക്കേറ്റ് മരിച്ചു.ഡ്രൈവറെയുംഅയ്യപ്പൻ (33) കൂടെയുണ്ടായിരുന്ന മുത്തു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമാണ് .ഇന്ന് ഉച്ച തിരിഞ്ഞ് 4 .10 ഓടുകൂടിയാണ് അപകടം നടക്കുന്നത്.മംഗലാപുരത്ത് നിന്നും തിരുവനന്ത പുരത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

Read More
 ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു

ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു

രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി 8848 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. ആകെ രോഗികളുടെ 60 ശതമാനത്തോളം പേരും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഗുജറാത്ത് (2281), മഹാരാഷ്ട്ര (2000), ആന്ധ്രപ്രദേശ് (910) എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം കൂടിയ സംസ്ഥാനങ്ങളിലെ കണക്കുകൾ. കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ 36 പേരിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ് (720), രാജസ്ഥാൻ (700), കർണാടക (500) എന്നിങ്ങനെയാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് […]

Read More

വി.ഡി സതീശനെ അഭിനന്ദിച്ച് എ.കെ ആന്റണി

വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനം കോൺഗ്രസിന്റേയും യുഡിഎഫിൻറേയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് അഭിനന്ദനങ്ങൾ. പൂർണ്ണ പിന്തുണ നൽകുമെന്നും ആന്റണി പ്രതികരിച്ചു. എഐസിസി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി സതീശനെ അഭിനന്ദിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി.ഡി സതീശനെ നിയമിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ്

Read More
 തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി

തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി മെയ് 31 വരെ നീട്ടി . കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്. ഇന്നും നാളെയും രാത്രി 9മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം. ഈ രണ്ടുദിവസം പൊതുഗതാഗതവും ഉണ്ടായിരിക്കും.സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. എടിഎമ്മുകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ, മെയ് പത്തുമുതല്‍ 24 […]

Read More
 സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം തുടങ്ങാനൊരുങ്ങി ഇന്ത്യ

സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം തുടങ്ങാനൊരുങ്ങി ഇന്ത്യ

സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം വൈകാതെ ഇന്ത്യയിൽ തുടങ്ങുമെന്ന്​ സൂചന. ആഗസ്​റ്റോടെ ഇന്ത്യയിൽ ഉൽപാദനം തുടങ്ങാനുള്ള നീക്കങ്ങളാണ്​ റഷ്യ നടത്തുന്നത്​. റഷ്യയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഡി.ബി വെങ്കിടേഷ്​ വർമ്മയാണ്​ ഇക്കാര്യം അറിയിച്ചത്​.​േ​ഡാ.റെഡ്ഡീസ്​ ലബോറട്ടറിയാണ്​ സ്​പുട്​നിക്​ വാക്​സിന്‍റെ ഇന്ത്യയിലെ നിർമാണം നടത്തുന്നത്​. ഇതുവരെ 2.10 ലക്ഷം ഡോസ്​ സ്​പുട്​നിക്​​ വാക്​സിൻ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്​തിട്ടുണ്ട്​. ആദ്യം ഒന്നര ലക്ഷം ഡോസ്​ വാക്​സിനും പിന്നീട്​ 60,000 ഡോസ്​ വാക്​സിനുമാണ്​ ഇറക്കുമതി ചെയ്​തത്​. മെയ്​ അവസാനത്തോടെ 30 ലക്ഷം ഡോസ്​ കോവിഡ്​ […]

Read More
 മികച്ച സംവിധായകൻ ജിയോ ബേബി; പത്മരാജന്‍ സാഹിത്യ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;

മികച്ച സംവിധായകൻ ജിയോ ബേബി; പത്മരാജന്‍ സാഹിത്യ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;

പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടി. ജയരാജിനാണ് (ചിത്രം:ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള 25000രൂപയുടെ പുരസ്‌കാരം.സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.സാഹിത്യമേഖലയില്‍ മനോജ് കുറൂരിന്റെ മുറിനാവിനാണ് മികച്ച നോവലിനുള്ള 20000 രൂപയുടെ പുരസ്‌കാരം. കെ രേഖ(അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും) മികച്ച ചെറുകഥാകൃത്തിനുള്ള […]

Read More
 ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ല; ശിവരാജ് സിംഗ് ചൗഹാൻ

ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ല; ശിവരാജ് സിംഗ് ചൗഹാൻ

ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലാണ് ലോക്ക്ഡൗൺ ഒഴിവാക്കാൻ തീരുമാനമായത്. എല്ലാക്കാലവും അടച്ചിടൽ പ്രായോഗികമല്ലെന്നും വ്യാപനമുണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക മാനദണ്ഡമുണ്ടാകും. മധ്യപ്രദേശിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തി. രോഗമുക്തി നേടുന്നവർ 90 ശതമാനത്തിന് മുകളിലാണ്. വെള്ളിയാഴ്ച 82000 സാമ്പിളുകൾ പരിശോധിച്ചതിൽ 3000 […]

Read More