ടൗട്ടേ ചുഴലിക്കാറ്റ്; ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു;37 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ടൗട്ടേ ചുഴലിക്കാറ്റ്; ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു;37 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. അറബിക്കടലില്‍ മുങ്ങിപ്പോയ ബാര്‍ജിലെ 38 ഒഎന്‍ജിസി തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ഭീമന്‍ ചങ്ങാടത്തില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. […]

Read More
 ട്രോളുകൾക്ക് പിന്നിൽ രാഷ്ട്രീയ ശത്രുക്കൾ,പ്രതികരിച്ച് ശിവൻകുട്ടി

ട്രോളുകൾക്ക് പിന്നിൽ രാഷ്ട്രീയ ശത്രുക്കൾ,പ്രതികരിച്ച് ശിവൻകുട്ടി

ട്രോളുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ശത്രുക്കളാണെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണും. ട്രോളുകള്‍ കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവില്ല. നേമത്തെ വിജയത്തോടെ കൂടുതല്‍ ഊര്‍ജിതമായെന്നു മാത്രം. എസ്എഫ്ഐ നേതാവായിരുന്നപ്പോള്‍ പൊതുവിദ്യാസപ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. ശിവൻകുട്ടിയുടെ വാക്കുകൾരാഷ്ട്രീയ ശത്രുക്കളാണ് ട്രോളുകൾക്ക്‌ പിന്നിൽ. ഞാൻ നേമത്ത് ജയിച്ചപ്പോൾ ട്രോളുകൾ ഇരട്ടിച്ചു . ഞാൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആയി അഞ്ച് വർഷം പ്രവർത്തിച്ച ആളാണ്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ എനിക്ക് നല്ലതു പോലെ മനസ്സിലാകും. ഞാൻ പഞ്ചായത് […]

Read More
 എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം;ആളപായമില്ല

എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം;ആളപായമില്ല

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം. കാന്റീനില്‍ നിന്നാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. രാവിലെ ഒമ്പതരയോടെയാണ് സംഭവം.തി പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഐ.സി.യുവിഭാഗത്തില്‍ 22 രോഗികളാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്നതോടെ ഇവരില്‍ 11 രോഗികളെ എസ്.പി. വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റി. കാന്റീന്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കാന്റീനിലെ ഗ്യാസ് സിലിണ്ടറുകളില്‍ തീപടരാനുളള സാധ്യത മുന്നില്‍ കണ്ട് ഫയര്‍ഫോഴ്‌സ് സിലിണ്ടറുകള്‍ വേഗം തന്നെ മാറ്റിയിരുന്നു. […]

Read More
 അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി  അണിഞ്ഞിരിക്കുന്നത് ഒരു മുള്‍ക്കിരീടം തന്നെയാണ്;സര്‍ക്കാരിന് ആശംസകളുമായി ബാലചന്ദ്ര മേനോന്‍

അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍ക്കിരീടം തന്നെയാണ്;സര്‍ക്കാരിന് ആശംസകളുമായി ബാലചന്ദ്ര മേനോന്‍

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. പിണറായി വിജയന്‍ എന്ന പേര് താന്‍ ആദ്യമായി പറഞ്ഞുകേള്‍ക്കുന്നത് യുണിവേഴ്സിറ്റി കോളേജ് ചെയര്‍മാന്‍ ആയിരിക്കെ യൂണിറ്റ് സെക്രട്ടറി ആയിരുന്ന ലെനിന്‍ രാജേന്ദ്രന്‍ മുഖേനയാണെന്ന് ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.മുഖ്യന്റെകരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ ആക്രമണം ഒരു ഭാഗത്ത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം മറ്റൊരിടത്ത്. ഡിങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും, ഇതെല്ലാമാണ് അധികാരേല്‍ക്കുന്ന സര്‍ക്കാരിന് നേരിടാനുള്ളത്. എന്നാല്‍ അത് സര്‍ക്കാര്‍ ചെയ്യട്ടെ എന്ന […]

Read More
 തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു

തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു

തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. എപ്പിഡമിക്ക് ഡിസീസ് ആക്ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫം​ഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ രോ​ഗത്തിനുള്ള മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കേരളത്തിൽ ഇതുവരെ 15 പേർക്കാണ് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്തും, കൊല്ലത്തുമാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ ഏഴൂർ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ നീക്കം […]

Read More
 സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞത് പോലെ വീട്ടിലിരുന്ന് കാണും’;എം എം ഹസ്സൻ

സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞത് പോലെ വീട്ടിലിരുന്ന് കാണും’;എം എം ഹസ്സൻ

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ചടങ്ങിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും വെർച്വലായി പങ്കെടുക്കുമെന്നും യുഡിഎഫ് കൺവീനർ വാർത്താക്കുറിപ്പിൽ പറഞ്ഞു.എല്ലാവരും വീട്ടിലിരുന്ന് ടിവിയിലൂടെ സത്യപ്രതിജ്ഞ കാണണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസൻ പറഞ്ഞു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ […]

Read More
 കൊവിഡ് ഇനി വീട്ടിൽ ഇരുന്നും പരിശോധിക്കാം;ഐസിഎംആറിന്‍റെ അംഗീകാരം

കൊവിഡ് ഇനി വീട്ടിൽ ഇരുന്നും പരിശോധിക്കാം;ഐസിഎംആറിന്‍റെ അംഗീകാരം

കൊവിഡ് പരിശോധന വീട്ടിലിരുന്നും നടത്താനുള്ള കിറ്റിന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് (ഐസിഎംആര്‍)ന്റെ അംഗീകാരം. ആർക്കൊക്കെ ഇത് ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.ലബോറട്ടറിയിൽ പരിശോധന നടത്തി പോസിറ്റിവ് ആണെന്ന് കണ്ടെത്തിയ ആളുകള്‍കളുടെ സമ്പര്‍ക്കമുള്ള ആളുകള്‍ക്കാണ് വീട്ടിൽ പരിശോധന നടത്താൻ ഐസിഎംആര്‍ അനുമതി നൽകിയിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കും കോവിഡ് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ക്കും വീട്ടില്‍ കോവിഡ് പരിശോധന നടത്താം. പരിശോധനയില്‍ പോസിറ്റീവാകുന്നവരെ കോവിഡ് പോസിറ്റീവായി കണക്കാക്കും. ഇവര്‍ക്ക് വീണ്ടും പരിശോധന […]

Read More
 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച; 3,874 മരണം

24 മണിക്കൂറിനിടെ 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച; 3,874 മരണം

രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് മൂലം മരിച്ചു. 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 18,70,09,792 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും വാക്സിന്റെ […]

Read More
 തുടര്‍ഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ; തുടക്കം പുന്നപ്ര സമരഭൂമിയില്‍ നിന്ന്

തുടര്‍ഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ; തുടക്കം പുന്നപ്ര സമരഭൂമിയില്‍ നിന്ന്

ചരിത്രം കുറിച്ച രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് പകല്‍ മൂന്നരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ […]

Read More

ജില്ലയിൽ ഇന്ന് 2668 പേർക്ക് കോവിഡ്

ജില്ലയിൽ 2668 പേർക്ക് കോവിഡ്3974 രോഗമുക്തി ,ടി.പി.ആർ 19.35% ജില്ലയിൽ ഇന്ന് 2668 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 18 പേർക്കും പോസിറ്റീവായി. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 2605 പേർക്കാണ് രോഗം ബാധിച്ചത്. 14380 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന3974 പേർ കൂടി രോഗമുക്തി […]

Read More