സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 48,413 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,31,860; ആകെ രോഗമുക്തി നേടിയവര്‍ 18,94,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചു 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട […]

Read More
 ടൗട്ടെക്ക് പിന്നാലെ അടുത്ത ചുഴലി കാറ്റ്

ടൗട്ടെക്ക് പിന്നാലെ അടുത്ത ചുഴലി കാറ്റ്

ടൗട്ടെക്ക് പിന്നാലെ ബംഗാൾ ഉൽക്കടലിൽ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ്. യാസ് ചുഴലികാറ്റാണ് ബംഗാൾ ഉൽക്കടലിൽ രൂപപ്പെടുന്നത്. ന്യൂനമർദം അടുത്ത 72മണിക്കൂറിൽ ചുഴലി കാറ്റയി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്. ഒമാനാണ് ‘യാസ്’ എന്ന പേര് നിർദേശിച്ചത്. പശ്ചിമ ബംഗാൾ , അസം സംസ്ഥാനങ്ങൾക്കാണ് ചുഴലികാറ്റ് ഭീഷണി ഉയർത്തുന്നത്. ചുഴലി കാറ്റ് മെയ്‌ 26 ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്.

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ആയുഷ് 64 മരുന്ന് സൗജന്യ വിതരണം തുടങ്ങിആയുഷ് മന്ത്രാലയം സി സി ആർ എ എസിന്റെ പ്രാദേശിക കേന്ദ്രമായ പൂജപ്പുരയിലെ ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വഴി ആയുഷ്-64 മരുന്നിന്റെ സൗജന്യവിതരണം ആരംഭിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ലക്ഷണങ്ങളില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളതുമായ കോവിഡ് രോഗികൾക്കു മരുന്ന് ഉപയോഗിക്കാമെന്ന് അസി. ഡയറക്ടർ ഇൻ ചാർജ് അറിയിച്ചു. പരിചരിക്കുന്നവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ രോഗിയുടെ ആന്റിജൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലത്തിന്റെ കോപ്പിയും ആധാർ കാർഡിന്റെ കോപ്പിയുമായി ഒ.പി യിൽ എത്തിയാൽ മരുന്ന് […]

Read More
 തുടർ സമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ ‘അമ്മ’

തുടർ സമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ ‘അമ്മ’

തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. ഇടതു സർക്കാരിൻ്റേത് നീതിനിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണെന്നും ഇവ‍ർക്കെതിരെ നടപടി ഉണ്ടാകും വരെയും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു.

Read More

സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂൾ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

വെള്ളനൂർ റെസിഡൻസ് പരിധിയിലുള്ള സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂളിൽ നിന്നും 100 PPE കിറ്റ്, 100ഗ്ലൗസ് എന്നിവഅടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്കൂൾ മാനേജർ ജോസ് ഒരവനംതടത്തിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഒളിക്കൽ ഗഫൂറിന് കൈമാറി.വാർഡ് മെമ്പർ. പ്രീതി വാലത്തിൽ, വൈസ് പ്രസിഡന്റ് സുഷമ എം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Read More

വിറ്റ് തീർക്കാൻ കഴിഞ്ഞില്ല; പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍

തൃശൂര്‍ ചേലക്കരയില്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍. നാല് ടണ്‍ പാവലും പടവലവുമാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്. വിളവെടുത്തവ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വാങ്ങാനാളില്ലാതെ കര്‍ഷക സമിതിയില്‍ കെട്ടിക്കിടന്ന പാവലും പടവലവുമാണ് കര്‍ഷകര്‍ കാട്ടില്‍ തള്ളിയത്. കളപ്പാറ വിഎഫ്പിസികെ സമിതിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പച്ചക്കറികളാണു കളയേണ്ടി വന്നത്. വിളവെടുത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ വന്നത് […]

Read More

മാക്കൂട്ടം എ എം യു പി സ്കൂൾ കോവിഡ് പ്രതിരോധ കിറ്റ് നൽകി

ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂൾ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ അടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ പി അബ്ദുസലീമിൽ നിന്ന് ഡോക്ടർ സിബി, ഡോക്ടർ ആയിഷ എന്നിവർ ഏറ്റ് വാങ്ങി. പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ കെ സി നൗഷാദ്, […]

Read More
 എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം

എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം

എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം. ഇത് സംബന്ധിച്ച് സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങും. ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നത്. പോർട്ടൽ രണ്ടു ദിവസത്തിനകം സജ്ജമാക്കുമെന്ന് ജില്ല കോവിഡ് വാക്സീൻ നോഡൽ ഓഫിസർ ഡോ. എം.ജി. ശിവദാസ് കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ സുമേഷിനെ അറിയിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ബ്യൂറോകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല പ്രാദേശിക തലത്തിൽ […]

Read More
 ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്

ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യ മീര ഭട്ടാചാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ബുദ്ധദേബ് വീട്ടില്‍ സ്വയം നിരീക്ഷണത്തിലും ശ്വാസതടസ്സമുള്ളതിനാല്‍ മീര ഭട്ടാചാര്യയെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 77 വയസ്സുകാരനായ ബുദ്ധദേബ് ഭട്ടാചാര്യ നേരത്തെ ചികിത്സയിലായിരുന്നു. ആശുപത്രിയിലേക്ക് മാറുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടെന്ന് അറിയിച്ചതിനാല്‍ ബുദ്ധേദബിനായി വീട്ടില്‍ ആശുപത്രി സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Read More
 ദ ഫാമിലി മാൻ സീസൺ 2 ട്രൈലര്‍ പുറത്തിറങ്ങി

ദ ഫാമിലി മാൻ സീസൺ 2 ട്രൈലര്‍ പുറത്തിറങ്ങി

ഹിന്ദി ത്രില്ലർ വെബ്സീരീസ് ദ ഫാമിലി മാന്റെ രണ്ടാം സീസൺ ദ ഫാമിലി മാൻ സീസൺ 2 ട്രൈലര്‍ പുറത്തിറങ്ങി. മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവർക്കൊപ്പം സാമന്തയും പ്രധാനവേഷത്തിൽ എത്തുന്നു. 2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസൺ പുറത്തിറങ്ങുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിർമാതാക്കളും. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ സാങ്കൽപിക ബ്രാ‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് […]

Read More