കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ചു;നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ചു;നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്

കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മതച്ചടങ്ങുകള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ എം.എല്‍.സി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മെയ് 16 വരെ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും കൊവിഡ് […]

Read More
 അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു.13 അംഗ കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉള്‍പ്പടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. നിരവധി ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് ഹിമന്ത ബിശ്വ ശര്‍മ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.ഇതിനായി മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ദല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Read More
 യമുന നദിയിലൂടെ ഒഴുകുന്നത് ഡസൻ കണക്കിന് മൃതദേഹങ്ങൾ, ആശങ്കയില്‍ ജനം

യമുന നദിയിലൂടെ ഒഴുകുന്നത് ഡസൻ കണക്കിന് മൃതദേഹങ്ങൾ, ആശങ്കയില്‍ ജനം

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണിതെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ജനങ്ങൾ കടുത്ത ആശങ്കയിലാണ്.ഇന്നലെയാണ് മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുന്നകാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പ്രാദേശിക ഭരണകൂടം തന്നെ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയില്ല. മരിച്ചവരുടെ […]

Read More
 ഡൽഹി സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ്

ഡൽഹി സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ്

ഡൽഹിയിലെ സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ് . എൺപത് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിലെ ഒപി വിഭാഗം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്.കോവിഡ് സ്ഥിരീകരിച്ച എൺപത് ഡോക്ടർമാരിൽ 12 പേർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരിൽ അവരുടെ വീടുകളിൽ ക്വാറന്റീനിൽ കഴിയുകയാണ്. ആശുപത്രിയിലെ സീനിയർ സർജൻ ആയ ഡോ. എകെ റാവത്ത് ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.കഴിഞ്ഞ 27 വർഷമായി സരോജ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചയാളാണ് ഡോ. എകെ റാവത്ത്. ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിലാണ് ആശുപത്രി. […]

Read More
 മുന്നണിപ്പോരാളികള്‍ നേരിടുന്നത് വന്‍ ഭീഷണി;കോവിഡ് ചികിത്സാരംഗത്ത് കൂടുതല്‍ ജീവനക്കാര്‍ വേണമെന്ന് കെ ജി എം ഒ എയുടെ ആവിശ്യം

മുന്നണിപ്പോരാളികള്‍ നേരിടുന്നത് വന്‍ ഭീഷണി;കോവിഡ് ചികിത്സാരംഗത്ത് കൂടുതല്‍ ജീവനക്കാര്‍ വേണമെന്ന് കെ ജി എം ഒ എയുടെ ആവിശ്യം

കോവിഡ് ചികിത്സാരംഗത്ത് കൂടുതല്‍ ജീവനക്കാര്‍ വേണമെന്ന് ഗവര്‍മെന്റ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയുടെ ആവിശ്യം. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ ഗുരുതര സാഹചര്യം നേരിടേണ്ടിവരുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിന്റെ മുന്നണിപ്പോരാളികള്‍ നേരിടുന്നത് വന്‍ ഭീഷണിയാണ്. പല ജില്ലകളിലും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 40 ശതമാനത്തിലെത്തി. ഈ സാഹചര്യത്തില്‍ 18 വയസിനും 45 വയസ്സിനും ഇടയില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ എത്രയും വേഗം മുന്‍ഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെജിഎംഒഎ […]

Read More
 ആരോഗ്യ വകുപ്പിനായി കൂടുതൽ ബഡ്ജറ്റ് നീക്കിവെയ്ക്കണമെന്ന ഐഎംഎയുടെ നിർദേശം പങ്കുവെച്ച് ഫർഹാൻ അക്തർ

ആരോഗ്യ വകുപ്പിനായി കൂടുതൽ ബഡ്ജറ്റ് നീക്കിവെയ്ക്കണമെന്ന ഐഎംഎയുടെ നിർദേശം പങ്കുവെച്ച് ഫർഹാൻ അക്തർ

കോവിഡ് വ്യാപനം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യൻ മെഡിക്കൽ ആസോസിയേഷന്റെ പത്രക്കുറിപ്പ് പങ്കുവെച്ച് നടൻ ഫർഹാൻ അക്തർ. ഫർഹാൻ അക്തറിന്റെ പ്രതികരണം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പത്ര കുറിപ്പാണ്. ഇത് എല്ലാവരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്നും ആരോഗ്യ വകുപ്പിനുള്ള ബഡ്‌ജറ്റ്‌ വർധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജിഡിപിയുടെ ഒരു ശതമാനത്തിൽ നിന്നും എട്ട് മുതൽ പത്ത് ശതമാനം വരെ ആരോഗ്യ വകുപ്പിനായി മാറ്റിവെയ്ക്കണമെന്നും നിർദേശിക്കുന്നു. എങ്കിൽ മാത്രമേ […]

Read More
 ശ്‌മശാനത്തിൽ നിന്നും വസ്ത്രം മോഷ്ടിച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍പന;യുപിയിൽ 7 പേർ അറസ്റ്റിൽ

ശ്‌മശാനത്തിൽ നിന്നും വസ്ത്രം മോഷ്ടിച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍പന;യുപിയിൽ 7 പേർ അറസ്റ്റിൽ

ശവശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച 7 പേർ അറസ്റ്റിൽ.ശ്മശാനത്തിൽ സംസ്ക്കരിക്കാൻ എത്തിക്കുന്ന മൃതദേഹങ്ങളിൽ നിന്നാണ് സംഘം വസ്ത്രങ്ങൾ കവരുന്നത്. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചുവരികയായിരുന്നു. ഏഴുപേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.ഉത്തർപ്രദേശിലെ ബാഗ്പട്ട് ജില്ലയിലാണ് സംഭവം.അറസ്റ്റ് ചെയ്ത ഏഴ് പേരെ ചോദ്യം ചെയ്തതിൽ നിന്നും അവർ ബെഡ്ഷീറ്റുകൾ, സാരികൾ, വസ്ത്രങ്ങൾ എന്നിവ ശ്മശാനങ്ങളിൽ നിന്നും മോഷ്ടിച്ചിരുന്നുവെന്ന് അറിയാൻ സാധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കണ്ടെടുത്ത വസ്തുക്കളിൽ 520 ബെഡ്ഷീറ്റുകൾ, 127 കുർത്തകൾ, 52 വെള്ള സാരികൾ, മറ്റ് വസ്ത്രങ്ങൾ […]

Read More
 ഇ- പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേര്‍

ഇ- പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേര്‍

ലോക്കഡൗൺ പശ്ചാത്തലത്തിൽ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള പോലീസിന്റെ ഇ-പാസിനായി ഇതുവരെ ലഭിച്ചത് 1,75,125 അപേക്ഷകൾ. ഇന്നലെ വൈകിട്ട് ഏഴുമണി വരെയുള്ള കണക്കാണിത്. ഇതിൽ 15,761 പേർക്ക് പോലീസ് യാത്രാനുമതി നൽകി. 81,797 പേർക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകൾ പരിഗണനയിലാണ്. 24 മണിക്കൂറും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് അപേക്ഷകൾ തീർപ്പാക്കുന്നത്. അതേസമയം, വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും […]

Read More
 അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ വെടിവയ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി

അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ വെടിവയ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി

കൊളറാഡോ സ്പ്രിംഗ്‌സിൽ പിറന്നാൾ ആഘോഷത്തിനിടയിൽ ഉണ്ടായ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഒരു യുവതിയുടെ കാമുകനാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു.കൊളറാഡോയിലെ ഒരു മൊബൈല്‍ ഹോംപാര്‍ക്കില്‍ അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാള്‍ ഗുരതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു കൊലയാളിയുടെ കാമുകിയും സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. പാര്‍ട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. […]

Read More
 പ്രതിദിന കണക്കിൽ നേരിയ കുറവ്;24 മണിക്കൂറിനിടെ 3,66,161പേർക്ക് രോഗം

പ്രതിദിന കണക്കിൽ നേരിയ കുറവ്;24 മണിക്കൂറിനിടെ 3,66,161പേർക്ക് രോഗം

രാജ്യത്ത് 3,66,161 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,754 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു. ഇന്നലെ 3,53,818 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,26,62,575 പേര്‍ക്ക്. ഇതില്‍ 1,86,71,222 പേര്‍ രോഗമുക്തരായി. 2,46,116 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,01,76,603 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് 37,45,237 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ […]

Read More