ലോക്ക് ഡൗൺ നാലാം ദിവസത്തിലേക്ക്; ലോക്ഡൗൺ നിയമലംഘനത്തിന് 2779 പേര്‍ക്കെതിരെ കേസ് , 34.62 ലക്ഷം രൂപ പിഴ
സംസ്ഥാനത്ത് ലോക്ക് ഡൌൺ നാലാം ദിവസത്തിലേക്ക്. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുടക്കം അനുമതി ഉണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ തുടരുന്നത്. ഇന്നലെ സംസ്ഥാനത്തൊട്ടാകെ 2779 പേര്‍ക്കെതിരെ ലോക്ഡൗൺ നിയമലംഘനത്തിന് കേസെടുത്തു. നിയന്ത്രണങ്ങൾ ലംഘിച്ചവരിൽ നിന്ന് ഒരുദിവസം മാത്രം 34.62 ലക്ഷം രൂപ പിഴയാണ് ഈടാക്കിയത്. 1385 പേരെ അറസ്റ്റ് ചെയ്തു. 729 വാഹനങ്ങളാണ് പിടിച്ചെടുത്തത്. മാസ്ക് ധരിക്കാത്ത 9938 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറൻറീൻ ലംഘിച്ചതിന് 18 കേസുകളാണ് റിപ്പോർട്ട് […]
Read More
